Hypothyroidism: തൈറോയ്ഡ് പ്രവർത്തനം മികച്ചതാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Healthy Drinks For Thyroid: ഉപാപചയം, ഹൃദയമിടിപ്പ് നിയന്ത്രണം, മറ്റ് നിരവധി അവയവങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തൈറോയ്ഡ് ​ഗ്രന്ഥിയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 07:43 AM IST
  • ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ നിങ്ങളുടെ തൈറോയിഡിന്റെ പ്രവർത്തനത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനാകും
  • അനാരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കൊപ്പം, മദ്യപാനവും തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും
Hypothyroidism: തൈറോയ്ഡ് പ്രവർത്തനം മികച്ചതാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കഴുത്തിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയം, ഹൃദയമിടിപ്പ് നിയന്ത്രണം, മറ്റ് നിരവധി അവയവങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തൈറോയ്ഡ് ​ഗ്രന്ഥിയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. തൈറോയ്ഡ് പ്രവർത്തനരഹിതമാകുമ്പോൾ (ഹൈപ്പോതൈറോയിഡിസം) അല്ലെങ്കിൽ അമിതമായി പ്രവർത്തിക്കുമ്പോൾ (ഹൈപ്പർതൈറോയിഡിസം) എന്നിവ മൂലം അതിന്റെ സുഗമമായ പ്രവർത്തനം തടസ്സപ്പെടും.

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ നിങ്ങളുടെ തൈറോയിഡിന്റെ പ്രവർത്തനത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനാകും. അനാരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കൊപ്പം, മദ്യപാനവും തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. മഞ്ഞൾ പാൽ, നാരങ്ങ വെള്ളം, ആപ്പിൾ സിഡെർ വിനെഗർ തുടങ്ങിയ ആരോഗ്യകരമായ പാനീയങ്ങൾ ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക് നല്ലതാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന അഞ്ച് ഡിറ്റോക്സ് പാനീയങ്ങൾ ഇതാ.

കുക്കുമ്പർ വാട്ടർ: കുക്കുമ്പർ ജ്യൂസ് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കാഴ്ചയെ സംരക്ഷിക്കാനും കാൻസർ വിരുദ്ധ ഗുണങ്ങൾ നൽകാനും സഹായിക്കുന്നു. കുക്കുമ്പർ കഴിക്കുന്നത് തൈറോയ്ഡ് പ്രവർത്തനം വർധിപ്പിക്കുന്നതിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം ഇത് ശരീരത്തെ ശുദ്ധീകരിക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.

ALSO READ: ആർത്തവ വിരാമം സ്ത്രീ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയാണ്; അറിഞ്ഞിരിക്കണം

മഞ്ഞൾ പാൽ: ഇത് നിരവധി ആരോഗ്യ ഗുണങ്ങളും ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും നൽകുന്നു. പശുവിൻ പാലോ ബദാം പാലോ ഉപയോഗിച്ച് മഞ്ഞൾ പാൽ ഉണ്ടാക്കാം. മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

സെലറി ജ്യൂസ്: വിറ്റാമിനുകളായ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ആന്റിഓക്‌സിഡന്റുകളും ഉൾപ്പെടെയുള്ള ധാതുക്കളുടെ മികച്ച ഉറവിടമാണ് സെലറി. ഈ പച്ചക്കറിയിൽ സോഡിയം വളരെ കുറവാണ്. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുക, വീക്കം കുറയ്ക്കുക, ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളും സെലറി നൽകുന്നു.

ആപ്പിൾ സിഡെർ വിനെഗർ: ആൽക്കലൈൻ സ്വഭാവമുള്ള ആപ്പിൾ സിഡെർ വിനെഗർ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാൻ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി കഴിക്കുന്നത് ​ഗുണം ചെയ്യും.

നാരങ്ങാ വെള്ളം: ശരീരത്തെ സന്തുലിതമാക്കാനും ശുദ്ധീകരിക്കാനും സഹായിക്കുന്നതിന് ആയുർവേദ ചികിത്സകൾ ചെറുചൂടുള്ള നാരങ്ങ വെള്ളം ശുപാർശ ചെയ്യുന്നു. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും അധിക വെള്ളം (ഡൈയൂററ്റിക്) പുറത്തുവിടാനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് നാരങ്ങ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News