ചൈനയിലെ വന്മതിൽ താണ്ടി ഇന്ത്യയിലേക്ക് എത്തിയ കൊറോണ (Covid19) മഹാമാരി ഇപ്പോഴും താണ്ഡവം ആടുന്നത് തുടരുകയാണ്. കൊറോണ മഹാമാരിയെ തടുക്കാൻ ഇപ്പോഴും മുൻനിരയിൽ തന്നെയുണ്ട് ആരോഗ്യ പ്രവർത്തകർ. അങ്ങനെ കൊറോണ രോഗികളെ സന്തോഷിപ്പിക്കാൻ വേണ്ടി നൃത്തം ചെയ്യുന്ന ഒരു ഡോക്ടറുടേ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സത്യം പറഞ്ഞാൽ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് രോഗികൾക്ക് ആശ്വാസം എന്ന് പറയുന്നത് ആരോഗ്യ പ്രവർത്തകർ തന്നെയാണ്.
അരുപ് സേനാപതി (Arup Senapati)എന്ന ഡോക്ടർ ആണ് പിപിഇ കിറ്റും ധരിച്ച് ഡാൻസ് ചെയ്യുന്നത്. ഇദ്ദേഹം അസമിലെ സിൽച്ചർ മെഡിക്കൽ കോളേജിലെ (Silchar Medical College) ഇഎൻടി സർജനാണ്. മാനസികമായും ശാരീരികമായും തകർന്നു നിൽക്കുന്ന കോവിഡ് (Covid19) രോഗികളുടെ മുഖത്ത് സന്തോഷം നിറയ്ക്കാൻ വേണ്ടിയാണ് ഡോക്ടർ നൃത്തം ചെയ്തത്.
ഡോക്ടറുടെ ഈ ഡാൻസ് സഹപ്രവർത്തകനായ ഡോ. സയ്യദ് ഫൈസാൻ അഹ്മദ് ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. കോവിഡ് (Covid19) ബാധിതരെ സന്തോഷിപ്പിക്കാൻ വേണ്ടി തന്റെ സഹപ്രവർത്തകനായ ഡോ. അരുപ് സേനാപതി (Arup Senapati) ചെയ്യുന്ന ഡാൻസ് എന്ന അടിക്കുറിപ്പോടെയായിരുന്നു സയ്യദ് ട്വീറ്ററിൽ ഷെയർ ചെയ്തത്. വീഡിയോ കാണാം...
Meet my #COVID duty colleague Dr Arup Senapati an ENT surgeon at Silchar medical college Assam .
Dancing infront of COVID patients to make them feel happy #COVID19 #Assam pic.twitter.com/rhviYPISwO— Dr Syed Faizan Ahmad (@drsfaizanahmad) October 18, 2020
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)