Dry Fruits: ഏത് ഡ്രൈ ഫ്രൂട്ട്സ് ആണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം? ഡ്രൈ ഫ്രൂട്ട്സ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dry Fruits:  നിങ്ങള്‍ക്കറിയുമോ ഏത് ഡ്രൈ ഫ്രൂട്ട്സ് ആണ് നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ചത്? ഏതിനാണ് ഏറ്റവും  കൂടുതല്‍ ഗുണങ്ങള്‍ ഉള്ളത് എന്ന്? 

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 06:11 PM IST
  • ഏത് ഡ്രൈ ഫ്രൂട്ട്സും വെറുതെ കഴിച്ചാല്‍ അതിന്‍റെ ഗുണങ്ങള്‍ കിട്ടില്ല. ഡ്രൈ ഫ്രൂട്ട്സിന്‍റെ ഗുണങ്ങൾ ശരിയായ രീതിയില്‍ ലഭിക്കാന്‍ അവ കഴിക്കേണ്ട രീതിയില്‍ തന്നെ കഴിക്കണം.
Dry Fruits: ഏത് ഡ്രൈ ഫ്രൂട്ട്സ് ആണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം? ഡ്രൈ ഫ്രൂട്ട്സ് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dry Fruits: ഏറെ ആരോഗ്യകരമായ ഗുണങ്ങളാൽ സമ്പന്നമായ ഡ്രൈ ഫ്രൂട്ട്സ് നമ്മുടെ ഭക്ഷണ ക്രമത്തില്‍ വളരെ പ്രധാനമാണ്. പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ധാരാളമായി ഡ്രൈ ഫ്രൂട്ട്സില്‍ അടങ്ങിയിട്ടുണ്ട്. 

Also Read:  Hair Fall Reason: മുടി കൊഴിയുന്നതിന്‍റെ കാരണം അറിയാമോ? എങ്ങിനെ മുടി കൊഴിച്ചില്‍ തടയാം? 
 
ആയുർവേദംപോലും ഡ്രൈ ഫ്രൂട്ട്‌സിന്‍റെ ഗുണങ്ങള്‍ മാനിക്കുന്നു. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് വാതം, പിത്തം, കഫം  എന്നിവയെ സന്തുലിതമാക്കുമെന്നും ദഹനം മെച്ചപ്പെടുത്തുമെന്നും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു. ആയുർവേദം പറയുന്നതനുസരിച്ച് ഡ്രൈ ഫ്രൂട്ട്സ്   ശരീരത്തിനാവശ്യമായ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്നു.

Also Read:  Bihar Caste Census: ബീഹാർ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി 
 
എന്നാല്‍, ഏത് ഡ്രൈ ഫ്രൂട്ട്സും വെറുതെ കഴിച്ചാല്‍ അതിന്‍റെ ഗുണങ്ങള്‍ കിട്ടില്ല. ഡ്രൈ ഫ്രൂട്ട്സിന്‍റെ ഗുണങ്ങൾ ശരിയായ രീതിയില്‍ ലഭിക്കാന്‍ അവ കഴിക്കേണ്ട രീതിയില്‍ തന്നെ കഴിക്കണം. എങ്കില്‍ മാത്രമേ അതിന്‍റെ ഗുണങ്ങള്‍ ലഭിക്കൂ. അതായത്, ശരിയായ സമയം, അളവ്, കഴിക്കേണ്ട രീതികള്‍ എന്നിവ പല ഡ്രൈ ഫ്രൂട്ട്സിനും വ്യത്യസ്തമായിരിയ്ക്കും.  

എന്നാല്‍ നിങ്ങള്‍ക്കറിയുമോ ഏത് ഡ്രൈ ഫ്രൂട്ട്സ് ആണ് നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ചത്? ഏതിനാണ് ഏറ്റവും  കൂടുതല്‍ ഗുണങ്ങള്‍ ഉള്ളത് എന്ന്? 

ആയുർവേദ പ്രകാരം ബദാം ആണ് ഏറ്റവും പോഷകങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ട്. ബദാമിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ഇ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ബദാമിനെ ശക്തമായ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റുന്നു.

ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാൻ പറ്റിയ സമയം ഏതാണ്?

ആയുർവേദ പ്രകാരം ഡ്രൈ ഫ്രൂട്ട്സ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. അതും  വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.  ഇത്തരത്തില്‍ രാവിലെ വെറുംവയറ്റിൽ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ പോഷകങ്ങൾ നൽകുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. 

ആയുർവേദത്തിൽ,ഡ്രൈ ഫ്രൂട്ട്‌സ്  ജീവശക്തിയുടെ ശക്തമായ ഉറവിടമായി കണക്കാക്കപ്പെടുന്നു. രാവിലെ വെറുംവയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ഊർജവും കരുത്തും നൽകുന്നു. ഇതുകൂടാതെ, ആയുർവേദ പ്രകാരം, ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് മുമ്പ് അത് കുതിർത്ത് വയ്ക്കുന്നത് കൂടുതൽ ഗുണം നൽകുന്നു. കുതിർക്കുന്നതിലൂടെ ഡ്രൈ ഫ്രൂട്ട്‌സിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും.

 (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News