Hot Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ ഏറെ

Hot Water Benefits: ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ സഹായിയ്ക്കുന്നു.  ഇത് പോഷകങ്ങളുടെ ആഗിരണത്തിനും ഒപ്പം മലബന്ധം അകറ്റാനും സഹായിയ്ക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 06:57 PM IST
  • അതിരാവിലെ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അത് നല്‍കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണ് എന്ന് കാര്യം ഒരു പക്ഷേ എല്ലാവര്‍ക്കും അറിവുണ്ടാകില്ല.
Hot Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ ഏറെ

Hot Water Benefits: രാവിലെ ഉറക്കമുണരുമ്പോള്‍ എന്തെങ്കിലും കടിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. പലരും വെള്ളമാണ് കുടിയ്ക്കാന്‍ തിരഞ്ഞെടുക്കാറ്. എന്നാല്‍ രാവിലെ വെറും വെള്ളം കുടിയ്ക്കുന്നതിന് പകരം 1 -2 ഗ്ലാസ്  ചെറു ചൂടുവെള്ളം കുടിച്ച് നോക്കൂ, നിങ്ങളുടെ ശരീരത്തില്‍  അത്ഭുതകരമായ മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും...  

Also Read:  Breakfast and Weight Loss: അധിക കൊഴുപ്പ് അലിയിക്കും, ഈ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കൂ... 

അതിരാവിലെ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അത് നല്‍കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണ് എന്ന് കാര്യം ഒരു പക്ഷേ എല്ലാവര്‍ക്കും അറിവുണ്ടാകില്ല...  

ചൂടുവെള്ളം കുടിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുക?  ഭക്ഷണത്തിനു മുന്‍പോ അതോ ഭക്ഷണം കഴിച്ചതിന് ശേഷമാണോ ചൂടുവെള്ളം കുടിക്കേണ്ടത്? ഈ സംശയങ്ങള്‍ക്കുള്ള ഉത്തരം അറിയാം... 

ചൂടുവെള്ളം  ദഹനത്തിന് സഹായകം

 ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ സഹായിയ്ക്കുന്നു.  ഇത് പോഷകങ്ങളുടെ ആഗിരണത്തിനും ഒപ്പം മലബന്ധം അകറ്റാനും സഹായിയ്ക്കുന്നു. 

ശരീരത്തില്‍ ജലാംശം നിലനിർത്താൻ ഉത്തമം. 
 
ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത്‌ ശരീരത്തില്‍  ജലാംശം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. 

ശരീരഭാരം കുറയ്ക്കാൻ സഹായിയ്ക്കുന്നു
 
ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. കൂടാതെ ഭക്ഷണത്തിനു മുൻപ്  ചൂടുവെള്ളം കുടിയ്ക്കുന്നത് ദഹനത്തിന് സഹായകമാണ്.  
 
ആർത്തവ വേദന കുറയ്ക്കാന്‍ സഹായകം

ഗർഭപാത്രത്തിലെ കട്ടിയുള്ള മസിലുകൾക്ക് അയവു വരുത്തി രക്തപ്രവാഹം കൂട്ടാന്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് സഹായകമാണ്.  രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 

Trending News