Women Health: സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ചില ആരോഗ്യ പ്രശ്നങ്ങൾ

Women Health: ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ കാട്ടുന്ന ഈ അലംഭാവം അവരെ വളരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന  വര്‍ദ്ധനവ് ഇതാണ് തെളിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 10:44 PM IST
  • ഒരു രോഗം വരുമ്പോള്‍ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മില്‍ അധികവും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ മാത്രം പിന്നോട്ടുപോകുന്നു.
Women Health: സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ചില ആരോഗ്യ പ്രശ്നങ്ങൾ

Women Health: സ്ത്രീകള്‍ നമുക്കറിയാം സ്വന്തം ആരോഗ്യ കാര്യത്തില്‍ പൊതുവേ അല്പം അലംഭാവം കാട്ടുന്നവരാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ സ്വന്തം കാര്യം വരുമ്പോള്‍ പിന്നോട്ടാണ്.   

Also Read:  Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 

ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ കാട്ടുന്ന ഈ അലംഭാവം അവരെ വളരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന  വര്‍ദ്ധനവ് ഇതാണ് തെളിയിക്കുന്നത്.

Also Read:  Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും  
 
ഒരു രോഗം വരുമ്പോള്‍ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മില്‍ അധികവും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ മാത്രം പിന്നോട്ടുപോകുന്നു.   

മധ്യവയസ്കരായ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയാണ്‌. 50 വയസിലേക്ക് കടക്കുന്ന ഒരു സ്ത്രീയുടെ സാഹചര്യങ്ങള്‍ ഏറെ തിരക്ക് നിറഞ്ഞതാണ്. വയസായ മാതാപിതാക്കള്‍, പഠിത്തം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നതും വിവാഹ പ്രായമായതുമായ മക്കള്‍ എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെ ഒരു നീണ്ട നിര, ഒപ്പം ആര്‍ത്തവ വിരാമം അടുക്കുന്നതിന്‍റെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍. നിത്യ ജീവിതത്തിന്‍റെ ഒരു കൂട്ടം പ്രശ്നങ്ങളുടെ ഇടയില്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാന്‍  സ്ത്രീകള്‍ക്ക് സമയം ലഭിച്ചുവെന്ന് വരില്ല.

50 വയസിലേയ്ക്കു കടക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന ചില സാധാരണ ആരോഗ്യപ്രശ്നങ്ങളാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹരോഗം, അമിതവണ്ണം, തൈറോയ്ഡ് ഹോര്‍മോണിന്‍റെ  കുറവ്, ആര്‍ത്തവ വിരാമം എന്നിവ

1. പ്രമേഹരോഗം: 

50 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം സാധാരണമാണ്. ഇത് ശരീരത്തില്‍ കൊഴുപ്പ് വര്‍ധിക്കാന്‍ ഇടയാക്കുന്നു, അമിതമായ കൊഴുപ്പ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍റെ പ്രവര്‍ത്തനത്തെ തടയുന്നത് പ്രമേഹത്തിന്  ഇടയാക്കുന്നു.

2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം 50 വയസിലേയ്ക്കു കടക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന സാധാരണ പ്രശ്നങ്ങളില്‍ ഒന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും പാരമ്പര്യ രോഗങ്ങള്‍ എന്നതില്‍ ഉപരിയായി ജീവിതശൈലി രോഗങ്ങളാണ്.  ജീവിതസൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് വ്യായാമം കുറയുന്നു, ഭക്ഷണരീതികള്‍ പാടെ മാറുന്നു, ഇത് ഒരു പരിധി വരെ ഈ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. 

3. അമിതശരീരഭാരം

ജീവിത തിരക്കുകള്‍ക്കിടെ നാം മറന്നുപോകുന്ന ഒന്നാണ് ശരിയായ ഭക്ഷണ ക്രമവും ദിനചര്യകളും.  പൊക്കത്തിനൊത്ത വണ്ണം എന്നത് നാം ജീവിതത്തില്‍ ഓര്‍ക്കേണ്ടതും പാലിക്കേണ്ടതുമായ  ഒരു മന്ത്രമാണ്.  അമിതവണ്ണം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

4.  തൈറോയ്ഡ് ഹോര്‍മോണിന്‍റെ വ്യതിയാനം

കഴുത്തിന് മുന്നിൽ സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയാണ്  തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. നമ്മുടെ ശരീര താപനില, ഹൃദയമിടിപ്പ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങളെയു ഈ ഹോര്‍മോണ്‍ നിയന്ത്രിക്കുന്നു. തൈറോയ്ഡ് അസന്തുലിതമാവുമ്പോള്‍  ഉപാപചയം, ഊർജ്ജ നില, ശരീര താപനില, സന്താനോത്പാദന ശേഷി, ശരീരഭാരം വർദ്ധനവ്/കുറവ്, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസിക ആരോഗ്യം, ഹൃദയമിടിപ്പ് തുടങ്ങിയ നിങ്ങളുടെ ശരീരത്തിന്‍റെ  എല്ലാ പ്രവർത്തനങ്ങളെയും അത് ബാധിക്കും.

5.ആർത്തവ വിരാമം

ആർത്തവ വിരാമം  മിക്ക സ്ത്രീകളിലും സാധാരണയായി 45 നും 55 നും ഇടയിൽ സംഭവിക്കുന്നു. ഒരു പക്ഷേ ഇതിനു മുന്‍പോ പിന്‍പോ ആകാം. ആർത്തവവിരാമത്തിന്‍റെ ലക്ഷണങ്ങൾ പലതാണ്. രാത്രിയില്‍ ഉണ്ടാകുന്ന അമിത വിയര്‍പ്പ്, ഏകാഗ്രതക്കുറവ്, യോനിയിലെ വരൾച്ച, ഉത്കണ്ഠ, മൂഡ് വ്യതിയാനം മുതലായവയാണ്. ആർത്തവവിരാമത്തിന് ശേഷം കാൽസ്യം നഷ്ടപ്പെടുന്നത് ഓസ്റ്റിയോപൊറോസിസിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, നല്ല ഉറക്ക ശീലങ്ങൾ പാലിക്കുകയും ധാരാളം വിശ്രമിക്കുകയും ചെയ്യേണ്ടത്  ഈ കാലയളവില്‍ അത്യാവശ്യമാണ്. എല്ലുകളുടെ ബലവും ആരോഗ്യവും നിലനിര്‍ത്താന്‍ സ്ത്രീകള്‍, കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. കൂടാതെ,  ശ്വസന വ്യായാമങ്ങളും ധ്യാനവും ശരീരത്തെയും മനസിനെയും ഉന്മേഷമുള്ളതാക്കി മാറ്റുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News