രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ പ്രവർത്തകർ എല്ലാവര്ക്കും ചികിത്സ എത്തിക്കാനായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനും ലക്ഷണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദഗ്ത സഹായം തേടാനുമാണ് ആവശ്യപ്പെടുന്നത്. അതിൽ പ്രധാനമാണ് ശരീരത്തിലെ ഓക്സിജന്റെ അളവ്.
ശരീരത്തിലെ ഓക്സിജന്റെ (Oxygen) അളവ് കുറയുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം. വീട്ടിലിരുന്നു തന്നെ ശരീരത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാൻ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. ക്ലിപ്പിന് സമാനമായ വളരെ ചെറിയൊരു ഉപകരണമാണ് പൾസ് ഓക്സിമീറ്റർ.
ALSO READ: Remdesivir : എന്താണ് റെംഡെസിവിർ? ഉപയോഗിക്കുന്നത് എങ്ങനെ, ദോഷവശങ്ങൾ എന്തൊക്കെ?
നഖം മുകളിൽ വരുന്ന തരത്തിൽ വിരലുകളിൽ കടുപ്പിച്ചാണ് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജന്റെ അളവ് നോക്കുന്നത്. ആരോഗ്യവാനായ (Health) ഒരു വ്യക്തിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 95 ശതമാനമോ അതിന് മുകളിലോ ആയിരിക്കും. എന്നാൽ ആരോഗ്യ സ്ഥിതിയുടെ വ്യത്യാസമനുസരിച്ച് 95 ശതമാനത്തിന് താഴെയും പോകാറുണ്ട്. എന്നാൽ ഓക്‌സിജന്റെ അളവ് 92 - 93 ശതമാനത്തിന് താഴെ പോകുകയാണെങ്കിൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.
വീട്ടിൽ ഒരു പൾസ് ഓക്സിമീറ്റർ ഉള്ളത് എപ്പോഴും ഗുണകരമാണ്. ദിനവും ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുകയും അമിതമായി ഓക്സിജന്റെ അളവ് കുറയുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയും വേണം. 2020ൽ കോവിഡ് രോഗബാധ രൂക്ഷമായിരുന്ന സാഹചര്യത്തിൽ രോഗം ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ഡൽഹി (Delhi) സർക്കാർ ഓക്സിമീറ്ററുകൾ നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...