Gastro Trichobezoar: വയറുവേദനയും വിശപ്പില്ലായ്മയും; ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി! പതിനൊന്നുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടി

പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോർ എന്ന അപൂർവ രോ​ഗം ഉള്ളതായി കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 10:38 AM IST
  • സാധാരണഗതിയിൽ, മാനസികമായി അസ്ഥിരമായ ആളുകളാണ് മുടി കഴിക്കുന്നതായി കാണപ്പടുന്നത്
  • എന്നാൽ പെൺകുട്ടിയുടെ മാനസിക നില യിൽ തകരാറില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി
  • പെൺകുട്ടിക്ക് മാനസിക വൈകല്യങ്ങൾ ഇല്ലാത്തതിനാൽ രക്ഷിതാക്കൾക്കും കുട്ടി മുടി കഴിക്കുന്ന സാഹചര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു
  • വയറിൽ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി ചികിത്സ തേടിയത്
Gastro Trichobezoar: വയറുവേദനയും വിശപ്പില്ലായ്മയും; ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി! പതിനൊന്നുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടി

ഹൈദരാബാദ്: കഠിനമായ വയറുവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ 11 വയസുകാരിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാർ ഞെട്ടി. ഒമാൻ സ്വദേശിയായ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടിയാണ്. പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോർ എന്ന അപൂർവ രോ​ഗം ഉള്ളതായി കണ്ടെത്തി.

സാധാരണഗതിയിൽ, മാനസികമായി അസ്ഥിരമായ ആളുകളാണ് മുടി കഴിക്കുന്നതായി കാണപ്പടുന്നത്. എന്നാൽ പെൺകുട്ടിയുടെ മാനസിക നില യിൽ തകരാറില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പെൺകുട്ടിക്ക് മാനസിക വൈകല്യങ്ങൾ ഇല്ലാത്തതിനാൽ രക്ഷിതാക്കൾക്കും കുട്ടി മുടി കഴിക്കുന്ന സാഹചര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. വയറിൽ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി ചികിത്സ തേടിയത്.

അൾട്രാസൗണ്ട്, സിടി സ്‌കാൻ എന്നിവയിലൂടെ നടത്തിയ പ്രാഥമിക പരിശോധനയിൽ വയറ്റിൽ മുഴപോലെ കണ്ടെത്തി. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോഎൻറോളജിസ്റ്റ് അഡ്വാൻസ്ഡ് ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ടി.എൽ.വി.ഡി. പ്രസാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

യുജിഐ എൻഡോസ്കോപ്പി നടത്തി പെൺകുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തി. വയറിൽ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തി. ഓറൽ ലിക്വിഡ് ഡയറ്റ് ആണ് ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് നിർദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം രോ​ഗിക്ക് നടക്കാൻ കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായും ഡോ. ടി.എൽ.വി.ഡി. പ്രസാദ് ബാബു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News