ഇന്റർനെറ്റിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കാണാറുണ്ട്. ഇവ നമ്മുടെ തലച്ചോറിനെ കബളിപ്പിക്കുകയും ഒപ്പം നമ്മുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ്. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ വിഷ്വൽ മിഥ്യാധാരണകൾ എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വളരെ വേഗത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കാൻ ഇത്തരം ചിത്രങ്ങൾക്ക് സാധിക്കും. കാഴ്ചക്കാർക്ക് കൗതുകം സൃഷ്ടിക്കുന്ന ഇത്തരം ചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലാകുന്നത്. ഈ ചിത്രങ്ങളിൽ പലതും മറഞ്ഞിരിപ്പുണ്ടാകും. ഒറ്റനോട്ടത്തിൽ അവ ചിലപ്പോൾ നമ്മുടെ കണ്ണിൽപ്പെട്ടില്ലെന്ന് വരാം. എന്നാൽ ചിത്രം വീണ്ടും ശ്രദ്ധിച്ചു നോക്കുമ്പോൾ അതിനുത്തരം കണ്ടുപിടിക്കാൻ നമുക്ക് സാധിച്ചേക്കും.
പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ നമ്മൾ കാണാറില്ലേ? അത്തരം ചിത്രങ്ങളെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയാം. ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു തേനീച്ച മറഞ്ഞിരിപ്പുണ്ട്. അതിനെ 5 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി.
Also Read: Optical Illusion: 3 ശതമാനം ആളുകൾക്ക് മാത്രമെ ഇത് സാധിച്ചിട്ടുള്ളൂ! 5 സെക്കൻഡിൽ മുയലിനെ കണ്ടെത്തൂ...
ചിത്രത്തിലെ തേനീച്ചയെ കണ്ടെത്താൻ കഴിയുമോ?
നല്ല കാഴ്ചശക്തിയുള്ള വ്യക്തികൾ സെക്കന്റുകൾക്കുള്ളിൽ ഈ ചിത്രത്തിലുള്ള തേനീച്ചയെ ശ്രദ്ധിക്കും. ചിത്രം ശ്രദ്ധാപൂർവ്വം നോക്കിയാൽ വളരെ വേഗം തന്നെ നിങ്ങൾക്ക് ഉത്തരം കിട്ടിയേക്കാം. ഇനി ഒളിഞ്ഞിരിക്കുന്ന തേനീച്ചയെ കണ്ടെത്താൻ കഴിയാതെ പോയവർക്കായി തേനീച്ചയെ അടയാളപ്പെടുത്തിക്കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ആളുകൾ പലപ്പോഴും തങ്ങളുടെ ടെൻഷനും സ്‌ട്രെസും കുറയ്ക്കുന്നതിനായി ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഒരു വ്യക്തിയുടെ ഏകാഗ്രത കൂട്ടാനും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിന് വളരെ നല്ലൊരു വ്യായാമം കൂടിയാണ്. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ പോലും കണ്ടെത്താൻ ഈ ചിത്രങ്ങളിലൂടെ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മാനസിക ആരോഗ്യ വിദഗ്ദ്ധന്മാരും ഇതിനായി ഈ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...