Orange: ഓറഞ്ചിനൊപ്പം ഇവ കഴിക്കരുത്... പണിയാകും

Citrus Fruit: ഓറഞ്ചിൽ വലിയ അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇവ മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 03:32 PM IST
  • ഓറഞ്ചിനോപ്പം പാലും പാൽ ഉത്പന്നങ്ങളും കഴിക്കരുത്
  • ഇവ ഒരുമിച്ച് കഴിച്ചാൽ ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്
  • ഓറഞ്ചിലെ സിട്രിക് ആസിഡും പാലിലെ പ്രോട്ടീനും തമ്മിൽ ചേരാതെ വരുമ്പോഴാണ് വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നത്
Orange: ഓറഞ്ചിനൊപ്പം ഇവ കഴിക്കരുത്... പണിയാകും

ഓറഞ്ച് ഒരു സിട്രസ് പഴമാണ്. ഇവ പോഷകസമ്പുഷ്ടവും ആരോഗ്യത്തിന് അത്യുത്തമവുമാണ്. ഓറഞ്ചിൽ വലിയ അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇവ മികച്ചതാണ്. എന്നാൽ ഓറഞ്ചിനൊപ്പം ചില ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ദഹനക്കേടിനും നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കും കാരണമാകും. ഓറഞ്ചിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. 

ഓറഞ്ചിനോപ്പം പാലും പാൽ ഉത്പന്നങ്ങളും കഴിക്കരുത്. ഇവ ഒരുമിച്ച് കഴിച്ചാൽ ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓറഞ്ചിലെ സിട്രിക് ആസിഡും പാലിലെ പ്രോട്ടീനും തമ്മിൽ ചേരാതെ വരുമ്പോഴാണ് വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നത്. 

തക്കാളിയിലും ഓറഞ്ചിലും വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽ, രണ്ട് തരത്തിലുള്ള അസിഡിക്  ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

വാഴപ്പഴത്തിനൊപ്പവും ഓറഞ്ച് കഴിക്കുന്നത് നല്ലതല്ല. ഇത് ഉദര സംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കും. പ്രത്യേകിച്ച് വയറിന് എന്തെങ്കിലും അസുഖങ്ങൾ ഉള്ളവരെ ഇത് സാരമായി ബാധിക്കും.

ഓറഞ്ചിനോപ്പം ധാന്യങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് വയറുവേദന, ദഹന സംബന്ധമായ മറ്റുപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും.

ALSO READ: ശൈത്യകാലത്ത് മെറ്റബോളിസം മികച്ചതാക്കാൻ ഈ കിഴങ്ങുവർ​ഗങ്ങൾ നല്ലത്

മസാലകൾ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഓറഞ്ചിനൊപ്പം കഴിക്കുന്നത് വയറിന് ദോഷം ചെയ്യും. അൾസർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് മൂർച്ഛിക്കാനും വയറു വേദന ഉണ്ടാകാനും സാധ്യതയുണ്ട്.

എണ്ണയിൽ വറുത്തതും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളതുമായ ഭക്ഷണം ഓറഞ്ചിനൊപ്പം കഴിക്കരുത്. ഇത് ദഹനത്തെ ബാധിക്കുകയും വയറിന് പലവിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുകയും ചെയ്യും.

ഓറഞ്ചിനൊപ്പം കാപ്പി കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഓറഞ്ചിനൊപ്പം കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. 

മദ്യം, സോഡ പോലുള്ളവ ഓറഞ്ചിനൊപ്പം കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇവ ഓറഞ്ചിനൊപ്പം കഴിക്കുന്നത് അലർജിയും വയറുവേദനയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News