ചില ആളുകളിൽ കാണുന്ന ഒരു ശീലമാണ് ഉച്ചയ്ക്ക് ചോറുണ്ട് കഴിഞ്ഞാൽ അതിനു പുറകെ തന്നെ ഒരു സിഗരറ്റ് വലിക്കൽ. അല്ലെങ്കിൽ ചായ കുടിക്കുകയോ മറ്റു മധുരമുള്ള വല്ലതും കഴിക്കുകയോ ചെയ്യുന്നത്. ഇത്തരത്തിൽ എന്തെങ്കിലും ചെയ്തെങ്കിൽ മാത്രമേ അവർക്ക് ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരു സംതൃപ്തി കിട്ടുകയുള്ളൂ എന്നാണ് അവർ പറയുന്നത്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര ഗുണം ചെയ്യില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്തരത്തിൽ ആരോഗ്യത്തിന് വിപരീതമായി ബാധിക്കുന്ന സ്ഥിരമായി കാണാറുള്ള ചില ശീലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പുകവലിക്കുന്നത്
പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ശീലമാണ് പുകവലിക്കുക എന്നത്. ഇത് കാൻസർ, ശ്വാസകോശപരമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. അതുപോലെ തന്നെയാണ് ആഹാരം കഴിച്ചതിന് ശേഷം ഒന്ന് റിലാക്‌സ് ചെയ്യാൻ പുകവലിക്കുന്നത്. മെറ്റബോളിസം കുറഞ്ഞാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കും. അതിനാൽ ആഹാരം കഴിച്ചതിന് ശേഷം പുകവലിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പുകവലിച്ചാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കിയാൽ നിങ്ങൾക്ക് ആരോഗ്യം നിലനിർത്താവുന്നതാണ്.
ALSO READ: വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
ചായ കുടിക്കുന്നത്
ചിലരുടെയെങ്കിലും ശീലമാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത്. അത് കഴിക്കാതിരുന്നാൽ എന്തോ ഒരു വെപ്രാളം ഉള്ളതുപോലെയാണ്. ചോറിനു മുകളിൽ അത് കഴിച്ചാൽ മാത്രമേ ഇവർക്ക് ഒരു സമാധാനം കിട്ടു. എന്നാൽ, ഈ ചായ, കാപ്പി എന്നിവ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നകഫേയ്ൻ നമ്മളുടെ ദഹനപ്രക്രിയയെ ബാധിക്കുന്നു. അതിനാൽ തന്നെ അസിഡിറ്റി പ്രശ്‌നങ്ങൾ വർദ്ധിക്കുന്നതിന് ഇത് ഒരു കാരണമാകുന്നുണ്ട്.
കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഇല്ലാതാക്കാനും അയേൺ വലിച്ചെടുക്കുന്നത് തടയുന്നതിലേയ്ക്കും ഇത് നയിക്കുന്നു. അതിനാൽ, ആഹാരം കഴിച്ച് കഴിഞ്ഞ് ചായ അല്ലെങ്കിൽ കാപ്പി എന്നിവ കുടിക്കുന്ന ശീലം പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഇത് നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിന് പ്രയോജനപ്പെടും.
ആഹാരം കഴിച്ച ഉടൻ കുളിക്കുന്നത്
നമ്മൾ എന്തെങ്കിലും ഭക്ഷണം കഴിച്ചതിന് പിന്നാലെ പോയി കുളിക്കുന്നത് അത്ര നല്ല ശീലമല്ല. ഇത് നമ്മുടെ ദഹനപ്രക്രിയയാണ് ബാധിക്കുന്നത്. പലരുടെയും ഒരു ശീലമാണ് വിശന്ന് കഴിയുമ്പോൾ ആഹാരം എടുത്ത് കഴിക്കും. അതിന് ശേഷം വേഗം പോയി കുളിക്കുന്നതും. ഇത് നമ്മുടെ ഭക്ഷണത്തെ ശരിയായ രീതിയിൽ ദഹിക്കാൻ അനുവദിക്കില്ല.
ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കിൽ ഇത് വയർ ചാടുന്നതിലേയ്ക്കും ശരീരത്തിന് കൃത്യമായി പോഷകങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യും തന്മൂലം അമിതവണ്ണത്തിലേയ്ക്കും ദഹന പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കുന്നു. മാത്രമല്ല, ശരീരത്തിലേ്ക്കുള്ള രക്തത്തിന്റെ ഒഴുക്കിനേയും ഇത് തടസ്സപ്പെടുത്തുന്നു. അതിനാൽ ആഹാരം കഴിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞ് മാത്രം കുളിക്കുക. ഏറ്റവും നല്ലത് കുളിച്ചതിന് ശേഷം ആഹാരം കഴിക്കുന്നതായിരിക്കും. ഇത് കൃത്യമായി ഉറക്കം നൽകുന്നതിനും അതുപോലെ, ആരോഗ്യ പ്രശ്‌നങ്ങൾ പരിമിതപ്പെടുത്താനും സഹായിക്കും.
പഴവർഗ്ഗങ്ങൾ കഴിക്കുന്നത്
ചിലരുടെയെങ്കിലും ഒരു ശീലമാണ് എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ അതിലെ പിന്നാലെ പഴവർഗ്ഗങ്ങളും കഴിക്കുക എന്നത്. ഇത് നേരെ തിരിച്ചാണ് ചെയ്യേണ്ടത് നമ്മൾ മീൻസ് കഴിക്കുന്നതിന് തൊട്ടു മുന്നേയായി എന്തെങ്കിലും പഴവർഗങ്ങൾ കഴിക്കുക അതിനുമുകളിൽ ആയിട്ട് മറ്റു ഭക്ഷണങ്ങൾ കഴിക്കുക. ആഹാരം കഴിച്ചതിന് ശേഷം പഴങ്ങൾ കഴിച്ചാൽ ഇത് ദഹനം വേഗത്തിലാക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്കും അമിതവണ്ണത്തിലേയ്ക്കും നയിക്കാൻ കാരണമാകുന്നു.അതിനാൽ, എല്ലായ്‌പ്പോഴും ആഹാരത്തിന് രണ്ട് മണിക്കൂർ മുൻപോ അല്ലെങ്കിൽ ആഹാരം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞതിന് ശേഷമോ മാത്രം പഴങ്ങൾ കഴിക്കുക.
ഇതിനുപുറമേ മറ്റൊരു ശീലമാണ് ഭക്ഷണം കഴിച്ച് ഉടനെ കിടന്നുറങ്ങുക എന്നത്. സാധാരണമാണ് എന്തെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു മയക്കം അനുഭവപ്പെടുക എന്നത്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല അതുകൊണ്ടുതന്നെ എന്തെങ്കിലും ഭക്ഷണം കഴിഞ്ഞ് ഒരിടത്തി ഇരിക്കുകയോ മറ്റോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക അത്തരത്തിൽ ഇരിക്കുമ്പോഴാണ് നമുക്ക് പലപ്പോഴും ഉറക്കം തോന്നുന്നത്. കഴിവതും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ സ്വൽപനേരം മിതമായ വേഗത്തിൽ നടക്കുന്നത് നല്ലതായിരിക്കും. ഇത് ഉറക്കം ഇല്ലാതാക്കാൻ മാത്രമല്ല നമ്മൾ കഴിച്ച ഭക്ഷണം ശരിയെക്രമത്തിൽ ദഹിപ്പിക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...