Diabetes Control Tips: പ്രമേഹം നിയന്ത്രിക്കാൻ ചില ഭക്ഷണ ബദലുകൾ; ഭക്ഷണം തയ്യാറാക്കാൻ ഇവ ഉപയോ​ഗിച്ചുനോക്കൂ

Diabetes Food: കുറഞ്ഞ കാർബ് അടങ്ങിയ ബദൽ ഭക്ഷണങ്ങൾക്കായി ഓൾ പർപ്പസ് ഫ്ലോർ അഥവാ സംസ്കരിച്ച മാവ് പോലുള്ള ചേരുവകൾ മാറ്റേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 05:26 PM IST
  • മുള്ളഞ്ചീരയിൽ ഉയർന്ന അളവിൽ മാം​ഗനീസ് അടങ്ങിയിട്ടുണ്ട്
  • മാംഗനീസ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനാണ്
  • അതിനാൽ മുള്ളഞ്ചീര കഴിക്കുന്നതിലൂടെ പ്രമേഹത്തെ തടയാൻ സാധിക്കും
Diabetes Control Tips: പ്രമേഹം നിയന്ത്രിക്കാൻ ചില ഭക്ഷണ ബദലുകൾ; ഭക്ഷണം തയ്യാറാക്കാൻ ഇവ ഉപയോ​ഗിച്ചുനോക്കൂ

കുറഞ്ഞ കാർബ് അടങ്ങിയ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഭക്ഷണ വിഭവങ്ങൾ പ്രമേഹത്തിന് കൂടുതൽ അനുയോജ്യമാക്കുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗം നിങ്ങളുടെ ആവശ്യാനുസരണം പാചകക്കുറിപ്പുകൾ മാറ്റുക എന്നതാണ്. കുറഞ്ഞ കാർബ് ബദലുകൾക്കായി ഓൾ പർപ്പസ് ഫ്ലോർ അഥവാ സംസ്കരിച്ച മാവ് പോലുള്ള ചേരുവകൾ മാറ്റേണ്ടതുണ്ട്. പ്രമേഹമുള്ളവർക്ക് നിരവധി മറ്റ് ഓപ്ഷനുകൾ അനുയോജ്യമാണ്. മൈദ പോലുള്ള സംസ്കരിച്ച മാവുകൾക്ക് പകരം ആരോ​ഗ്യകരമായ മറ്റ് ബദലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മുള്ളഞ്ചീര: മുള്ളഞ്ചീരയിൽ ഉയർന്ന അളവിൽ മാം​ഗനീസ് അടങ്ങിയിട്ടുണ്ട്. മാംഗനീസ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനാണ്. അതിനാൽ മുള്ളഞ്ചീര കഴിക്കുന്നതിലൂടെ പ്രമേഹത്തെ തടയാൻ സാധിക്കും.

റാഗി: പോളിഫെനോൾ, അമിനോ ആസിഡുകൾ, ഡയറ്ററി ഫൈബർ, ഗ്ലൈസെമിക് ഇൻഡക്‌സ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന റാ​ഗി പ്രമേഹരോഗികൾക്ക് ഒരു മികച്ച ഭക്ഷണപദാർഥമാണ്. ഈ അത്ഭുത ധാന്യം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോ​ഗ്യകരമായ നിലയിൽ നിയന്ത്രിച്ച് നിർത്തുന്നതിന് സഹായിക്കും.

ALSO READ: Covid: ​ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകർന്നേക്കാമെന്ന് റിപ്പോർട്ട്; ​ഗർഭിണികൾക്ക് വാക്സിൻ നിർബന്ധമാക്കിയേക്കും

ചെറുപയർ: പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന മികച്ച മാവാണ് ചെറുപയർ മാവ്. ചെറുപയറിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് 
ഇൻസുലിൻ പ്രതിരോധം തടയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നതാണ് ഇൻസുലിൻ പ്രതിരോധം.

ബാർലി: ലയിക്കുന്ന ഫൈബർ ബീറ്റാ-ഗ്ലൂക്കൺ ഉൾപ്പെടെയുള്ള നാരുകളുടെ നല്ല ഉറവിടമാണ് ബാർലി. ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. കൂടാതെ, ബാർലിക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണ് ഉള്ളത്. ഒരു ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നു എന്നതിന്റെ സൂചികയാണ് ​ഗ്ലൈസെമിക് ഇൻഡക്സ്.

ബദാം മാവ്: ബദാം പൊടിച്ച് ഉണ്ടാക്കുന്നതാണ് ബദാം മാവ്. ഇതിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. പ്രോട്ടീൻ, നാരുകൾ, ഹൃദയത്തിന് ആരോഗ്യകരമാകുന്ന കൊഴുപ്പുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കുറഞ്ഞ ഗ്ലൈസെമിക് സൂചിക നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News