ഏത് തരം ഭക്ഷണം രീതി പുതുതായി എല്ലാവരിലേക്കും എത്തണമെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്ക് ആണുള്ളത്. ഫുൾജാർ സോഡ, ഡാൾഗൺ കോഫി, ലോക്ഡൗൺ കാലത്ത് ബക്കറ്റ് ചിക്കനും ഒക്കെ ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ ഭക്ഷണങ്ങളാണ്. ഇപ്പോൾ മറ്റൊരു ഭക്ഷണവും ഇങ്ങനെ സോഷ്യൽ മീഡിയയിൽ വലിയതോതിലാണ് ഇടം പിടിക്കുന്നത്. വലിയ കുക്കിങ് പാടവമോ, സാമഗ്രഹികളോ വേണ്ട ഈ പുതിയ തരംഗ ഭക്ഷണത്തിനായി. ഒരു പച്ചമാങ്ങ മാത്രം മതി. അതേ മാംഗോ ബോംബ് എന്നാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഭക്ഷണത്തിന്റെ പേര്.
പച്ച മാങ്ങയ്ക്കൊപ്പം മുളക് പൊടിയും, ഉപ്പു, കുരുമുളകും ചേർത്ത് വേണം മാംഗോ ബോംബ് തയ്യറാക്കേണ്ടത്. ഒപ്പം അൽപം എരിവിനായി പച്ച മുളകും കറിവേപ്പിലയും ചേർക്കുന്നത് നല്ലതാണ്. ഈ മാംഗോ ബോംബ് തയ്യറാക്കാൻ തീയോ മറ്റ് പാചക സമാഗ്രഹികൾ ഒന്നും വേണ്ട. ഒരു കവറും പിന്നെ വാഴയിലയും.
ALSO READ : Luxury foods: ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷ്യവസ്തുക്കളും അവയുടെ ഞെട്ടിപ്പിക്കുന്ന വിലകളും അറിയാം
തയ്യറാക്കും വിധം
മാങ്ങയുടെ അഗ്ര ഭാഗങ്ങൾ ചെത്തി നാല് വശം ചെറുതായി പൂളുക. എത്രപേരുണ്ട് അതിന് അനുസരിച്ച് മാങ്ങ കരുതണം. വലിയ മാങ്ങയാണെങ്കിൽ രണ്ടെണ്ണം മതിയാകും നാലോ അഞ്ച് പേർക്കായി. ശേഷം ഈ മാങ്ങ വാഴ ഇലയിലേക്ക് വെക്കുക. മങ്ങായുടെ മുകളിലേക്ക് ആവശ്യത്തിനൊള്ള മുളകും ഉപ്പും കുരുമുളകും ചേർക്കുക. തുടർന്ന് വാഴ ഇല നന്നായി മൂടി കെട്ടിക. ശേഷം ഇത് ഒരു കവറിലേക്ക് മാറ്റുക. പോളിത്തീൻ ബാഗുകൾ ഒഴിവാക്കി പെട്ടെന്ന് കീറി നശിക്കാത്ത കവർ ഉപയോഗിക്കുന്നതാണ് ഉത്തമം.
ശേഷം അമ്മിക്കല്ല് (വേറെ ഏതേലം കല്ല ആയാലും മതി. പക്ഷെ അത് പൊട്ടി മാങ്ങയ്ക്കുള്ളിൽ കയറാതിരിക്കാൻ സൂക്ഷിക്കണം) എടുത്ത ഈ പൊതിഞ്ഞ് വെച്ചിരിക്കുന്നതിന് മുകളിൽ തല്ലുക. ആഞ്ഞ് തല്ലി ചതച്ചെടുക്കണം. നല്ല രീതിയിൽ ചതച്ചതിന് ശേഷം പൊതി തുറന്ന് മാങ്ങ ഒരു പാത്രത്തിലേക്ക് മാറ്റി ഭക്ഷിക്കുക. ഒരു കാര്യം ശ്രദ്ധിക്കണം എരിവ് നല്ല പോലെ കാണാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...