Sugar Substitutes: പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

Sweet cravings: തുടർച്ചയായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം, പ്രമേഹം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 06:47 PM IST
  • മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കുന്നതിന് പുളിയുള്ള ഭക്ഷണങ്ങൾ ശീലമാക്കുന്നത് ​ഗുണം ചെയ്യും
  • പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വേ​ഗത്തിൽ വയറുനിറഞ്ഞതായി തോന്നുകയും പഞ്ചസാരയുടെ ആസക്തി കുറയ്ക്കുകയും ചെയ്യും
Sugar Substitutes: പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

എപ്പോഴും മധുരം കഴിക്കണമെന്ന ചിന്ത നിങ്ങൾക്ക് തോന്നുന്നുണ്ടോ? പഞ്ചസാരയോടുള്ള ആസക്തിയാകാം ഇതിനുള്ള കാരണം. തുടർച്ചയായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം, പ്രമേഹം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ, പഞ്ചസാരയുടെ ആസക്തിയെ നേരിടേണ്ടത് പ്രധാനമാണ്.

മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കുന്നതിന് പുളിയുള്ള ഭക്ഷണങ്ങൾ ശീലമാക്കുന്നത് ​ഗുണം ചെയ്യും. മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ, പതിയെ അത് മാറ്റിയെടുക്കേണ്ടത് പ്രധാനമാണ്. പഞ്ചസാരയുടെ ആസക്തി തടയുന്നതിന് വളരെയധികം ​ഗുണം ചെയ്യുന്നതാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ.

പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയാൻ സഹായിക്കുന്നു. പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വേ​ഗത്തിൽ വയറുനിറഞ്ഞതായി തോന്നുകയും പഞ്ചസാരയുടെ ആസക്തി കുറയ്ക്കുകയും ചെയ്യും. ഇത് മധുരം കഴിക്കാനുള്ള നിങ്ങളുടെ ആസക്തിയെ കുറയ്ക്കാൻ സഹായിക്കും.

പുളിയുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും. ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. പുളിയുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും. ഇവ മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: വായ വരണ്ടതാകുന്നതും മോണരോ​ഗങ്ങളും സൂക്ഷിക്കുക... പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

സിട്രസ് പഴങ്ങൾ: ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിനുകൾ പ്രധാനം ചെയ്യുന്നതിനൊപ്പം മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.

സരസഫലങ്ങൾ: സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾക്ക് മധുരമുള്ള ലഘുഭക്ഷണങ്ങൾക്ക് പകരം ഉന്മേഷം നൽകാൻ സാധിക്കും. ഇവ മധുരമുള്ള പലഹാരങ്ങൾക്ക് പകരം കഴിക്കുന്നത് ​ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

തൈര്: യോ​ഗർട്ട് മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിന് മികച്ച ഭക്ഷണമാണ്. വിവിധ ഫ്ലേവറുകൾ അടങ്ങിയ യോ​ഗർട്ടോ പ്ലെയിൻ യോ​ഗർട്ടോ കഴിക്കാവുന്നതാണ്.

പുളിപ്പിച്ച ഭക്ഷണങ്ങൾ: സോർക്രാട്ട്, കിംചി, കൊംബുച്ച തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രോബയോട്ടിക്സ് അടങ്ങിയവയാണ്.

അമിതമായ പഞ്ചസാര നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും, ഒപ്റ്റിമൽ ആരോഗ്യം കൈവരിക്കുന്നതിന് സമീകൃതാഹാരം പിന്തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണ രീതികളിൽ എന്തെങ്കിലും വ്യത്യാസം വരുത്തുന്നതിന് മുൻപ് നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News