International Cat Day 2022: പൂച്ചകളെ പരിപാലിക്കുമ്പോൾ ഇക്കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുക

വീട്ടില്‍ അരുമകളായി മൃഗങ്ങളെ വളര്‍ത്താന്‍ ആളുകള്‍ക്ക് ഏറെ താത്പര്യമാണ്. പക്ഷികള്‍, പൂച്ചകള്‍, നായകള്‍ തുടങ്ങിയവയെ നാം വീട്ടില്‍ വളര്‍ത്താനായി തിരഞ്ഞെടുക്കാറുണ്ട്. നമ്മുടെ ഭാഷ സംസാരിക്കാന്‍ അറിയാത്ത എന്നാല്‍, നമ്മെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഈ ഓമനകള്‍ വീട്ടില്‍ എത്തുന്നതോടെ നമുക്കറിയാം നമ്മുടെ വീടിന്‍റെ അന്തരീക്ഷം തന്നെ മാറും.... 

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 02:59 PM IST
  • മൃഗങ്ങളെയോ പക്ഷികളെയോ വാങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഓരോ മൃഗത്തിന്‍റെയും പക്ഷിയുടെയും ശാരീരിക സ്വഭാവ സവിശേഷതകള്‍, പ്രത്യേക ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക എന്നതാണ് അതില്‍ പ്രധാനം.
International Cat Day 2022: പൂച്ചകളെ പരിപാലിക്കുമ്പോൾ ഇക്കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കുക

International Cat Day 2022: വീട്ടില്‍ അരുമകളായി മൃഗങ്ങളെ വളര്‍ത്താന്‍ ആളുകള്‍ക്ക് ഏറെ താത്പര്യമാണ്. പക്ഷികള്‍, പൂച്ചകള്‍, നായകള്‍ തുടങ്ങിയവയെ നാം വീട്ടില്‍ വളര്‍ത്താനായി തിരഞ്ഞെടുക്കാറുണ്ട്. നമ്മുടെ ഭാഷ സംസാരിക്കാന്‍ അറിയാത്ത എന്നാല്‍, നമ്മെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഈ ഓമനകള്‍ വീട്ടില്‍ എത്തുന്നതോടെ നമുക്കറിയാം നമ്മുടെ വീടിന്‍റെ അന്തരീക്ഷം തന്നെ മാറും.... 

എന്നാല്‍, മൃഗങ്ങളെയോ പക്ഷികളെയോ  വാങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഓരോ മൃഗത്തിന്‍റെയും പക്ഷിയുടെയും ശാരീരിക സ്വഭാവ സവിശേഷതകള്‍, പ്രത്യേക ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക എന്നതാണ് അതില്‍ പ്രധാനം.

പരിമിതമായ സ്ഥല സൗകര്യങ്ങളില്‍ ജീവിക്കുന്നവരും എന്നാല്‍ മൃഗങ്ങളെ പാലിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് നിങ്ങളെങ്കില്‍ പൂച്ചയെ വളര്‍ത്താനായി തിരഞ്ഞെടുക്കാം. കാരണം, ഇവയ്ക്ക് ഏറെ പരിചരണം ആവശ്യമില്ല,  കൃത്യമായി ഭക്ഷണവും വിസര്‍ജ്ജനത്തിന് ലിറ്റര്‍ ബോക്സും നല്‍കിയാല്‍ ഇവ ഹാപ്പി...!! 

Also Read: Monkeypox: മങ്കിപോക്സ് ലക്ഷണങ്ങൾ; കണ്ണൂരിൽ ഏഴ് വയസുകാരി നിരീക്ഷണത്തിൽ

അന്താരാഷ്ട്ര പൂച്ച ദിനത്തില്‍ ഒരു പൂച്ചയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം...  

പൂച്ചകൾ സ്വയം പര്യാപ്തമെങ്കിലും  അവയ്ക്കും വേണം ഏറെ സ്നേഹവും പരിചരണവും ശ്രദ്ധയും എന്ന കാര്യം വിസ്മരിച്ചുകൂടാ. അവയുടെ ആരോഗ്യവും ക്ഷേമവും നിങ്ങളുടെ ഉത്തരവദിത്വമാണ്. അവയ്ക്ക് നല്ല ഗുണമേന്മയുള്ള ഭക്ഷണം നൽകുന്നത് മുതൽ പതിവായി മൃഗഡോക്ടറെ സന്ദർശിക്കുന്നതുമടക്കം ഇവയ്ക്കു നിരന്തരമായ ശ്രദ്ധ ആവശ്യമാണ്.

എന്നാല്‍, വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോൾ ആളുകൾ ചില പ്രധാന കാര്യങ്ങള്‍ അവഗണിക്കാറുണ്ട്. അവയെക്കുറിച്ച് അറിയാം    

1. പതിവായി മൃഗഡോക്ടറെ സന്ദര്‍ശിക്കുക. 

വളർത്തുമൃഗങ്ങൾക്ക് മനുഷ്യരേക്കാൾ ആയുസ് കുറവാണ്. എന്നാല്‍, അവയ്ക്ക് സമയാസമയങ്ങളില്‍ വാക്സിനേഷന്‍ നല്‍കേണ്ടത് അനിവാര്യമാണ്. കൂടാതെ, എന്തെങ്കിലും പ്രത്യേകതകള്‍ തോന്നിയാല്‍ ഉടന്‍തന്നെ മൃഗഡോക്ടറെ സന്ദർശിക്കാന്‍ മറക്കരുത്.

2. ആരോഗ്യകരമായ ഭക്ഷണം

നാം കഴിയ്ക്കുന്ന ഭക്ഷണമല്ല മൃഗങ്ങള്‍ക്ക് നല്‍കേണ്ടത് എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.  നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിയ്ക്കുന്ന ഉപ്പ്, വെളുത്തുള്ളി, ഉള്ളി എന്നിവ ചില വളർത്തുമൃഗങ്ങൾക്ക് ദോഷകരമായേക്കാം. അതിനാല്‍ മൃഗങ്ങളുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കൂടാതെ, പൂർണ്ണവളർച്ചയെത്തിയ വളർത്തുമൃഗങ്ങളെ അപേക്ഷിച്ച് കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായ ഭക്ഷണ ആവശ്യകതകളാണ് ഉള്ളത്. വളർത്തുമൃഗങ്ങൾക്കും ശരിയായ അളവിൽ ഭക്ഷണം ആവശ്യമാണ്. തെറ്റായ ഭക്ഷണം പോലെ തന്നെ അമിതമായാലും അത് കുറവായാലും ദോഷം ചെയ്യും. ശരിയായ അളവും ശരിയായ ഭക്ഷണവും അറിയാൻ നിങ്ങളുടെ മൃഗഡോക്ടറുമായി ബന്ധപ്പെടുക

3. വളർത്തുമൃഗങ്ങളുടെ  ശാരീരികവും മാനസികവുമായ ആരോഗ്യം

വിരസത മൃഗങ്ങള്‍ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല. അവയ്ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കുക, ഗെയിം കളിപ്പിക്കുക എന്നത്  അവയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവയെ രസിപ്പിക്കുകയും ചെയ്യും. വിരസത പല തരത്തിലുള്ള വികൃതികള്‍ കാട്ടാന്‍ മൃഗങ്ങളെ പ്രേരിപ്പിക്കും. 

4. വളർത്തുമൃഗങ്ങളുടെ ശരിയായ പരിപാലനം.

സമയത്തിന് കുളിപ്പിക്കുക, രോമങ്ങള്‍ വൃത്തിയായി ചീകി സൂക്ഷിക്കുക, നഖം വെട്ടുക എന്നീ കാര്യങ്ങള്‍ അവയുടെ ആരോഗ്യ ദിനചര്യയുടെ ഭാഗമായിരിക്കണം.

5. 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കണം 

വളർത്തുമൃഗങ്ങൾക്ക് 24 മണിക്കൂറും ശുദ്ധജല ലഭ്യത ഉറപ്പാക്കുകയും സുരക്ഷിതവും സുഖപ്രദവുമായ ഒരു പാർപ്പിടം ക്രമീകരിക്കുകയും ബാത്ത്റൂം ആവശ്യങ്ങൾ നിറവേറ്റാന്‍ പരിശീലിപ്പിയ്ക്കുകയും വേണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News