Peanut Side Effects: നിലക്കടല അധികം കഴിച്ചാല്‍ ആപത്ത്, വിപരീതഫലം ഉറപ്പ്

Peanut Side Effects:  നിലക്കടലയില്‍ കലോറിയും കൊഴുപ്പും കൂടുതലാണ്. അതിനാല്‍ നിലക്കടല അമിതമായി കഴിയ്ക്കുന്നത് ചില പാർശ്വഫലങ്ങൾ  ഉണ്ടാക്കും.  

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 12:53 PM IST
  • നിലക്കടലയില്‍ കലോറിയും കൊഴുപ്പും കൂടുതലാണ്. അതിനാല്‍ നിലക്കടല അമിതമായി കഴിയ്ക്കുന്നത് ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും.
Peanut Side Effects: നിലക്കടല അധികം കഴിച്ചാല്‍ ആപത്ത്, വിപരീതഫലം ഉറപ്പ്

Peanut Side Effects: ശൈത്യകാലത്ത്‌ ലഭിക്കുന്ന നിലക്കടല ഗുണങ്ങള്‍കൊണ്ട് സമ്പന്നമാണ്.   സാധാരണക്കാരുടെ ബദാം എന്നറിയപ്പെടുന്ന നിലക്കടല പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. 

ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് എങ്കിലും ഇതിന് ചില ദോഷ വശങ്ങളും ഉണ്ട്. അതായത്,  നിലക്കടല അമിതമായി കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. നിലക്കടലയില്‍ കലോറിയും കൊഴുപ്പും കൂടുതലാണ്. അതിനാല്‍ നിലക്കടല അമിതമായി കഴിയ്ക്കുന്നത് ചില പാർശ്വഫലങ്ങൾ  ഉണ്ടാക്കും.  

Also Read:  Egg Benefits: 40 വയസിനുശേഷം മുട്ട കഴിയ്ക്കുന്നത്‌ പതിവാക്കാം

നിലക്കടല അമിതമായി കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? 

ശൈത്യകാലത്ത് നമ്മുടെ ഭക്ഷണത്തിന്‍റെ ഭാഗമാണ് നിലക്കടലയും അതുകൊണ്ട് ഉണ്ടാക്കുന്ന മറ്റ് വിഭവങ്ങളും. ഗുണങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു  100 ഗ്രാം നിലക്കടലയിലും 75% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതില്‍ 35% പൂരിത കൊഴുപ്പും 20%  പൊട്ടാസ്യവും 36% ഡയറ്ററി ഫൈബറും ആണ് അടങ്ങിയിട്ടുള്ളത്.   

Also Read: Garlic Benefits: പുരുഷന്മാർ വെളുത്തുള്ളി കഴിയ്ക്കണം, ആരോഗ്യഗുണങ്ങള്‍ അറിയാം
 
ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ചും ശൈത്യകാലത്ത്‌ നിലക്കടല കഴിക്കണം.  വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതും ഗുണങ്ങള്‍ നിറഞ്ഞതുമായ നിലക്കടല  പ്രോട്ടീന്‍റെ സ്രോതസ്സുകളിൽ ഒന്നാണെങ്കിലും അമിതമായി കഴിയ്ക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതായത് നിലക്കടല അമിതമായി കഴിയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

നിലക്കടല അമിതമായി കഴിച്ചാല്‍ ഉണ്ടാകാവുന്ന ദോഷവശങ്ങള്‍ അറിയാം

ശരീരഭാരം വര്‍ദ്ധിപ്പിക്കും:  നിങ്ങള്‍ അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കില്‍ കഴിവതും നിലക്കടല കഴിക്കാതിരിയ്ക്കുന്നതാണ് ഉത്തമം. കാരണം, ഒരു പിടിയിൽ കൂടുതൽ നിലക്കടല കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിൽ കൂടുതൽ കലോറി നിക്ഷേപത്തിന് കാരണമാകും. ഓരോ 100 ഗ്രാം നിലക്കടലയിലും ഏകദേശം 567 കലോറി അടങ്ങിയിട്ടുണ്ട്. എന്നാല്‍, കുതിർത്ത നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാണ്. 

ദഹന പ്രശ്നങ്ങൾ:  സാധാരണയായി ദഹന പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഡോക്ടറുടെ അനുമതിയില്ലാതെ നിലക്കടല കഴിക്കുന്നത് ഉചിതമാവില്ല. കാരണം, നിലക്കടലയില്‍ അടങ്ങിയിരിയ്ക്കുന്ന പ്രോട്ടീൻ ഘടകങ്ങള്‍ ദഹന പ്രശ്നങ്ങൾക്കും വയറ്റിലെ അസ്വസ്ഥതകൾക്കും കാരണമാകും. ദിവസവും ഒരു പിടി  നിലക്കടലയില്‍ കൂടുതല്‍ കഴിയ്ക്കുന്നത് ഇത്തരക്കാരില്‍  മലബന്ധം, വയറിളക്കം, തുടങ്ങിയവയ്ക്ക് വഴിതെളിക്കും. 
 
ചർമ്മ പ്രശ്നങ്ങൾ : എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മമുള്ള ആളുകൾ നിലക്കടല കഴിക്കുന്നത് ശ്രദ്ധിച്ചു വേണം. അതായത്, നിലക്കടലയില്‍ കലോറിയും കൊഴുപ്പും കൂടുതലാണ്, അതിനാൽ, നിലക്കടല അമിതമായി കഴിച്ചാൽ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും കുരുക്കള്‍ ഉണ്ടാകാം. 
 
നിലക്കടല അലർജി :  നിലക്കടല ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചിലര്‍ക്ക് നിലക്കടല കഴിച്ചാല്‍,  ചര്‍മ്മം ചുവന്നു തടിയ്ക്കും,  മുഖം വീങ്ങും, മൂക്കൊലിപ്പ്, തൊണ്ടയിലും വായിലും  അസ്വസ്ഥതകള്‍ എന്നിവ നിലക്കടല കൊണ്ട് ഉണ്ടാകുന്ന അലര്‍ജിയുടെ പ്രധാന ലക്ഷണങ്ങളാണ്. നിലക്കടല കഴിച്ചതിന് ശേഷം ഇത്തരത്തില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാല്‍ ദിവസം മുഴുവന്‍ നിങ്ങളുടെ ശരീരം നിരീക്ഷിക്കാന്‍ മറക്കരുത്. ആവശ്യമായാല്‍ വൈദ്യസഹായം തേടുക. 

ധാരാളം പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണ്  നിലക്കടല എങ്കിലും  അമിതമായാല്‍ ഏറെ ദോഷം ചെയ്യും.  നിലക്കടല കഴിയ്ക്കുന്നതിന് മുന്‍പ് സ്വന്തം ശരീരത്തിന് എത്രമാത്രം നിലക്കടല കഴിക്കുന്നത് അനുയോജ്യമാണെന്ന് മനസ്സിലാക്കണം.

നിരാകരണം:  ഇത് വിജ്ഞാനപ്രദമായ ഒരു ലേഖനം മാത്രമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ദയവായി ഒരു ഡോക്ടറെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 
 

Trending News