ഇന്നും നമ്മുടെ സമൂഹത്തിൽ ഒരു മിടയോടെ ഉള്ളിൽ ഒതുക്കുന്ന വിഷയമായിട്ടാണ് ലൈംഗിക ജീവിതത്തെ കാണുന്നത്. ഈ മടിയും ആശങ്കയും തന്നെയാണ് നല്ലൊരു ലൈംഗിക ജീവിതം ആളുകളിൽ ഇല്ലാതെ പോകുന്നത്. ലൈംഗിക ജീവിതം ഓരോ വ്യക്തികളിലും ഇത്രയ്ക്കും എന്ത് പ്രാധാന്യമെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഒരു ലൈംഗിക പരമായ നേട്ടം മാത്രമല്ല ആരോഗ്യ പൂർണമായ ലൈംഗിക ജീവിതം ലഭിക്കുന്നത്. ഈ പ്രക്രിയയിലൂടെ ഏപ്പോഴും ഒരു വ്യക്തിക്ക് ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കും അത് പങ്കാളികൾക്കിടയിലുള്ള മാനിസികമായി അടുപ്പം വർധിപ്പിക്കുകയും ചെയ്യും, ഇത് പൊതുമണ്ഡലത്തിൽ പ്രതിഫലിക്കുകയും ചെയ്യും. ഓർക്കുക ആരോഗ്യപരമായ ലൈംഗിക ജീവിതത്തിലൂടെ മാത്രമെ ഇവ ലഭിക്കു, അതിനായി വിദഗ്ധരായ ഡോക്ടർമാർ നിർദേശിക്കുന്ന ചില ടിപ്സുകൾ ഉണ്ട്. അവ ഏതെല്ലാമാണെന്ന് ഒന്ന് പരിശോധിക്കാം
പുകവലിയും അമിതമായ മദ്യാപാനവും ഉപേക്ഷിക്കു
ലൈംഗിക ബന്ധത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ദുശീലമാണ് പുകവലിയും അമിതമായ മദ്യപാനവും. ഇത് പങ്കാളികൾക്കിടയിൽ ഒരു ആരോഗ്യപരമായ ലൈംഗിക ജീവതം തുടരുന്നതിനെ ബാധിച്ചേക്കാം. പുകവലിയും അമിതമായ മദ്യാപാനം പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കും. അവരിൽ സ്പേം ഉണ്ടാകുന്നതിന്റെ അളവിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്യു. അതേസമയം സ്ത്രീകളിൽ ഓവറി സംബന്ധമായ അസുഖങ്ങളായ പിസിഒഡി, പിഒഎഫ് എന്നിവയ്ക്കും വഴിവെക്കും.
ALSO READ : Thyroid | തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നാളികേരം മികച്ച ഭക്ഷണമാണോ? വിദഗ്ധർ പറയുന്നതിങ്ങനെ
കൃത്യമായ വ്യായമം
ശരീരകമായ ആരോഗ്യം ലൈംഗിക ജീവതത്തെ ബലപ്പെടുത്തുന്നതാണ്. അത് കൂടുതൽ ആസ്വദിക്കാൻ കൃത്യമായ വ്യായമം സഹായിക്കും. വ്യായമം ഓരോ വ്യക്തയും ഉന്മേഷവതരാക്കുന്നതാണ്. വ്യായമം ചെയ്യുമ്പോൾ ഒരുകാര്യം ഓർക്കണം കാലുകൾക്കും വയറിനും ഗുണം ലഭിക്കുന്നത് ചെയ്താൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ സഹായകമാകും.
ഫിറ്റ്നസിനോടൊപ്പം നല്ല ഭക്ഷണ ശീലവും
കൃത്യമായ വൈറ്റമിനുകളും ദാതുക്കളും അടങ്ങിയ ഭക്ഷണം പ്രത്യുത്പാദന ശേഷിയെ വർധിപ്പിക്കുന്നതാണ്. ഭക്ഷണക്രമത്തിൽ ചീര, വാൾനട്ട്, പയർ വർഗങ്ങൾ തുടങ്ങിയ ഓമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിട്ടുള്ളവ ഉൾപ്പെടുത്ത് നല്ലതാണ്.
അമിതമായ വണ്ണം ലൈംഗിക ബന്ധം ആസ്വദിക്കുന്നതിനെ ബാധിച്ചേക്കാം. കൂടാതെ കൃത്യമായ ഭക്ഷണ ശീലമില്ലെങ്കിൽ ഗർഭധാരണ സമയത്ത് അമിതമായ വണ്ണത്തിലേക്ക് സ്ത്രീകളെ നയിച്ചേക്കും. ഇത് പ്രമേഹം, ബിപി, കുട്ടികളിൽ വണ്ണം എന്നിവയ്ക്കും വഴിവെക്കും.
ALSO READ : Fat Burning Foods: കൊഴുപ്പ് അലിയിച്ചു കളയും ശരീരഭാരം കുറയ്ക്കും, മാജിക് ആണ് ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍
സ്ട്രെസ് മാറ്റിവെക്കുക
ദാമ്പത്യ ബന്ധത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നതാണ് അനാവശ്യമായ സ്ട്രെസുകൾ. കാരണം ശരീരത്തിലെ പല ഹോർമോൺ ഉത്പാദനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. അതുപോലെ തന്നെ സെക്ഷ്യൽ ഹോർമോണിന്റെ ഉത്പാദനത്തെ ബാധിക്കുമ്പോൾ അത് ദാമ്പത്യ ജീവതത്തെ സാരമായി ബാധിക്കും.
മെഡിറ്റേഷൻ, വ്യായമം എന്നിവ കൃത്യമായി ചെയ്ത് ഈ സ്ട്രെസുകളെ മാറ്റിവെക്കേണ്ടതാണ്. പങ്കാളിയുമായി നല്ല മുഹൂർത്തങ്ങൾ സൃഷ്ടിച്ച് ആ സ്ട്രെസ്സുകളെ മറികടക്കാൻ സാധിക്കുന്നതുമാണ്.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ടെസ്റ്റ് ഇടയ്ക്ക് നടത്തുക (STDs Test)
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ (STD) കുറിച്ച് എപ്പോഴും അവബോധരായി ഇരിക്കുക. ഈ രോഗം പിടിപ്പെട്ടാൽ നിങ്ങളുടെ ആരോഗ്യപരമായ ലൈംഗിക ജീവതം നഷ്ടമാകും. അതിനാൽ എസ്ടിഡി പരിശോധന ഇടയ്ക്ക് ചെയ്യന്നത് നല്ലതാണ്. അത് നിങ്ങളെ മാത്രമല്ല നിങ്ങളുടെ പങ്കാളിയെ സുരക്ഷിതരാക്കും.
ALSO READ : Morning walk | രാവിലത്തെ നടത്തം 'നല്ല നടപ്പ്'; നേടാം മികച്ച ആരോഗ്യം
സുരക്ഷ അത് പ്രധാനമാണ്
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കൃത്യമായ സുരക്ഷ മുന്നൊരുക്കൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത് എസ്ടിഡിയിൽ നിന്നും പ്രതീക്ഷിക്കാതെയുള്ള ഗർഭധാരണത്തിൽ നിന്ന് നിങ്ങളെ രക്ഷിച്ചേക്കും. അതിനാൽ ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം കൈയ്യിൽ കരുതുക.
പങ്കാളിയുമായിട്ടുള്ള ആത്മബന്ധം
ഒരു നല്ല ആരോഗ്യപൂർണമായ ലൈംഗിക ബന്ധത്തിന് ഏറ്റവും പ്രധാന്യം പങ്കാളിയുമായിട്ടുള്ള ആത്മബന്ധമാണ്. ശാരീരികമായി ബന്ധത്തിൽ ഏർപ്പെടുമ്പോഴും മാനസികമായി അകൽച്ചയിലാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണോ അതൊരിക്കലും പൂർണമാകില്ല. ലൈംഗികമായ എന്ത് പ്രശ്നം നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് കൃത്യമായി നിങ്ങളുടെ പങ്കാളിയെ അറിയിക്കേണ്ടതാണ്. അതുപോലെ തന്നെ പങ്കാളി ഇത് അറിയിക്കുമ്പോൾ അവരെ നിരുത്സോഹപ്പെടുത്താതെ പരിഹാരത്തിനായി ഒരുമിച്ച പ്രവർത്തിക്കേണ്ടതുമാണ്. ഇതാണ് ഒരു ആരോഗ്യപൂർണമായ ലൈംഗിക ജീവിതത്തിന് ഏറ്റവും പ്രധാനമേറിയ ഒരു ഭാഗം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.