കരുതിയിരിക്കാം വേനൽക്കാല വിഷാദത്തെ

കഠിന ചൂടിനൊപ്പം ദിവസത്തിന്റെ ദൈർഘ്യവും വേനൽക്കാല വിഷാദത്തിന് കാരണമാണ്

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 07:44 PM IST
  • ദിനചര്യകളിലും കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം മാറ്റം വരുന്നത് വേനൽക്കാല വിഷാദത്തിലേക്ക് നയിക്കും
  • എല്ലാ വർഷവും ഒരേ സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്
  • പതിവായി വ്യായാമം ചെയ്ത് മനസിനെ നിയന്ത്രിക്കാൻ കഴിയണം
കരുതിയിരിക്കാം വേനൽക്കാല വിഷാദത്തെ

വേനൽക്കാലം ആരംഭിച്ചതോടെ അലസതയും നിരാശയുമൊക്കെ നമ്മളിൽ പലരിലും കണ്ടുവരുന്നുണ്ടാവാം . അതികഠിനമായ കാലാവസ്ഥ പലരുടേയും മാനസികാവസ്ഥയെ പോലും തകിടംമറിയ്ക്കാറുണ്ട് .  എന്നാൽ ഇതിനെല്ലാം ഒരു കാരണമുണ്ട്,അതാണ് സമ്മർ ഡിപ്രഷൻ . ഒരു തരം സീസണൽ അഫക്റ്റീവ് ഡിസോർഡർ ആണിത് . പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിലും സാധാരണയായി കണ്ടുവരുന്നു.

വേനൽക്കാല വിഷാദത്തിന്റെ കാരണങ്ങൾ

കഠിന ചൂടിനൊപ്പം ദിവസത്തിന്റെ ദൈർഘ്യവും വേനൽക്കാല വിഷാദത്തിന് കാരണമാണ് . സങ്കടം,ഒരു കാര്യവും ചെയ്യാൻ താത്പര്യമില്ലാതാകുക,ഊർജ്ജക്കുറവ്,അമിത ഉറക്കം,ശരീരഭാരം വർധിക്കുക ഇതെല്ലാം കാരണങ്ങളാണ് . ഉറക്കമില്ലായ്മ,ആശയക്കുഴപ്പം,നിരാശ,പ്രകോപനം ഏകാന്തത,കോപം,ക്ഷീണം എന്നിവയും ഇതിന്റെ
മറ്റ് ലക്ഷണങ്ങളായി കരുതാം.പലരുടേയും ദിനചര്യകളിലും കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം മാറ്റം വരുന്നത് വേനൽക്കാല വിഷാദത്തിലേക്ക് നയിക്കും . അനാരോഗ്യകരമായ ഭക്ഷണരീതിയും വിഷാദത്തിന് കാരണമാകും . 

ഒരോ വർഷവും ഒരേ സമയം 
എല്ലാ വർഷവും ഒരേ സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ് സീസണൽ ഡിപ്രഷൻ . ഇത് സ്ഥിരീകരിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും അടുപ്പിച്ച് ഒരേ സമയം ഈ ബുദ്ധിമുട്ടുകൾ അനുഭവപ്പെടണം. വേനൽക്കാല വിഷാദത്തെ മറികടക്കാൻ ആരോഗ്യകരവും അച്ചടക്കവുമുള്ള ജീവിതശൈലി ഉണ്ടാവണം . മുറിയിലെ വെളിച്ചം പരിമിതപ്പെടുത്തി കണ്ണുകളെ സംരക്ഷിക്കണം . പതിവായി വ്യായാമം ചെയ്ത് മനസിനെ നിയന്ത്രിക്കാൻ കഴിയണം . ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News