ന്യൂഡൽഹി: നല്ല ആരോഗ്യവാനായ ഒരു വ്യക്തി ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കണം. ഇത് പലപ്പോഴും ആളുകൾ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ചിലർ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകുന്നതായി കാണാം. എന്നാൽ മറ്റു ചിലർക്ക് വെള്ളം കുടിച്ചാലും മൂത്രം പോകുന്നത് വളരെ കുറവായിരിക്കും. അപ്പോൾ ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കുന്നതാണ് ആരോഗ്യകരം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യമുള്ള ഏതൊരു വ്യക്തിയും ഒരു ദിവസം 6 മുതൽ 7 തവണ വരെ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ ചിലർ ഇതിലും കുറവോ കൂടുതലോ മൂത്രമൊഴിക്കാറുണ്ട്. അതുകൊണ്ട് അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകേണ്ടതില്ല.
കാരണം മൂത്രമൊഴിക്കാൻ പോകുന്ന സന്ദർഭം 2 കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവയിൽ, ആദ്യത്തേത് നിങ്ങളുടെ മൂത്രസഞ്ചി എത്ര വലുതാണ്, രണ്ടാമത്തേത് നിങ്ങൾ പ്രതിദിനം എത്ര ലിറ്റർ വെള്ളം കുടിക്കുന്നു എന്നതാണ്. നിങ്ങൾ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നതിനെ ബാധിക്കുന്ന മറ്റൊരു കാര്യം ഉയർന്ന കഫീൻ ഉപഭോഗമാണ്. അതെ, നിങ്ങൾ പ്രതിദിനം എത്ര ചായയോ കാപ്പിയോ കുടിക്കും? ഇത് നിങ്ങൾ എത്ര തവണ മൂത്രം ഒഴിക്കും എന്നതിനെ നിശ്ചയിക്കുന്നു. കൂടാതെ, പുകവലിക്കാരും കൂടുതൽ തവണ ബാത്ത്റൂമിൽ പോകുന്നതായി കാണാറുണ്ട്. നിങ്ങൾ കൂടുതൽ തവണ മൂത്രമൊഴിക്കുമ്പോൾ,അതിനനുസരിച്ച് വെള്ളവും കുടിച്ചാൽ അത് ആരോഗ്യത്തിന്റെ സൂചനയാണ്(എങ്കിലും ഒരു ദിവസം അളവിൽ കൂടുതൽ വെള്ളം കുടിക്കരുത്). എന്നാൽ നിങ്ങൾക്ക് മൂത്രം കുറവാണെങ്കിൽ പുറത്തക്കു പോകുന്ന മൂത്രത്തിന്റെ നിറം മഞ്ഞയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
ALSO READ: എരിവും, പുളിയും, മധുരവും; ഓണ സദ്യക്ക് പുളിയിഞ്ചി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ
ഈ ഘടകങ്ങൾ നിരീക്ഷിച്ചാൽ ഒരു വ്യക്തി എത്രത്തോളം ആരോഗ്യവാനാണെന്ന് അറിയാൻ കഴിയും . കൂടുതലും വെള്ളമോ ചായയോ കാപ്പിയോ കുടിക്കുന്നവർ പലപ്പോഴും മൂത്രമൊഴിക്കും. ഈ ഘടകങ്ങൾ കൂടാതെ, നിങ്ങൾ കൂടുതൽ തവണ മൂത്രമൊഴിക്കുകയോ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുകയോ ചെയ്താൽ, നിങ്ങളുടെ ആരോഗ്യത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. രാത്രി ഉറങ്ങാൻ പോകുമ്പോൾ നിരവധി തവണ മൂത്രശങ്ക ഉണ്ടായാൽ ഉടൻ ഒരു ആരോഗ്യ വിദഗ്ധനെ നിരീക്ഷിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...