Beauty Tips:സൗന്ദര്യ സംരക്ഷണത്തിന് ഇനി മറ്റൊന്നും വേണ്ട, മത്തൻവിത്തെണ്ണയാണ് താരം

പുതിയ ചര്‍മ്മകോശങ്ങളും ഉത്പാദിപ്പിക്കാന്‍ മത്തൻ വിത്തിലൂടെ സാധിക്കും, ഇത്  ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്നു.

Written by - Akshaya PM | Edited by - M Arun | Last Updated : Mar 26, 2022, 11:40 AM IST
  • കണ്ണിനു താഴെയുളള കറുപ്പ് മാറ്റാനും പാടുകൾ മായ്ക്കാനും മുഖക്കുരു അകറ്റാനും മത്തങ്ങ വിത്ത് എണ്ണ സഹായിക്കും
  • മുടികൊഴിച്ചൽ നിയന്ത്രിക്കാനും മത്തൻ വിത്തെണ്ണയ്ക്ക് സാധിക്കും
  • ഏതൊരു ചര്‍മ്മത്തെയും കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
Beauty Tips:സൗന്ദര്യ സംരക്ഷണത്തിന് ഇനി മറ്റൊന്നും വേണ്ട, മത്തൻവിത്തെണ്ണയാണ് താരം

സാമ്പാറും അവിയലും എലിശ്ശേരിയും അങ്ങനെ മത്തൻ കൊണ്ടുള്ള വിഭവങ്ങൾ നിരവധിയാണ്. എന്നാൽ ഈ മത്തൻ  വിത്തിൻറെ ഗുണങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന ഒന്നാണിത്.

വിറ്റാമിനുകളും ധാതുക്കളും അടക്കം നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മത്തൻ വിത്തുകൾ. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുകയും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് (എല്ലുകൾ പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥ) തടയുന്നതിനും കഴിയുന്നു. എന്നാൽ ഇത് മാത്രമല്ല. മത്തങ്ങ വിത്തിൽ സിങ്കും വിറ്റാമിന്‍ ഇയും  അടങ്ങിയിട്ടുണ്ടത്രേ..പുതിയ ചര്‍മ്മകോശങ്ങളും ഉത്പാദിപ്പിക്കാന്‍ മത്തൻ വിത്തിലൂടെ സാധിക്കും.
ഇത്  ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്നു.

pumkin

മത്തൻ വിത്തെണ്ണ

മത്തൻ വിത്ത് എണ്ണ ഉപയോഗിക്കുന്നത് ചർമ്മ കാന്തിക്ക് ഏറെ ഫല പ്രദമാണെന്ന് ചില പഠനങ്ങൾ പറയുന്നു. മത്തങ്ങ വിത്ത് എണ്ണയില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവ ഉള്‍പ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്  ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്  വളരെ നല്ലതാണ്. മത്തൻ വിത്തെണ്ണ ഉപയോഗിക്കുന്നതിലൂടെ ചർമത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും  ചർമ്മത്തിന് കൂടുതൽ തിളക്കം  ലഭിക്കുകയും ചെയ്യുന്നു. 

വരണ്ടതും സെന്‍സിറ്റീവായതുമായ ചര്‍മ്മമുള്ളവര്‍ക്ക് ഏറെ ഗുണ പ്രധമാണ് മത്തൻ വിത്തെണ്ണ.ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ഈ എണ്ണ ചർമ്മത്തിന് ജലാംശവും മോയ്‌സ്ചറൈസേഷനും നല്‍കുന്നു . . പ്രധാനമായും വിറ്റാമിന്‍ സി, സിങ്ക് എന്നിവയുടെ പോഷകഗുണങ്ങളുള്ള  എണ്ണ ഏതൊരു ചര്‍മ്മത്തെയും കൂടുതൽ മനോഹരമാക്കുന്നതിൽ  പ്രധാന പങ്ക് വഹിക്കുന്നു. 

കണ്ണിലെ കറുപ്പ് മാറ്റാൻ?

കണ്ണിനു താഴെയുളള കറുപ്പ് മാറ്റാനും പാടുകൾ മായ്ക്കാനും മുഖക്കുരു അകറ്റാനും മത്തങ്ങ വിത്ത് എണ്ണ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എയുടെ അംശങ്ങൾ ചർമ്മത്തിലെ കോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇതിലൂടെ നിലവിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയും.

pumkin2

മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നു

മുടികൊഴിച്ചൽ നിയന്ത്രിക്കാനും മത്തൻ വിത്തെണ്ണയ്ക്ക് സാധിക്കും . എണ്ണയിലെ പോഷകങ്ങള്‍  മുടിയെ കൂടുതൽ ‌ മിനുസമുള്ളതുമാക്കുന്നു. മുടി അഴക് വർദ്ധിക്കാനും ആരോഗ്യമുളള മുടി വളരാനും മത്തൻ വിത്തെണ്ണ സഹായിക്കുന്നു.  അകാല കഷണ്ടിയില്‍ നിന്ന് മുക്തി നേടാനും ഇത് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News