Iron Deficiency: നമ്മുടെ ശരീരത്തിന്‍റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങളിൽ പ്രധാനമാണ് ഇരുമ്പ്. നമ്മുടെ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഇരുമ്പ് ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ സഹായിക്കുന്നു. ന്നമുടെ ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് ഉണ്ടാകുമ്പോള്‍ അത് വലിയ ക്ഷീണത്തിലേയ്ക്ക് നയിക്കാം.
Also Read: Weight Loss: പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, അത്താഴത്തിൽ ഇവ ഉള്‍പ്പെടുത്തൂ
സ്ത്രീകളിലും പുരുഷന്മാർക്കും ഇരുമ്പിന്‍റെ കുറവ് അനുഭവപ്പെടുമെങ്കിലും ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകളില്‍ ഇരുമ്പിന്‍റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Also Read: Vitamin D: വിറ്റാമിൻ ഡിയുടെ പ്രാധാന്യം എന്താണ്? ഉറവിടങ്ങൾ ഏതെല്ലാം?
ഇരുമ്പിന്‍റെ അഭാവത്തിനുള്ള ഏറ്റവും സാധാരണമായ കാരണം രക്തനഷ്ടമാണ്. ഇത് സ്ത്രീകളിൽ ആർത്തവം മൂലമാണ് പ്രധാനമായും സംഭവിക്കുന്നത്. ഇത്, സ്ത്രീകളെ ഇരുമ്പിന്‍റെ നഷ്ടത്തിലേക്ക് നയിക്കുന്നു. കൂടാതെ, കർശനമായ സസ്യാഹാര ഭക്ഷണരീതികളും ഇരുമ്പിന്‍റെ കുറവിലേക്ക് നയിക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
തലകറക്കം, ശ്വാസം മുട്ടൽ, ക്ഷീണം, വിളർച്ച, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് ഉണ്ട് എന്ന് അനുമാനിക്കാം.
ഇരുമ്പ് കുറഞ്ഞാൽ എന്ത് സംഭവിക്കും?
നമ്മുടെ ശരീരത്തില്‍ ഇരുമ്പ് കുറഞ്ഞാല്‍ ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കില്ല. ഇത് ശരീരത്തിലെ ഓക്സിജന്‍റെ അഭാവത്തിന് വഴിതെളിക്കുകയും പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.
ഇരുമ്പിന്‍റെ കുറവ് എങ്ങിനെ പരിഹരിക്കാം?
ഇരുമ്പിന്‍റെ അളവ് വർദ്ധിപ്പിക്കാൻ ഇരുമ്പ് സപ്ലിമെന്‍റുകളോ ഭക്ഷണക്രമത്തിൽ മാറ്റങ്ങളോ വരുത്താം. ഇരുമ്പിന്‍റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളായ ബീൻസ്, പയർ, ചീര, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇരുമ്പിന്‍റെ കുറവ് തടയാൻ സഹായിക്കും. എന്നാല്‍, ഇരുമ്പ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...