Fatty Liver: ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന അഞ്ച് പാനീയങ്ങൾ

Fatty Liver: കരളിൽ കൊഴുപ്പ് അടിയുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാൽ, ജീവിത ശൈലിയിൽ വരുത്തുന്ന ചില ആരോ​ഗ്യകരമായ മാറ്റങ്ങളിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 04:14 PM IST
  • കരളിൽ കൊഴുപ്പ് അടിയുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും
  • എന്നാൽ, ജീവിത ശൈലിയിൽ വരുത്തുന്ന ചില ആരോ​ഗ്യകരമായ മാറ്റങ്ങളിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും
  • മദ്യപാനം പൂർണമായും ഒഴിവാക്കുക, വ്യായാമം ശീലമാക്കുക എന്നിവയാണ് കരളിന്റെ ആരോ​ഗ്യത്തിന് പ്രധാനമായ രണ്ട് കാര്യങ്ങൾ
  • ഫാറ്റി ലിവറിന്റെ അപകട സാധ്യതകൾ കുറയ്ക്കാൻ ഭക്ഷണശീലങ്ങളിൽ മാറ്റങ്ങൾ വരുത്താം
Fatty Liver: ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന അഞ്ച് പാനീയങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിലും ദഹനവ്യവസ്ഥയിലും കരൾ പ്രധാന പങ്കുവഹിയ്ക്കുന്നു. കരളിന്റെ ശരിയായ പരിചരണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമാണ്. കരളിൽ കുറഞ്ഞ അളവിൽ കൊഴുപ്പ് അടങ്ങിയിരിക്കും. എന്നാൽ, ചില ജീവിതശൈലി മാറ്റങ്ങൾ കരളിലെ കൊഴുപ്പ് വളരെയധികം ഉയരുന്നതിന് കാരണമാകും. കരളിൽ കൊഴുപ്പ് അടിയുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എന്നാൽ, ജീവിത ശൈലിയിൽ വരുത്തുന്ന ചില ആരോ​ഗ്യകരമായ മാറ്റങ്ങളിലൂടെ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. മദ്യപാനം പൂർണമായും ഒഴിവാക്കുക, വ്യായാമം ശീലമാക്കുക എന്നിവയാണ് കരളിന്റെ ആരോ​ഗ്യത്തിന് പ്രധാനമായ രണ്ട് കാര്യങ്ങൾ. ഫാറ്റി ലിവറിന്റെ അപകട സാധ്യതകൾ കുറയ്ക്കാൻ ഭക്ഷണശീലങ്ങളിൽ മാറ്റങ്ങൾ വരുത്താം. കരളിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ചില ഡീട്ടോക്സ് പാനീയങ്ങൾ പരിചയപ്പെടാം.

നെല്ലിക്ക ജ്യൂസ്: നെല്ലിക്ക അല്ലെങ്കിൽ അംല വളരെ പോഷകഗുണമുള്ളതാണ്. ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, വിറ്റാമിൻ സി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ നെല്ലിക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും നമ്മുടെ കരളിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. അതിനാൽ, രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിനും വയറിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഗുണം ചെയ്യും.

ബീറ്റ്റൂട്ട് ജ്യൂസ്: നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് ജ്യൂസ് ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന മികച്ച പാനീയമാണ്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ വിഷാംശം ഇല്ലാതാക്കുന്നതിനും അധിക കൊഴുപ്പ് നീക്കം ചെയ്യുന്നതിനുമുള്ള പ്രക്രിയകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ALSO READ: Sprouts: മുളപ്പിച്ച പയറുവർ​ഗങ്ങൾ നല്ലതാണ്; എന്നാൽ ദിവസവും കഴിക്കുന്നവർ ശ്രദ്ധിക്കണം

മഞ്ഞൾ ചായ: മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മഞ്ഞൾ ചായ കഴിക്കുന്നത് കരളിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

ഗ്രീൻ ടീ: ​ഗ്രീൻ ടീയിൽ മികച്ച ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ ഉയർന്ന അളവിൽ ഉള്ളതിനാൽ ഗ്രീൻ ടീ കുടിക്കുന്നത് കരളിന് വളരെ നല്ലതാണ്. ഗ്രീൻ ടീ കുടിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാനും ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും.

കാപ്പി: കരൾ ശുദ്ധീകരിക്കാൻ ഏറ്റവും സാധാരണയായി ആരോ​ഗ്യവി​ദ​ഗ്ധർ ശുപാർശ ചെയ്യുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. കാപ്പി കുടിക്കുന്ന ആളുകൾക്ക് കരൾ രോഗങ്ങളും ഫാറ്റി ലിവറും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് വിവിധ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News