Immunity Booster Fruits: മാറുന്ന സീസണിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ 5 പഴങ്ങൾ ഉത്തമം!

Immunity Booster Fruits:  ഈ സമയത്ത് ശരിക്കും താപനിലയിൽ ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്നുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ വൈറൽ പനി, ജലദോഷം, ഇൻഫ്ലുവൻസ, അലർജി തുടങ്ങി നിരവധി രോഗങ്ങൾക്ക് പലരും ഇരയാകുകയാണ്.  

Written by - Ajitha Kumari | Last Updated : Feb 16, 2023, 04:32 PM IST
  • ഈ സമയത്ത് ശരിക്കും താപനിലയിൽ ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്നുണ്ട്
  • നിങ്ങളുടെ പ്രതിരോധശേഷി ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്
  • അതിനായി സീസണൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്
Immunity Booster Fruits: മാറുന്ന സീസണിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ 5 പഴങ്ങൾ ഉത്തമം!

Fruits to boost immunity: ശൈത്യകാലത്തിന്റെ അവസാനമായതോടെ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്.  ഇത്തരം സാഹചര്യത്തിൽ വൈറൽ പനി, ജലദോഷം, ഇൻഫ്ലുവൻസ, വയറിന് ബുദ്ധിമുട്ട്,  അലർജി തുടങ്ങി നിരവധി രോഗങ്ങൾക്ക് ആളുകൾ ഇരയാകുകയാണ്.  ഇതൊക്കെ നിങ്ങളുടെ പ്രതിരോധശേഷി മോശമായതു കൊണ്ടാണ് സംഭവിക്കുന്നത്. അതിനാൽ നിങ്ങളുടെ പ്രതിരോധശേഷി ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സീസണൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.അതിനായി  ഈ 5 പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിന്റെ ഫലമായി നിങ്ങളുടെ ഭാരവും നിയന്ത്രണത്തിലാകും എന്നതാണ് സത്യം.

Also Read:  Weight Loss Drinks: ഈ സ്‌പെഷ്യൽ ഡ്രിങ്ക്‌സ് കുടിക്കൂ.. അമിതവണ്ണം പറപറക്കും!

ചെറി (Cherry):

ഊർജ്ജം വർധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നിങ്ങളുടെ മനസ്സിന് വിശ്രമം നൽകാനും ചെറി കഴിക്കുന്നതിലൂടെ കഴിയും.  ഇതുകൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ യൂറിക് ആസിഡ് കുറയ്ക്കാനും ഇത് സഹായിക്കും.

സ്ട്രോബെറി (strawberry): 

ഈ കാലാവസ്ഥയിൽ കഴിക്കാൻ സ്‌ട്രോബെറി ഏറ്റവും മികച്ച പഴമാണ്. അവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താനും സ്ട്രോബെറി സഹായിക്കും.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

ബ്ലാക്ക്‌ബെറി (Blackberry):

ബ്ലാക്ക്‌ബെറിയിൽ കലോറി കുറവും നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. ബ്ലാക്ക്‌ബെറി തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ശരീരത്തിലെ മെറ്റബോളിസത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാനും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ബ്ലാക്ക്‌ബെറിക്ക് കഴിയും.  

ഓറഞ്ച് (Orange): 

കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ ഇരുമ്പ് ആഗിരണം ചെയ്യാനും അനീമിയയെ ചെറുക്കാനും ഓറഞ്ച് ഉത്തമമായ ഒരു ഫലമാണ്. ഓറഞ്ചിൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.  ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും.

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

പപ്പായ (Papaya):

പപ്പായ ഒരു ആരോഗ്യകരമായ പഴമാണ്, ഇത് ദഹന പ്രശ്നങ്ങൾ പോലുള്ള അവസ്ഥകൾക്ക് വളരെ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും പപ്പായ സഹായിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News