Warm Water Benefits: രാവിലെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ ഏറെ

Warm Water Benefits:  നമ്മുടെ ശരീരത്തിലെ ജലാംശത്തിന്‍റെ കുറവ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെയാണ് ദിവസവും നിശ്ചിത അളവിൽ വെള്ളം കുടിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 10:38 PM IST
  • മനുഷ്യശരീരത്തിന്‍റെ 70 ശതമാനവും വെള്ളത്താൽ നിർമ്മിതമായതിനാൽ ഓരോ വ്യക്തിയും അവരുടെ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്.
Warm Water Benefits: രാവിലെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ ഏറെ

Warm Water Benefits:​: വെള്ളം നമ്മുടെ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് എല്ലാവർക്കുമറിയാം. ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്.  

Also Read:   Post Office Saving Scheme: മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും 8.2% പലിശ, ഈ അടിപൊളി നിക്ഷേപ പദ്ധതിയ്ക്ക് വന്‍ ഡിമാന്‍ഡ്!!
 
മനുഷ്യശരീരത്തിന്‍റെ 70 ശതമാനവും വെള്ളത്താൽ നിർമ്മിതമായതിനാൽ ഓരോ വ്യക്തിയും അവരുടെ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. മനുഷ്യൻ ഉൾപ്പടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ഏറെ അത്യന്താപേക്ഷിതമാണ് വെള്ളം. നമ്മുടെ ശരീരത്തിലെ ജലാംശത്തിന്‍റെ കുറവ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെയാണ് ദിവസവും നിശ്ചിത അളവിൽ വെള്ളം കുടിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കുന്നത്.

വെള്ളം കുടിയ്ക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാകുമ്പോള്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം നല്‍കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാവിലെ എഴുന്നേറ്റയുടനെ  2-3 ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് പറയുന്നത്. രാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തെ ഫ്രഷ് ആയി നിലനിർത്തുകയും പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു.  

രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നതിന്‍റെ ഗുണങ്ങള്‍ ഏറെയാണ്‌... 

1. ആരോഗ്യമുള്ള തിളക്കമാർന്ന ചർമ്മം ലഭിക്കാൻ വില കൂടിയ സൗന്ദര്യഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല, ദിവസവും രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം കുടിക്കുന്ന ശീലം പതിവാക്കുക.
 വലിയ മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും. 

2. ദിവസവും അതിരാവിലെയും, രാത്രി ഉറങ്ങാൻ നേരത്തും ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കുക. ചൂടുവെള്ളം  നിങ്ങളുടെ ശരീര താപനില വർദ്ധിപ്പിക്കുകയും നിങ്ങൾ വിയർക്കുകയും ചെയ്യും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറത്തുപോകാന്‍ സഹായിക്കുകയും മുഖക്കുരുവിന്‍റെ വളർച്ച തടയുകയും ചെയ്യുന്നു.

3. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ ശക്തമാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിച്ചാൽ ദഹനവ്യവസ്ഥ കൂടുതല്‍ ശക്തമാവുകയും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യാം.  

4. ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5,. പൊണ്ണത്തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം കുടിയ്ക്കുക എന്നത്. അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് എങ്കില്‍ രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാനുള്ള പ്രവര്‍ത്തനത്തെ  സഹായിയ്ക്കും. ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ കലർത്തി ദിവസവും രാവിലെ ഉറക്കമുണർന്നയുടൻ കുടിച്ചാൽ ശരീരഭാരം നിങ്ങളറിയാതെ കുറയും..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News