ഇടയ്ക്കിടെ മാർക്കറ്റിൽ പോയി സാധനം വാങ്ങിക്കുക എന്നത് ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ന് പലരും ചെയ്യുന്ന കാര്യമാണ് കുറച്ചു ദിവസത്തേക്കുള്ള പലചരക്കുകൾ ഒന്നിച്ച് വാങ്ങിച്ച് അവ ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നത്. എന്നാൽ ഇത്തരത്തിൽ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവയിൽ തന്നെ ചില സാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ പാടില്ല. അവ ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തിലൂടെ പരിശോധിക്കാം.
തക്കാളി
തക്കാളി ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് കേടാകും. മാത്രമല്ല അവയുടെ രുചി നഷ്ടപ്പെടും. ഫ്രിഡ്ജിനുള്ളിലെ തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷം തക്കാളിയുടെ രുചി നശിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരമായി മാറുകയും ചെയ്യുന്നു.
ഉള്ളി
അന്തരീക്ഷത്തിലെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുമ്പോൾ ഉള്ളി എപ്പോഴും മികച്ചതാണ്. കാരണം, ഉള്ളിയിൽ കൂടുതൽ ഈർപ്പം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഫ്രിഡ്ജിലോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുന്നത് ഉള്ളി പെട്ടെന്ന് കേടാക്കും.
ALSO READ: ബദാം കഴിച്ച് ശരീരഭാരം കുറയ്ക്കാം; എത്ര ഗ്രാം ബദാം കഴിക്കണം? എപ്പോൾ കഴിക്കണം... അറിയാം ഇക്കാര്യങ്ങൾ
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നു. ഇത് ഉരുളക്കിഴങ്ങിന്റെ രുചിയെയും ഘടനയെയും ബാധിക്കും.
വെളുത്തുള്ളി
ഉള്ളി പോലെ വെളുത്തുള്ളിയും വരണ്ടതും തണുത്തതുമായ കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിൽ മുള വരാൻ കാരണമാകുന്നു.
ബ്രെഡേ
ബ്രെഡിൽ പൂപ്പൽ ഉണ്ടാകാതിരിക്കാൻ റഫ്രിജറേറ്റർ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് ബ്രഡിന്റെ രുചി ഇല്ലാതാക്കുന്നു. ഫ്രിഡ്ജിലെ ഈർപ്പം ബ്രെഡിലെ ഈർപ്പം പുറത്തെടുക്കുന്നു. കൂടാതെ, അതിന്റെ മൃദുത്വവും നഷ്ടപ്പെടും. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...