Drinks Help to Reduce Belly Fat: വെറും മൂന്ന് ചേരുവ; ഈ പാനീയങ്ങള്‍ നിങ്ങളുടെ കുടവയര്‍ ഇല്ലാതാക്കും

Morning Drinks that Help To Reduce Belly fat:  തെറ്റായ ജീവിതരീതി, അമിതമായ മദ്യപാനം എന്നിവയാണ് പലപ്പോഴും കുടവയറിന് കാരണമാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 10, 2023, 01:27 PM IST
  • പൊതുവേ കറികളിലും മറ്റും രുചിക്കൂട്ടായി ഉപയോഗിക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥത്തിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്.
  • വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദവും പ്രകൃതിദത്തവുമായ പ്രതിവിധിയാണ് അയമോദക വെള്ളം.
  • ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ജീര വെള്ളം ഉണ്ടാക്കുന്നത്.
Drinks Help to Reduce Belly Fat: വെറും മൂന്ന് ചേരുവ; ഈ പാനീയങ്ങള്‍ നിങ്ങളുടെ കുടവയര്‍ ഇല്ലാതാക്കും

ഇന്ന് പല ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വയറ്റില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. വയറിലെ കൊഴുപ്പ് അഥവാ വിസറല്‍ ഫാറ്റ് നീക്കം ചെയ്യാന്‍ വലിയ പ്രയാസമാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചിലപ്പോള്‍ വണ്ണം ഉണ്ടാകില്ല എന്നാല്‍ വയറ് മാത്രം ചാടി വരുക. എത്ര വ്യായാമം ചെയ്താലും വയര്‍ മാത്രം കുറയുന്നില്ലെന്ന് പൊതുവേ ആളുകള്‍ പറയുന്ന പരാതിയാണ്. തെറ്റായ ജീവിതരീതി, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, അമിത രക്തസമ്മര്‍ദ്ദം, വ്യായാമക്കുറവ് ഇവയെല്ലാം വയറ്റിലെ കൊഴുപ്പ് (വിസറല്‍ ഫാറ്റ്) അടിഞ്ഞു കൂടുന്നതിനു കാരണമാകുന്നു.

ഇത് അവഗണിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ അപകടകരമായ അവസ്ഥയിലേക്ക് ഇത് നമ്മെ നയിക്കാന്‍ സാധ്യതയുണ്ട്. ചിട്ടയായ ജീവിതശൈലിക്കൊപ്പം താഴെ പറയുന്ന ചില പാനീയങ്ങളും നിങ്ങളുടെ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വയറ്റില്‍ അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. 

ALSO READ: കോം​ഗോ വൈറസ് മൂലം പാകിസ്ഥാനിൽ 2 മരണം; എന്താണ് കോം​ഗോ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ?

1. ജീരക വെള്ളം 

എല്ലാ അടുക്കളയിലേയും സ്ഥിരസാന്നിധ്യമാണ് ജീരകം. പൊതുവേ കറികളിലും മറ്റും രുചിക്കൂട്ടായി ഉപയോഗിക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥത്തിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ജീരകം ചേര്‍ത്ത വെള്ളം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ ഒരു പാനീയമാണ് . മാത്രമല്ല ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ജീര വെള്ളം ഉണ്ടാക്കുന്നത്. ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുന്നു. ദഹന സംബന്ധമായ രോഗങ്ങള്‍ക്ക് ശാന്തി ലഭിക്കാനും ഇത് വളരെ ഉപകാരപ്രദമാണ്.

പ്രധാനമായും ഗ്യാസ് പോലെയുള്ള അവസ്ഥയ്ക്ക് ശമനം ലഭിക്കാന്‍ ജീരകം ഉപയോഗിക്കുന്നത് നല്ലതാണ്.കൂടാതെ ഉപാപചയ പ്രവര്‍ത്തനത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ജീര വെള്ളം സഹായിക്കുന്നു, വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വഴി നമ്മള്‍ കഴിക്കുന്ന് ഭക്ഷണത്തിന്റെ അളവ് കുറയുന്നു. രണ്ട് ടീസ്പൂണ്‍ ജീരക വിത്തുകള്‍ എടുത്ത് രണ്ട് ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക.
വെള്ളം 10 മിനിറ്റ് തിളപ്പിക്കുക. തണുത്തതിന് ശേഷം അരിച്ചെടുക്കുക.ഈ പാനീയം ദിവസവും രണ്ടു നേരം രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ വയറിലെ കൊഴുപ്പ് ഇല്ലാതാകും. 

2. പെരുംജീരകം വെള്ളം 

പൊതുവില്‍ എല്ലാ അടുക്കളകളിലും കാണപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പെരുംജീരകം. ഇത്  ഒരു നല്ല ഔഷധം കൂടെയാണ്.  വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ ഒരു പാനീയമാണ് പെരുംജീരകം വെള്ളം. കാരണം ഇത് നീര്‍ക്കെട്ട്  കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വയറുവേദന കുറയ്ക്കാനും ഇത് ഉത്തമമാണ്. കൂടാതെ, ഉപാപചയം വര്‍ദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും, ദഹനത്തിനും എല്ലാം ഇത് നല്ലൊരു പദാര്‍ത്ഥമാണ്. തിളച്ച വെള്ളത്തില്‍ പെരും ജീരകം ചേര്‍ത്ത് തിളപ്പിച്ചാണ് ഇത് കുടിക്കേണ്ടത്. 

3. അയമോദക വെള്ളം

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദവും പ്രകൃതിദത്തവുമായ പ്രതിവിധിയാണ് അയമോദക വെള്ളം. ഉപാപചയ പ്രവര്‍ത്തനവും ദഹനവും വര്‍ധിപ്പിക്കാന്‍ കാരം വെള്ളം സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അതുവഴി വയറിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.  ഏകദേശം 15 മിനിറ്റ് വെള്ളത്തില്‍ തിളപ്പിച്ചാണ് അജ്വെയ്ന്‍ വെള്ളം ഉണ്ടാക്കുന്നത്. ഈ വെള്ളം രണ്ട് തരത്തില്‍ ഉപയോഗിക്കാം. അതായത് ഒന്നുകില്‍ നേരിട്ടോ അല്ലെങ്കില്‍ സാധാരണ കുടിക്കുന്ന വെള്ളത്തില്‍ ചേര്‍ത്തോ കുടിക്കാം. അജ്വെയ്ന്‍ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് കൂടുതല്‍ രുചികരമാക്കാം.രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.

ഈ പാനീയങ്ങള്‍ക്കൊപ്പം  വ്യയാമം മുടക്കാതിരിക്കുകയും ആരോഗ്യപരമായ ഡയറ്റും ഫോളോ ചെയ്്താല്‍ കുടവയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News