ഇന്നത്തെ കാലത്ത് ഷോപ്പിംഗ് എന്നത് വളരെ എളുപ്പമാണ്. പ്രത്യേകിച്ച് വസ്ത്രങ്ങൾ വാങ്ങണമെങ്കിൽ കടകളിലും മറ്റും പോകേണ്ട കാര്യമില്ല. വീട്ടിലിരുന്ന് ഓൺലൈൻ ഷോപ്പിംഗ് നടത്താൻ ഇപ്പോൾ നിരവധി ഓപ്ഷനുകളുണ്ട്. ഇതുകൂടാതെ ഷോപ്പിങ്ങിനുള്ള ആളുകളുടെ ഇഷ്ടകേന്ദ്രമായി മാളുകളും മാറുകയാണ്.
ആളുകൾ പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോഴെല്ലാം അവർ ചെയ്യുന്ന ആദ്യത്തെ തെറ്റുകളിലൊന്ന് അത് അവരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്നു എന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ ആദ്യം അലക്കാതെയാണ് ഭൂരിഭാഗം ആളുകളും അവ ധരിക്കുന്നത്. പുതിയ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇതുവഴി പല രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്.
ALSO READ: ശരീരഭാരം കുറയ്ക്കണോ? ഈ 5 പഴങ്ങൾ ഇന്നുതന്നെ കഴിച്ചു തുടങ്ങിക്കോളൂ!
കഴുകാതെ പുതിയ വസ്ത്രം ധരിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ
നിങ്ങൾ ഓൺലൈനിലോ മാളുകളിലോ വാങ്ങുന്ന വസ്ത്രങ്ങൾ നിങ്ങൾക്ക് മുമ്പ് പലരും ധരിച്ചിട്ടുണ്ടാകാം. അവരിൽ പലർക്കും ആരോഗ്യപ്രശ്നങ്ങളോ ചർമ്മ അണുബാധയോ ഉണ്ടായിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഈ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുന്നതിലൂടെ നിങ്ങൾക്കും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കടയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളിൽ പലരും സ്പർശിച്ചിട്ടുണ്ടാകാം. ഇതുകൂടാതെ പലരും അത് സ്വയം ഇട്ടുനോക്കി പരീക്ഷിച്ചിട്ടുമുണ്ടാകാം. ഇതിനാൽ ബാക്ടീരിയയും അണുബാധയും പരത്തുന്ന രോഗാണുക്കളും ആ വസ്ത്രങ്ങളിൽ ഉണ്ടാകാം. നിങ്ങൾ ആ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുകയാണെങ്കിൽ നിങ്ങൾക്ക് അണുബാധയോ ചർമ്മപ്രശ്നമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളിൽ വസ്ത്രങ്ങൾ വാങ്ങുമ്പോൾ കഴുകാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.
ഓൺലൈൻ സ്റ്റോറുകളിലും മാളുകളിലും സൂക്ഷിക്കുന്ന വസ്ത്രങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ നിരവധി രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വസ്ത്രങ്ങളുടെ പാക്കറ്റ് തുറക്കുമ്പോഴെല്ലാം വസ്ത്രങ്ങൾ കേടാകാതിരിക്കാനുള്ള രാസവസ്തുക്കൾ കാരണം അവയിൽ നിന്ന് ദുർഗന്ധം വരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട. അതിനാൽ, ഈ വസ്ത്രങ്ങൾ കഴുകാതെ ധരിക്കുന്നത് അലർജി പ്രശ്‌നങ്ങൾക്ക് കാരണമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...