Skin Protection: അൾട്രാവയലറ്റ് കിരണങ്ങളില്‍നിന്നും ചര്‍മ്മത്തെ എങ്ങിനെ സംരക്ഷിക്കാം?

Skin Protection:  സൂര്യന്‍റെ  ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.  അതിനായി  സൺസ്ക്രീൻ പ്രയോഗിക്കുക,  നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത്  ഒഴിവാക്കുക തുടങ്ങിയ നടപടികൾ  ഉചിതമാണ്

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 11:47 PM IST
  • സൂര്യന്‍റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനായി സൺസ്ക്രീൻ പ്രയോഗിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നടപടികൾ ഉചിതമാണ്
Skin Protection: അൾട്രാവയലറ്റ് കിരണങ്ങളില്‍നിന്നും ചര്‍മ്മത്തെ എങ്ങിനെ സംരക്ഷിക്കാം?

Skin Protection from UV Rays: മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിന്‍ Dയുടെ പ്രധാന സ്രോതസാണ് സൂര്യപ്രകാശം. എന്നാല്‍, അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത് നമ്മുടെ ചര്‍മ്മത്തിന് ദോഷം ചെയ്യും. 

അതായത്, സൂര്യപ്രകാശമേല്‍ക്കുന്നതോടൊപ്പം ചര്‍മ്മത്തെ സൂര്യന്‍റെ അൾട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. കൂടുതല്‍ അൾട്രാവയലറ്റ് കിരണങ്ങള്‍ എല്‍ക്കുന്നത് ചര്‍മ്മ ക്യാന്‍സറിനും അന്ധതയ്ക്കും വഴിതെളിയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങള്‍ നേരിട്ട് നമ്മുടെ ചര്‍മ്മത്തില്‍ പതിയ്ക്കുന്നത് ചർമ്മത്തെയും കണ്ണിനെയും ശരീരത്തിന്‍റെ  പ്രതിരോധ സംവിധാനത്തെയും  സാരമായി ബാധിക്കും. 

Also Read:  Iron Deficiency: ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് എങ്ങിനെ അറിയാം? 

യഥാര്‍ത്ഥത്തില്‍ സൂര്യനില്‍നിന്നും പുറത്തുവരുന്ന അൾട്രാവയലറ്റ് കിരണങ്ങളില്‍ 93 മുതല്‍ 99% വരെ ഓസോണ്‍ പാളികള്‍ ആഗിരണം ചെയ്യുന്നു. പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ഒരു സംരക്ഷണ കവചമാണ് ഓസോണ്‍ പാളികള്‍. ഭൂമിയില്‍ നിന്നും 15 മുതല്‍ 35 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഓസോണ്‍ പാളികള്‍ സ്ഥിതിചെയ്യുന്നത്. 

Also Read:  Weight Loss: പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, അത്താഴത്തിൽ ഇവ ഉള്‍പ്പെടുത്തൂ 

സൂര്യന്‍റെ  ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.  അതിനായി  സൺസ്ക്രീൻ പ്രയോഗിക്കുക, ചര്‍മ്മ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക, പകൽ സമയത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് വികിരണം ഉള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത്  ഒഴിവാക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുന്നത് ഉചിതമാണ്.  

ശരീരത്തിന് ഏറെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ എങ്ങിനെ സംരക്ഷിക്കാം?  

1. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സരക്ഷിക്കുന്നതിനായി കുറഞ്ഞത്‌ SPF 30 ഉള്ള  സൺസ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക.

2. സൂര്യ കിരണങ്ങളുമായി നിങ്ങളുടെ ചര്‍മ്മത്തിന് സമ്പര്‍ക്കം ഉണ്ടാകാത്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അതായത്, ഫുള്‍ സ്ലീവ്  ഡ്രസ്, സ്ലാക്സ്, വലിയ തൊപ്പികള്‍, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ഇത്  അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സരക്ഷിക്കും 

3. നിങ്ങളുടെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ D അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. കൂടാതെ, അവരുടെ ചര്‍മ്മത്തില്‍  സൺസ്ക്രീൻ  പുരട്ടുക. 

4. സൂര്യ പ്രകാശം കൂടുതല്‍ ഉള്ള സമയത്ത്  മണൽ, മഞ്ഞ്, ജലാശയങ്ങൾ എന്നിവയ്ക്ക് സമീപം നില്‍ക്കരുത്. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്‌. കാരണം ഈ വസ്തുക്കള്‍,  സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു. തൽഫലമായി, നിങ്ങൾക്ക് പൊള്ളലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

5.  വൈറ്റമിൻ സപ്ലിമെന്റുകള്‍, പ്രത്യേകിച്ചും വിറ്റാമിന്‍ D ധാരാളം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടറുക.

6. നിങ്ങളുടെ ചുണ്ടുകൾ സംരക്ഷിക്കാൻ, അവയിൽ കുറഞ്ഞത് SPF 15 ഉള്ള ലിപ് ബാം പുരട്ടുക.

7. പകല്‍ സമയത്ത് വെളിയില്‍ ഇറങ്ങുമ്പോള്‍ സൺഗ്ലാസ്  ധരിക്കേണ്ടത് അത്യാവശ്യമാണ്. മേഘാവൃതമായ ദിവസങ്ങളിലും സൺസ്‌ക്രീൻ പുരട്ടണം. 

ശക്തമായ സൂര്യപ്രകാശത്തില്‍നിന്നും സ്വയം സംരക്ഷിക്കുന്നതിന്  നിങ്ങൾ  ഇത്തരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുകയാണ് എങ്കില്‍  നിങ്ങളുടെ ചര്‍മ്മം വളരെക്കാലം ആരോഗ്യമുള്ളതായിയിരിക്കും 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  
 

Trending News