വെറുതെ ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ശാരീരികമായി അധ്വാനിക്കുമ്പോഴുമെല്ലാം വിയർക്കുന്ന ആളുകൾ നമുക്ക് ചുറ്റിനുമുണ്ട്. കുറച്ചു ദൂരം നടക്കുമ്പോഴേയ്ക്കും വിയർക്കുന്നവരുമുണ്ട്. എന്നാൽ, ചിലർ എന്തൊക്കെ ചെയ്താലും വിയർക്കാറില്ല. അതുകൊണ്ട് തന്നെ അമിതമായ വിയർപ്പ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.
അമിതമായ വിയർപ്പ് ഒരു വലിയ രോഗത്തിന്റെ ലക്ഷണമായേക്കാം. ചില ആളുകൾ സ്വാഭാവികമായും നന്നായി വിയർക്കുന്നവരാണ്. ഈ അവസ്ഥയെ 'ഹൈപ്പർഹൈഡ്രോസിസ്' എന്നാണ് വിളിക്കുന്നത്. ഇത് സാധാരണയായി മറ്റ് പ്രശ്നങ്ങൾക്ക് ഒന്നും കാരണമാകുന്നില്ല. എന്നാൽ അമിതമായി വിയർക്കുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കും. ഇത് മറ്റ് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ALSO READ: ഈ പാനീയം മാത്രം മതി..! ഒരാഴ്ച്ച കൊണ്ട് ശരീരഭാരത്തിൽ മാറ്റങ്ങൾ കാണാം
ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വിയർപ്പ് എന്ന് സാധാരണയായി പറയാറുണ്ട്. നിങ്ങൾ ജോലി ചെയ്യുമ്പോഴോ ശാരീരിക പ്രവർത്തനങ്ങൾ നടത്തുമ്പോഴോ വിയർത്ത് ഒഴുകുന്നു. എന്നാൽ ചിലർ ഒന്നും ചെയ്യാതെ തന്നെ വിയർക്കുന്നു. ഇത് അവരുടെ ശരീര താപനിലയാണ് കാണിക്കുന്നത്. ശരീര ഊഷ്മാവ് നിലനിർത്താൻ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും സോഡിയവും നീക്കം ചെയ്യണം.
അമിതമായ വിയർപ്പ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയ വാൽവിൽ വീക്കം, അസ്ഥി സംബന്ധമായ അണുബാധ, എച്ച്ഐവി അണുബാധ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ, ഇത് ഹൃദ്രോഗത്തിന്റെ ലക്ഷണവുമാകാം. ചിലപ്പോൾ സമ്മർദ്ദം അമിതമായ വിയർപ്പിന് കാരണമാകാറുണ്ട്.
അമിത വിയർപ്പിനുള്ള പ്രതിവിധി
അമിതമായി വിയർക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിലാണ്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. മദ്യം ഒഴിവാക്കുക. ഗർഭാവസ്ഥയിൽ അമിതമായ വിയർപ്പ് അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. വിറ്റാമിനുകളാൽ സമ്പുഷ്ടമായ പോഷകാഹാരങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അമിതമായി വിയർക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് വിയർപ്പ് മണക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. പുരുഷന്മാർ 3.7 ലിറ്ററും സ്ത്രീകൾ 2.7 ലിറ്ററും വെള്ളം ദിവസവും കുടിക്കണം. ഇത് നമ്മുടെ ശരീര താപനില കുറയ്ക്കുകയും അതുവഴി വിയർപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...