എന്താണ് അസ്ഥിക്കൊത്തുപണി ? ഇത് എങ്ങനെ ചെയ്യാൻ പറ്റും എന്നല്ലേ, അതേ അത്രയതികം കേട്ടുകേൾവി ഇല്ലാത്ത കരകൗശല വസ്തുക്കളുടെ നിർമ്മാണം ആണിത്.
കൊമ്പ്, അസ്ഥി കരകൗശല വസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കേരളം. കളിപ്പാട്ടങ്ങൾ, മിനിയേച്ചർ മൃഗങ്ങൾ, പേപ്പർ വെയ്റ്റുകൾ, ഫ്ലവർ പാത്രങ്ങൾ, ചെറിയ പെട്ടികൾ, വിളക്കുകൾ, ആഷ്‌ട്രേകൾ എന്നിവയുൾപ്പെടെയുള്ള മനോഹരമായ പുരാവസ്തുക്കൾ ഈ കലയുടെ സൃഷ്ടികളാണ്. കേരളത്തിലെ കാസർഗോഡ് , കൊച്ചി , തിരുവനന്തപുരം , എറണാകുളം , തൃശൂർ തുടങ്ങിയ സ്ഥലങ്ങൾ ഈ കരകൗശല നിർമ്മണത്തിൽ പ്രസിദ്ധമാണ്. കൊമ്പിന്റെയും അസ്ഥിയുടെയും കരകൗശല വസ്തുക്കൾക്ക് അതിമനോഹരമായ വൈവിധ്യമാർന്ന രൂപകല്പനകളും ആകർഷകമായ നിറങ്ങളും നൽകുന്നതോടെ ശിൽപങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. സമകാലിക ശൈലികൾ മുതൽ പരമ്പരാഗത ശൈലികൾ വരെയാണ് ഡിസൈനുകളായി ശിൽപികൾ തെരഞ്ഞെടുക്കുക.
ഡിസൈനുകൾ ഒരു ഉളിയുടെ സഹായത്തോടെ സൂക്ഷ്മമായി കൊത്തി എടുക്കും. പിന്നീട് മിനുക്കും ഫിനിഷിംങും ചെയ്യും. ഗണപതിയെപ്പോലുള്ള പുരാണ കഥാപാത്രങ്ങളെയാണ് ഇതിൽ കൂടുതലായും കാണുന്നത്. ശിവ-പാർവ്വതി , വിഷ്ണു സരസ്വതി , ലക്ഷ്മി ദേവി , നടരാജൻ, ഡിസൈനുകൾ കൊത്തിയെടുക്കുന്നതിനു പുറമേ, കൊമ്പ് കരകൗശലത്തിന്റെ പ്രതലങ്ങളിൽ കൊത്തിവയ്ക്കുന്നതും മറ്റൊരു സാധാരണ രീതിയാണ്. പുഷ്പങ്ങൾ, ജ്യാമിതീയ പാറ്റേണുകളും മറ്റ് മനോഹരമായ ദൃശ്യങ്ങളും ഉൾപ്പെടെ വിവിധ ഡിസൈനുകൾ ഉൾക്കൊള്ളുന്നതാണ് ഈ നിർമ്മാണം. വിശ്വകർമ സമുദായത്തിലെ കരകൗശല വിദഗ്ധർ ഈ കലയ്ക്ക് പേരുകേട്ടവരാണ്.
ഈ മേഖലയിലെ ഏറ്റവും സാധാരണമായ ഉൽപ്പന്നം പരമ്പരാഗത ചീപ്പ് ആണ്. ഇതുകൂടാതെ, ബോൺ ആഭരണങ്ങൾ, ഹെയർ പിന്നുകൾ, ബട്ടണുകൾ, പെൻ സ്റ്റാൻഡുകൾ, ട്രേകൾ തുടങ്ങിയവയും കന്നുകാലി കൊമ്പുകൾ കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുണ്ട്. മാലകളും വളകളും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ചെറുപ്പക്കാർ ഏറെ ഇഷ്ടപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികൾക്കിടയിലും ഇത്തരം ആഭരണങ്ങളോടുള്ള ഇഷ്ടം കാണാവുന്നതാണ്. ഈ കരകൗശലവസ്തുക്കൾ ഫിനിഷുള്ളതും അതിന്റേതായ തനതായ രീതിയിൽ വളരെ മനോഹരവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...