Control High BP: ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, BP എന്നും നോര്‍മല്‍!!

Control High BP:  ഭക്ഷണത്തിലെ ഉപ്പ്‌ കുറയ്‌ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്‍ദവും ടെന്‍ഷനും കുറയ്ക്കുക,  ദിവസവും അല്‍പനേരമെങ്കിലും വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 25, 2023, 05:16 PM IST
  • ദ്രോഗം, സ്‌ട്രോക്ക്, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഈ രോഗാവസ്ഥയെ ഹൈപ്പർടെൻഷൻ എന്നും വിളിക്കുന്നു.
Control High BP: ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, BP എന്നും നോര്‍മല്‍!!

Control High BP: പ്രായം മുന്നോട്ടു പോകുന്നതിനനുസരിച്ച് നമ്മുടെ ജീവിതത്തില്‍ പല വില്ലന്മാര്‍ കടന്നുകൂടുന്നു. കൊളസ്ട്രോള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, ഉയര്‍ന്ന രക്തസമ്മർദ്ദം തുടങ്ങിയവ അവയില്‍ ചിലതാണ്. നമ്മുടെ പല രോഗാവസ്ഥകളുടേയും കാരണക്കാരായി പിന്നീട് ഇവ മാറുന്നു. തക്ക സമയത്ത് കണ്ടെത്തി ഇവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. 

Also Read:  Cough Home Remedies: ജലദോഷവും ചുമയും പമ്പ കടക്കും! അടഞ്ഞ മൂക്ക് ഞൊടിയിടയില്‍ തുറക്കും! അറിയാം ചില വീട്ടുവൈദ്യങ്ങള്‍ 
 
രക്തം അതിനെ വഹിച്ചു കൊണ്ടു പോകുന്ന ധമനികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ്‌ രക്തസമ്മര്‍ദ്ടം എന്നറിയപ്പെടുന്നത്. 140/90 എംഎം എച്ച്‌ജിയാണ്‌ ഒരു മനുഷ്യനിലെ സാധാരണ രക്തസമ്മര്‍ദം. രക്തസമ്മര്‍ദം ഇതിലും ഉയരുന്നതും കുറയുന്നതും അപകടകരമാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഈ രോഗാവസ്ഥയെ ഹൈപ്പർടെൻഷൻ എന്നും വിളിക്കുന്നു. ഹൈപ്പർടെൻഷൻ   ബാധിക്കപ്പെട്ടവരില്‍ പകുതി പേര്‍ക്കും തങ്ങള്‍ക്ക്‌ അമിത രക്തസമ്മര്‍ദം ഉണ്ടെന്ന്‌ തന്നെ അറിയില്ല എന്നതാണ് വസ്തുത.  

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. ഹൃദയാഘാതമോ പക്ഷാഘാതമോ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ്‌ പലരും തങ്ങളുടെ രക്തസമ്മര്‍ദം ഉയര്‍ന്നതോതിലാണ് എന്ന് അറിയുന്നത് തന്നെ. അതിനാല്‍ ഇടയ്ക്കിടെ നടത്തുന്ന പരിശോധനകള്‍ നമ്മുടെ രക്തസമ്മര്‍ദത്തിന്‍റെ തോത് മനസിലാക്കാന്‍ സഹായിയ്ക്കും. 

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 
കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായി രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ ഇന്ന് സാധിക്കും. ഭക്ഷണത്തിലെ ഉപ്പ്‌ കുറയ്‌ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്‍ദവും ടെന്‍ഷനും കുറയ്ക്കുക,  ദിവസവും അല്‍പനേരമെങ്കിലും വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു. ഇടയ്‌ക്കിടെ രക്തസമ്മര്‍ദം പരിശോധിക്കേണ്ടതും മാറ്റമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന പക്ഷം ഡോക്ടറിന്‍റെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കേണ്ടതുമാണ്   

എന്നിരുന്നാലും രാവിലെ സ്വീകരിയ്ക്കുന്ന ചില നടപടികളിലൂടെ നിങ്ങൾക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കാം. അതിനായി ചില ചെറിയ കാര്യങ്ങള്‍ ചെയ്യാം. 

1. രാവിലെ ഉണരുന്ന സമയം ക്രമീകരിക്കുക.

രാവിലെ ഉണരാൻ ഒരു സമയം തീരുമാനിക്കുക. നിങ്ങളുടെ ഉറങ്ങുന്ന സമയത്തോടൊപ്പം, രാവിലെ എഴുന്നേൽക്കാനും ഒരു സമയം നിശ്ചയിക്കുക. ഈ സമയത്ത് എന്നും പതിവായി ഉണരുക. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. 

2. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് രക്തത്തിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം  കുറയ്ക്കും. ചെറു ചൂടുവെള്ളത്തിന് പകരം നാരങ്ങ വെള്ളമോ മറ്റ് പനീയങ്ങളോ കുടിയ്ക്കാം.  

3. രാവിലെ ഉറക്കമുണർന്നയുടൻ പ്രഭാതഭക്ഷണം കഴിക്കുക

രാവിലെ എഴുന്നേറ്റ് അധികം വൈകാതെതന്നെ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിയ്ക്കുന്നു. ഒപ്പം ഇത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കുക. 

4. പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഞരമ്പുകളെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം അല്ലെങ്കിൽ 75 മിനിറ്റ് ഉയർന്ന തീവ്രതയുള്ള വ്യായാമം ചെയ്യുന്നത് പതിവാക്കുക. 

ഈ കാര്യങ്ങൾക്ക് പുറമേ, നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഇനിപ്പറയുന്ന നടപടികളും നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്:-

- ശരീരഭാരം കുറയ്ക്കുക.
- പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.
- സമീകൃതാഹാരം കഴിക്കുക.
- പതിവായി ചെക്കപ്പ് നടത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News