ഉമിക്കരി കൊണ്ടാണോ നിത്യവും പല്ലു തേക്കുന്നത് ? അറിയണം ഈ കാര്യങ്ങൾ

Charcoal side effects: ഉമിക്കരി പൊതുവില് അല്പം നല്ല റഫ് ആയിട്ടുള്ള ഒരു വസ്തുവാണ്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 04:06 PM IST
  • പലരേയും ആ പാത പിന്തുടരാനായി പ്രേരിപ്പിക്കുന്നതിന്റെ മുഖ്യ കാരണം അന്നത്തെ ആളുകൾ പൊതുവിൽ നല്ല ആരോ​ഗ്യവാന്മാരാണ് എന്നതാണ്.
  • മാർക്കറ്റിൽ ഏതെല്ലാം തരത്തിലുള്ള ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷുകളും സുലഭമാണെങ്കിലും രാവിലെ പല്ലു തേക്കാനായി ഉമിക്കരി മാത്രം ഉപയോ​ഗിക്കുന്ന ആളുകൾ ഉണ്ട്.
  • ഇത് മനസ്സിലാക്കിയ ടൂത്ത് പേസ്റ്റ് കമ്പനിക്കാർ തങ്ങളുടെ ടൂത്ത് പേസ്റ്റിൽ ചാർകോൾ(കരി) അംശം ഉണ്ടെന്ന അവകാശപ്പെടുകയും അത്തരത്തിലുള്ള പേസ്റ്റുകൾ വിപണിയിൽ ഇറക്കുകയും ചെയ്യുന്നുണ്ട്.
ഉമിക്കരി കൊണ്ടാണോ നിത്യവും പല്ലു തേക്കുന്നത് ? അറിയണം ഈ കാര്യങ്ങൾ

ജീവിതത്തിൽ പഴമ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. നാടൻ ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, പഴയകാല ശൈലിയിലുള്ള വീടുകൾ എന്നിങ്ങനെ പണ്ടുള്ള ആളുകൾ എങ്ങനെയാണോ ജീവിച്ചിരുന്നത് അവയെല്ലാം ജീവിത്തിന്റെ ഭാ​ഗമാക്കാനുള്ള ഒരു പ്രവണത. പലരേയും ആ പാത പിന്തുടരാനായി പ്രേരിപ്പിക്കുന്നതിന്റെ മുഖ്യ കാരണം അന്നത്തെ ആളുകൾ പൊതുവിൽ നല്ല ആരോ​ഗ്യവാന്മാരാണ് എന്നതാണ്. 

അത്തരത്തിൽ ഇന്നും ഒട്ടുമിക്ക വീടുകളിലും സ്ഥാനമുള്ള ഒന്നാണ് ഉമിക്കരി. മാർക്കറ്റിൽ ഏതെല്ലാം തരത്തിലുള്ള ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷുകളും സുലഭമാണെങ്കിലും രാവിലെ പല്ലു തേക്കാനായി ഉമിക്കരി മാത്രം ഉപയോ​ഗിക്കുന്ന ആളുകൾ ഉണ്ട്. പേസറ്റുകളിൽ എല്ലാം കെമിക്കൽ ആണ് അത് ശരീരത്തിന് അത്ര ​ഗുണം ചെയ്യില്ല എന്നാണ് ഇതിന് കാരണമായി പറയാറ്. 

എന്നാൽ ഇത് മനസ്സിലാക്കിയ ടൂത്ത് പേസ്റ്റ് കമ്പനിക്കാർ തങ്ങളുടെ ടൂത്ത് പേസ്റ്റിൽ ചാർകോൾ(കരി) അംശം ഉണ്ടെന്ന അവകാശപ്പെടുകയും അത്തരത്തിലുള്ള പേസ്റ്റുകൾ വിപണിയിൽ ഇറക്കുകയും ചെയ്യുന്നുണ്ട്. അത വാങ്ങിച്ചു ഉപയോ​ഗിക്കുന്നവരും ഉണ്ട് യഥാർത്ഥിൽ പേസ്റ്റാണോ ഉമിക്കരിയാണോ പല്ലിന് ഉത്തമം എന്ന് പരിശോധിക്കാം.

ALSO READ: പുതിയ വസ്ത്രങ്ങൾ ആദ്യം കഴുകാതെയാണോ ഉപയോ​ഗിക്കുന്നത്? എങ്കിൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ ഉറപ്പ്

പഴമ പിന്തുടരുന്ന പലരും മറന്നുപോകുന്ന ഒന്നുണ്ട്. ആ കാലമല്ല ഈ കാലം. അന്ന് കഴിക്കുന്ന ഭക്ഷണങ്ങളിൽ എല്ലാം മായം കുറവാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല. എന്തെല്ലാം ആദർശങ്ങൾ പറഞ്ഞാലും ഫാസ്റ്റ് ഫുഡ് ഇഷ്ടപെടാത്തവർ കുറവായിരിക്കും. അതുപോലെ, ലഭിക്കുന്ന പച്ചക്കറികളില്‍ എത്രത്തോളം നല്ലത് ഉണ്ട് എന്ന് പോലും നമ്മള്‍ക്ക് അറിയില്ല. എന്തിന് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാട് പോലും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ഈ സാഹചര്യത്തിൽ നമ്മൾ പല്ല് തേക്കാനായി ഉമിക്കരി തേയ്ക്കുന്നതിനാൽ വലിയ പ്രയോജനമില്ലെന്നാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. അണുക്കൾ നശിക്കില്ല. കൂടാതെ സ്ഥിരമായി ഉമിക്കരി ഉപയോ​ഗിച്ച് പല്ല് തേച്ചാൽ നമ്മളുടെ പല്ലിന്റെ ഇനാമല്‍ പോകാനും പല്ലിന് തേയ്മാനം സംഭവിക്കാനും സാധ്യത ഉള്ളതായി ചൂണ്ടികാണിക്കുന്നു. പല്ലിന്റെ നിറം വ്യത്യാസം മാറ്റിയെടുക്കന്‍ സഹായിക്കുന്നുണ്ടെങ്കിലും ഇത് ദീര്‍ഘനാളത്തേയ്ക്ക് ഫലപ്രദമായ മാര്‍ഗ്ഗമായി പഠനങ്ങള്‍ പോലും ചൂണ്ടി കാണിക്കുന്നില്ല. 

കാരണം, ഉമിക്കരി നല്ല റഫ് ആയിട്ടുള്ള ഒരു വസ്തുവാണ്. ചിലർ ഇത് ബ്രഷിന് മുകളിൽ ആക്കി തേയ്ക്കാറുണ്ട്. ഇത് ബ്രഷില്‍ തേച്ച് പല്ലില്‍ തേയ്ക്കുമ്പോള്‍ ഇത് കൂടുതല്‍ പല്ലിനെ പോറല്‍ ഏല്‍പ്പിക്കുന്നു എന്നതാണ് സത്യം. ചിലര്‍ നന്നായി ഉരച്ച് പല്ല് തേയ്ക്കുന്നവര്‍ ഉണ്ട്. ഇതെല്ലാം പല്ലിന്റെ കവചമായ ഇനാമലിനെ തകര്‍ക്കും. പല്ലിനെ ഒരു കവചം പോലെ സംരക്ഷിക്കുന്നവയാണ് പല്ലിന്റെ ഇനാമല്‍. 

പല്ലിനെ തേയ്മാനത്തില്‍ നിന്നും അതുപോലെ കേട് വരാതെ സംരക്ഷിക്കുന്നതും ഈ ഇനാമല്‍ തന്നെ. ഇത് നഷ്ടപ്പെടുന്നതോടെ പല്ലിന്റെ ആരോഗ്യവും ക്ഷയിച്ച് തുടങ്ങും. നിങ്ങള്‍ക്ക് പല്ലില്‍ പുളിപ്പ്, പല്ലില്‍ കേട് വരിക, അതുപോലെ, മറ്റ് പല്ലുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല  ചാര്‍ക്കോള്‍ ടൂത്ത്‌പേയ്സ്റ്റ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അതില്‍ ഫ്‌ലോറൈഡ് ഉണ്ടോ എന്ന് ഉറപ്പാക്കണം. 

കാരണം, ഇനാമലിന ഉറപ്പാക്കുന്നതും പല്ലില്‍ കേട് വരാതെ സംരക്ഷിക്കുന്നതിലും ഫ്‌ലൂറൈയ്ഡ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് വരുന്ന പല ടൂത്ത്‌പേയ്സ്റ്റിലും ഫ്‌ലൂറൈയ്ഡിന്റെ അംശം ഉണ്ടാവാറില്ല. അതിനാല്‍ തന്നെ, ഇത് അമിതമായി ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമല്‍ ഇല്ലാതാക്കുന്നതായി ഡോക്ടര്‍ പറയുന്നു. അതുപോലെ ആളുകളിൽ പൊതുവായി കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് ബ്രഷ് ഉപയോ​​ഗിക്കതെ കൈ വിരല്‍ ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത്. 

ബ്രഷ് ഇല്ലാത്ത അവസരത്തില്‍ കൈ വിരലില്‍ പേയ്സ്റ്റ് തേച്ച് പല്ല് വൃത്തിയാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇത് പതിവാക്കിയാല്‍ പല്ലിന് യാതൊരു ഗുണവും ലഭിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. കൈ വിരല്‍ ഉപയോഗിച്ച് പല്ല് തേച്ചാല്‍ പല്ലിലെ പ്ലാക്ക് നീക്കം ചെയ്യാന്‍ കുറച്ച് സഹായിക്കും. എന്നാല്‍ പല്ലിന്റെ എല്ലാ ഭാഗത്തും നിന്നും വൃത്തിയാക്കി എടുക്കാന്‍ ഒരിക്കലും ഇത്തരം ശീലം സഹായിക്കുകയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News