കണ്ണിന് ചുറ്റുമുള്ള കറുപ്പാണോ നിങ്ങളെ അലട്ടുന്നത്. ഉറക്ക ക്ഷീണം, ആരോഗ്യക്കുറവ്,മണിക്കൂറുകളോളം കമ്പ്യൂട്ടർ നോക്കുക എന്നിവയെല്ലാം കണ്ണിനു ചുറ്റുമുള്ള കറുപ്പിന് ഒരു വലിയ കാരണമാണ്. കണ്ണിന്റെ ചുറ്റും കറുപ്പ് നിറം വ്യാപിക്കുക,പീലികൾ കൊഴിയുക,ചെറുതാകുക ഇതെല്ലാം സൗന്ദര്യത്തെ ബാധിക്കും.പലരുടേയും ആത്മ വിശ്വാസം നഷ്ടപ്പെടാൻ ഇത് വലിയൊരു കാരണവുമാണ്. എന്നാൽ വിഷമിക്കേണ്ട സാഹചര്യമില്ല..ഇതിന് പരിഹാരമുണ്ട്. കണ്ണിന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ ദിവസവും കുറച്ച് സമയം മാറ്റിവെച്ചാൽ മതി. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം..
മുട്ടയുടെ വെള്ള
കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ ഏറെ ഗുണപ്രദമാണ്
മുട്ടയുടെ വെള്ള. മൂന്ന് ടീസ്പൂൺ മുട്ടയുടെ വെള്ള കണ്ണുകൾക്ക് ചുറ്റും പുരട്ടുക.ഉണങ്ങി കഴിഞ്ഞാൽ പച്ചവെള്ളത്തിൽ കഴുകി കളയുക.ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത്തരത്തിൽ ചെയ്യാവുന്നതാണ്.
കറ്റാർവാഴ
കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാനുള്ള മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് കണ്ണിനും ചുറ്റും പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം പച്ചവെള്ളത്തിൽ കഴുകി കളയുക.
നാരങ്ങ നീര്
നാരങ്ങനീരും തേനും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുന്നത് കണ്ണിന്റെ കറുപ്പ് നിറം അകറ്റാൻ ഏറെ നല്ലതാണ്.
തൈരും, തക്കാളി നീരും
രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് കണ്ണിന് താഴെ ഇടുന്നത് കണ്ണിന് ചുറ്റുമുള്ള ചുളിവ് കുറയ്ക്കാൻ സഹായിക്കുന്നു. രണ്ട് ടീസ്പൂൺ തക്കാളി നീര് കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് അകറ്റാൻ നല്ലൊരു മാർഗമാണ്.
ഇടയ്ക്കിടയിക്ക് കണ്ണിൽ തിരുമ്മുന്നതും കണ്ണിന് ചുറ്റിലുള്ള കറുപ്പിന് പ്രധാന കാരണമാണ്. ഇത് ചർമ്മം ചുളിയുന്നതിനും പ്രായം കൂടുതൽ തോന്നുന്നതിനും കാരണമാകുന്നുകണ്ണിനു ചുറ്റും കറുപ്പ് പടരാൻ ഉള്ള മറ്റൊരു പ്രധാന കാരണം സൂര്യപ്രകാശമാണ്.
കണ്ണിന്റെ ചുറ്റുമുള്ള ഭാഗം മൃദുലമായ ഭാഗമാണ്. ഈ ഭാഗം സൂര്യപ്രകാശത്തിൽ വേഗം നിറം മാറും. സൺഗ്ലാസ് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കുക എന്നതാണ് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നത്.. പഴവർഗങ്ങളും ഇല വർഗങ്ങളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക കൂടി ചെയ്താൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...