ശരീരം ആരോഗ്യത്തോടെയിരിക്കണമെങ്കിൽ നിങ്ങൾ പതിവായി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. ഉറക്കം ശരിയായി ലഭിച്ചാൽ ശരീരകോശങ്ങൾക്ക് വിശ്രമം ലഭിക്കുകയും ശരീരം ആരോഗ്യത്തോടെ നിലനിൽക്കുകയും ചെയ്യും. കൂടാതെ, നിങ്ങൾക്ക് അന്നത്തെ ദിവസം ഊർജസ്വലരായി പ്രവർത്തിക്കാനും കഴിയും.
നിങ്ങൾ സ്ഥിരമായി ഉറങ്ങുന്നത് കുറവാണെങ്കിൽ പകൽ സമയത്ത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. ഒരു ജോലിയും ചെയ്യാൻ നിങ്ങൾക്ക് ഉത്സാഹം തോന്നുകയുമില്ല. എന്നിരുന്നാലും, ഉറക്കക്കുറവ് ഈ പ്രശ്നം മാത്രമല്ല മറ്റ് ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകും. ഉദാഹരണത്തിന്, ശരിയായി ഉറങ്ങുന്നില്ലെങ്കിൽ നിങ്ങൾ വിഷാദരോഗത്തിന് പോലും ഇരയായേക്കാം. ഉറക്കമില്ലാത്ത ഒരു വ്യക്തിയുടെ ജീവൻ അപകടത്തിലാണെന്ന് തന്നെ പറയാം.
ALSO READ: വീട്ടിൽ ചിക്കൻ ഇരിപ്പുണ്ടോ? എങ്കിൽ തയാറാക്കാം ഒരടിപൊളി ചിക്കൻ റെസിപ്പി
ഒരു വ്യക്തിക്ക് ആരോഗ്യവും ജീവനും നിലനിർത്താൻ ഭക്ഷണവും വെള്ളവും വായുവും പോലെ ഉറക്കവും ആവശ്യമാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സംഘടിപ്പിച്ച മത്സരത്തിൽ ഒരാൾ 18 ദിവസവും 21 മണിക്കൂറും 40 മിനിറ്റും ഉറങ്ങാതെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇത്രയും നേരം ഉറങ്ങാതിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തിൽ പല പാർശ്വഫലങ്ങളും കണ്ടു.
രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ അത് ശരീരത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കും. ഉറക്കക്കുറവ് മൂലം ശരീരത്തിന്റെ ഊർജവും കുറയുന്നു. ഇത് തലവേദനയ്ക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. ഉറങ്ങാത്ത ഒരാൾക്ക് ശരീരഭാരം കൂടാൻ തുടങ്ങും. കൂടാതെ ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകും. ഇതുമൂലം ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാകുകയും ചെയ്യും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...