വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ശരീരത്തിൽ ആവശ്യത്തിന് വെള്ളം നിലനിർത്തിയാൽ പല രോഗങ്ങളും ഒഴിവാക്കാനാകും. ഇതിലൂടെ ശരീരം ആരോഗ്യത്തോടെ നിലനിൽക്കാനും കഴിയും. ഒരു ദിവസം കുറഞ്ഞത് 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
പലരും ചൂടുവെള്ളം കുടിച്ചാണ് ദിവസം തുടങ്ങുന്നത്. ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. വളരെയധികം തിളച്ച വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ നാവിലോ തൊണ്ടയിലോ പൊള്ളലേൽക്കാൻ സാധ്യതയുണ്ട്. വെള്ളം കുടിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും അതിന്റെ ചൂട് പരിശോധിക്കുവാൻ ഒരു ചെറിയ സിപ്പ് എടുക്കുന്നതാണ് നല്ലത്. ചൂടുവെള്ളം പലർക്കും ഗുണം ചെയ്യുന്നതിനാൽ ഇതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നതെന്ന് അറിയേണ്ടത് പ്രധാനമാണ്. ചൂടുവെള്ളത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: ആർത്തവ വേദന അസഹ്യമാകുന്നോ? ഭക്ഷണത്തിൽ ഈ വിറ്റാമിനുകൾ ഉറപ്പാക്കാം
ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
1. ഇളം ചൂടുവെള്ളം കുടിക്കുന്നത് വയർ വൃത്തിയാക്കുന്നു. ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളം കുടിക്കാം. ഇത് മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
2. ഭക്ഷണം ദഹിപ്പിക്കാൻ ചൂടുവെള്ളം ഫലപ്രദമാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കണം, ഇത് ശരീരഭാരം കുറയ്ക്കും. കൂടാതെ മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു.
3. ദഹനം മെച്ചപ്പെടുത്താൻ ചൂടുവെള്ളം കുടിക്കാം. എന്നാൽ ഇതിനായി ശരിയായ അളവിൽ ചെറുചൂടുള്ള വെള്ളം കുടിക്കണം.
ചൂടുവെള്ളം കുടിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ
1. അമിതമായി ചൂടുവെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഉണ്ടാക്കുകയും വൃക്കകളെ ബാധിക്കുകയും ചെയ്യും. ചൂടുവെള്ളം വൃക്കയെ തകരാറിലാക്കുന്നു.
2. രാത്രി കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളം കുടിച്ചാൽ അത് ഉറക്കത്തെ ബാധിക്കും. ഇങ്ങനെ ചെയ്യുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
3. ചൂടുവെള്ളത്തിന് ഇലക്ട്രോലൈറ്റുകളെ കൂടുതൽ നേർപ്പിക്കാൻ കഴിയും. ഇത് തലവേദനയ്ക്കും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുന്നത് ഉറപ്പാക്കുക. Zee Media ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...