Reheating foods: നിങ്ങൾ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക!

Issues of reheating foods: ആവർത്തിച്ച് ചൂടാക്കുന്ന ഭക്ഷണം കഴിച്ചാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.  

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 07:15 PM IST
  • ഭക്ഷണം വീണ്ടും ചൂടാക്കുന്ന ശീലം പലർക്കുമുണ്ട്.
  • ഭക്ഷണം വീണ്ടും ചൂടാക്കുന്നത് ദോഷകരമാണ്.
  • പ്രഭാത ഭക്ഷണം തന്നെ ഉച്ചയ്ക്കും രാത്രിയിലുമെല്ലാം ചൂടാക്കി കഴിക്കുന്നവ‍ർ ഏറെയാണ്.
Reheating foods: നിങ്ങൾ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക!

വീട്ടിൽ ദിവസവും ഉണ്ടാക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഭക്ഷണം വീണ്ടും ചൂടാക്കുന്നത് ദോഷകരമാണ്. നിത്യജീവിതത്തിൽ നമ്മളിൽ പലരും ഒരു സമയം ഭക്ഷണം തയ്യാറാക്കുകയും അത് വീണ്ടും വീണ്ടും ചൂടാക്കുകയും ചെയ്യാറുണ്ട്. പ്രഭാത ഭക്ഷണം തന്നെ ഉച്ചയ്ക്കും രാത്രിയിലുമെല്ലാം ചൂടാക്കി കഴിക്കുന്നവ‍ർ ഏറെയാണ്. 

ആവർത്തിച്ച് ചൂടാക്കുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാകും. അതായത് ചില സാധനങ്ങൾ ചൂടോടെ കഴിച്ചാൽ അവയിലെ ആസിഡിന്റെ അളവ് വളരെയധികം കൂടുന്നത് ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. പാലും അതിലൊന്നാണ്. ആവർത്തിച്ചുള്ള ചൂടാക്കിയാൽ ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ് കുറയും. 

ALSO READ: ഉറക്കം ഉണരുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഡോക്ടറെ കാണാന്‍ ഇനി വൈകരുത്!

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ - വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ആവർത്തിച്ച് ചൂടാക്കിയാൽ അതിന്റെ പോഷകമൂല്യം കുറയുന്നു. വിറ്റാമിൻ സി ഹീറ്റ് സെൻസിറ്റീവ് ആണ്. അതിനാൽ, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ താപനില വർദ്ധിക്കുകയും ഇതുമൂലം ഭക്ഷണം വിഷലിപ്തമാവുകയും ചെയ്യുന്നു. 

പച്ചക്കറികൾ - പച്ച പച്ചക്കറികളും ഇടയ്ക്കിടെ ചൂടാക്കാൻ പാടില്ലാത്തവയാണ്. കാരണം അതിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോൾ ഇത് വിഷ സംയുക്തമായി മാറുന്നു. ഇത് ഭക്ഷണത്തെ മലിനമാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം ആവർത്തിച്ചാൽ ശരീരത്തിൽ ആസിഡിന്റെ അംശം വർദ്ധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്ഷണത്തിലെ പോഷകാംശം കുറയാൻ തുടങ്ങും. 

പാൽ - മിക്ക വീടുകളിലും ഇടയ്ക്കിടെ ചൂടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുവാണ് പാൽ. എന്നാൽ പാൽ തിളപ്പിക്കുമ്പോൾ അതിലെ പ്രോട്ടീന്റെ അളവ് കുറയും എന്ന കാര്യം പലർക്കും അറിയില്ല. ആവർത്തിച്ച് ചൂടാക്കുന്നത് പാലിലെ പോഷകങ്ങളെ നശിപ്പിക്കുന്നു. പാൽ ആവർത്തിച്ച് ചൂടാക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ ആസിഡ് പുറത്തുവിടുന്നു. 

ചോറ് - ദിവസേന വീട്ടിൽ വെയ്ക്കുന്ന ചോറിന്റെ അളവ് അധികമായാൽ അത് വീണ്ടും ചൂടാക്കി കഴിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ ഇത് മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതാണ് യാഥാർത്ഥ്യം. അരി പാകം ചെയ്യുന്നതിന് മുമ്പ് അതിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടാകും. അരി കഴുകി പാചകം ചെയ്ത ശേഷം 24 മണിക്കൂറിൽ കൂടുതൽ സൂക്ഷിച്ചാൽ അതിൽ നിന്ന് വിഷാംശമുള്ള ബാക്ടീരിയകൾ രൂപം കൊള്ളും.  അരി ചൂടാക്കിയാൽ ബാക്ടീരിയ നശിക്കും, എന്നാൽ വിഷാംശം നിലനിൽക്കും. ഇത്തരം ചോറ് കഴിക്കുന്നത് വയറിളക്കത്തിനും കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News