Sweet Cravings At Night: രാത്രിയില്‍ മധുരം കഴിയ്ക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, രോഗങ്ങള്‍ പിന്നാലെയുണ്ട്

Sweet Cravings At Night: നേരത്തെ കഴിയ്ക്കുന്നവര്‍ക്ക് രാത്രി വൈകി വിശപ്പ് തോന്നുന്നത് സാധാരണമാണ്. എന്നാല്‍, ഈ സമയത്ത് വിശപ്പകറ്റാൻ മധുരപലഹാരങ്ങളോ പുഡിംഗ് അല്ലെങ്കിൽ ചോക്ലേറ്റോ കഴിയ്ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 03:49 PM IST
  • ചില സമയത്ത് മധുരമുള്ള സാധനങ്ങള്‍ കഴിയ്ക്കുന്നത് ദോഷം വരുത്തി വയ്ക്കും. അതായത്, രാത്രി വൈകി മധുരപലഹാരങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Sweet Cravings At Night: രാത്രിയില്‍ മധുരം കഴിയ്ക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, രോഗങ്ങള്‍ പിന്നാലെയുണ്ട്

Sweet Cravings At Night: മധുര പലഹാരങ്ങള്‍ ഏവര്‍ക്കും ഇഷ്ടമാണ്. മധുരം കഴിയ്ക്കാന്‍ നാം പ്രത്യേകിച്ച് ഒരു സമയവും നോക്കാറില്ല. ചിലര്‍ക്ക് ഭക്ഷണത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കണം, അത് അവരുടെ ഒരു ശീലമാണ്. അത് ഉച്ചഭക്ഷണം കഴിഞ്ഞോ രാത്രി ഭക്ഷണം കഴിഞ്ഞോ ആവാം, മധുരം ചിലര്‍ക്ക് നിര്‍ബന്ധമാണ്‌... 

Also Read:  Hair Fall Reason: മുടി കൊഴിയുന്നതിന്‍റെ കാരണം അറിയാമോ? എങ്ങിനെ മുടി കൊഴിച്ചില്‍ തടയാം? 
 
എന്നാല്‍, ചില സമയത്ത് മധുരമുള്ള സാധനങ്ങള്‍ കഴിയ്ക്കുന്നത് ദോഷം വരുത്തി വയ്ക്കും. അതായത്, രാത്രി വൈകി മധുരപലഹാരങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Also Read:  Diabetes and Fruits: പ്രമേഹ രോഗികൾ ഈ 5 പഴങ്ങൾ തൊടുകപോലും പാടില്ല!!   

അത്താഴം നേരത്തെ കഴിയ്ക്കുന്നവര്‍ക്ക് രാത്രി വൈകി വിശപ്പ് തോന്നുന്നത് സാധാരണമാണ്. എന്നാല്‍, ഈ സമയത്ത് വിശപ്പകറ്റാൻ മധുരപലഹാരങ്ങളോ പുഡിംഗ് അല്ലെങ്കിൽ ചോക്ലേറ്റോ കഴിയ്ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ, ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. 

രാത്രി ഉറങ്ങുന്നതിന് മുന്‍പ് മധുരപലഹാരങ്ങൾ കഴിച്ചാൽ എന്ത് സംഭവിക്കും? പലരും അത്താഴം കഴിഞ്ഞ് കുറച്ച് മണിക്കൂറുകൾക്ക് ശേഷം വിശപ്പ് തോന്നുമ്പോൾ, ഈ വിശപ്പിനെ മറികടക്കാൻ, മധുരപലഹാരങ്ങൾ, കേക്ക്, ഹൽവ മുതലായവ കഴിയ്ക്കാറുണ്ട്. അതായത്, പെട്ടെന്ന് വിശപ്പടക്കാന്‍ ഇത്തിരി മധുരമുള്ള എന്തെങ്കില് കഴിയ്ക്കുക എന്നത് ചിലര്‍ ഇഷ്ടപ്പെടുന്നു. 

എന്നാൽ, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാത്രി വൈകി മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഈ ശീലം കഴിവതും ഒഴിവാക്കാനാണ് ഡയറ്റീഷ്യൻമാര്‍  നിർദ്ദേശിക്കുന്നത്. രാത്രി വൈകി വിശപ്പ് തോന്നിയാൽ മധുരപലഹാരങ്ങൾ കഴിക്കരുതെന്നാണ് ഇവര്‍ നല്‍കുന്ന ഉപദേശം. കാരണം ഈ ശീലം നല്‍കുന്ന ദോഷവശങ്ങള്‍ ചെറുതല്ല...  

രാത്രി വൈകി മധുരം കഴിക്കുന്നതിന്‍റെ ദോഷങ്ങൾ

1. ശരീരഭാരം കൂടും

രാത്രിയിൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ കൂടുതൽ കലോറി വർദ്ധിപ്പിക്കും, ഇത് ശരീരഭാരം വർദ്ധിപ്പിക്കും. അതായത്, രാത്രിയിൽ കഴിയ്ക്കുന്ന മധുരം പ്രോസസ്സ് ചെയ്യുന്നത് ശരീരത്തിന് ബുദ്ധിമുട്ടായിരിക്കും, ഇത് നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കും. 

2. പ്രമേഹം

രാത്രിയിൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, രാത്രിയിൽ മധുരപലഹാരങ്ങൾ കഴിയ്ക്കുന്നത്‌ കഴിവതും ഒഴിവാക്കണം. എങ്കിൽ മാത്രമേ രാവിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കപ്പെടുകയുള്ളൂ.

3. ഉറക്ക പ്രശ്‌നങ്ങൾ

രാത്രിയിൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തില്‍ ഉയർന്ന അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കാന്‍ ഇടയാക്കുന്നു. ഇത് ഉറക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. അതായത്, കൂടുതല്‍ ഊര്‍ജ്ജത്തോടെ ഇരിയ്ക്കുന്ന അവസരത്തില്‍ ഉറക്കത്തിന് താമസം നേരിടാം. നിങ്ങൾക്ക് നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ, അടുത്ത ദിവസം മോശമായേക്കാം. 

4. വയറ്റിലെ പ്രശ്നങ്ങൾ

രാത്രിയിൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. ഇത് വയറ്റില്‍  അസ്വസ്ഥതകൾക്കും ദഹന പ്രശ്നങ്ങൾക്കും വഴി തെളിക്കും.  

5. ദന്തപ്രശ്നങ്ങൾ

രാത്രിയിൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് ദന്ത പ്രശ്നങ്ങൾക്ക് കാരണമാകും, കാരണം പല്ലുകള്‍ നശിക്കാൻ ഇതുബ് കാരണമാകുന്നു. 

6. കൊളസ്ട്രോൾ

അമിതമായ മധുരപലഹാരങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കും, ഇത് ക്രമേണ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News