Weightloss Tips: അടിവയറ്റിലെ കൊഴുപ്പ് അലിയിക്കണോ..? അടുക്കളയിലുണ്ട് പരിഹാരം

Weightloss Tips: ജീവിതത്തിൽ ചില ലളിതമായ മാറ്റങ്ങൾ കൊണ്ടുവന്നാൽ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. അവയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 04:27 PM IST
  • കൊളസ്ട്രോൾ കുറയ്ക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ ഉലുവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.
  • ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ അതിന്റെ വെള്ളം കുടിക്കുക. അല്ലെങ്കിൽ കുതിർത്ത കുരു വെള്ളത്തിലിട്ട് തിളപ്പിച്ച് ചായയായി കുടിക്കാം.
Weightloss Tips: അടിവയറ്റിലെ കൊഴുപ്പ് അലിയിക്കണോ..? അടുക്കളയിലുണ്ട് പരിഹാരം

പൊണ്ണത്തടി ഇന്നത്തെ കാലത്ത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഭാരക്കൂടുതൽ മൂലം ശരീരഭംഗി നശിക്കുന്നതിന് പുറമെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം ശരീരഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പലർക്കും വളരെ ബുദ്ധിമുട്ടാണ്. കാരണം പലർക്കും അവരുടെ ഭക്ഷണക്രമം നിയന്ത്രിക്കാൻ കഴിയില്ല. തടി കുറയ്ക്കുക എന്നത് ഇത്തരക്കാർക്ക് ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നു. 

എന്നിരുന്നാലും, ജീവിതത്തിൽ ചില ലളിതമായ മാറ്റങ്ങൾ കൊണ്ടുവന്നാൽ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. അവയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. നമ്മുടെ പാചകത്തിൽ ഉപയോഗിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങൾക്കും ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട്. ഇവ കഴിക്കുന്നതിലൂടെ, ശരീരഭാരം കുറയ്ക്കാൻ എളുപ്പത്തിൽ സാധ്യമാകും. 

ഉലുവ

കൊളസ്ട്രോൾ കുറയ്ക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ ഉലുവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ പലതരത്തിൽ ഭക്ഷണത്തിൽ ചേർക്കാം. എന്നിരുന്നാലും, രണ്ട് തരത്തിൽ ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമായി കണക്കാക്കപ്പെടുന്നു. ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ അതിന്റെ വെള്ളം കുടിക്കുക. അല്ലെങ്കിൽ കുതിർത്ത കുരു വെള്ളത്തിലിട്ട് തിളപ്പിച്ച് ചായയായി കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് ഉരുകുകയും ചെയ്യും. 

ALSO READ: ക്യാൻസർ മുതൽ പൊണ്ണത്തടി വരെ..! മത്തങ്ങ ജ്യൂസിന്റെ അതിശയിപ്പിക്കും ​ഗുണങ്ങൾ

വെളുത്തുള്ളി 

ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളിയും കഴിക്കാം. വെളുത്തുള്ളി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും അധിക കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ പ്രഭാവം കാണിക്കുകയും ചെയ്യുന്നു. ദിവസവും ഒരു അല്ലി പച്ച വെളുത്തുള്ളി കഴിക്കുക. ഇതുകൂടാതെ, ഇത് പച്ചക്കറികൾ, സാലഡുകൾ, സൂപ്പ് എന്നിവയിൽ ചേർക്കാം.

കറുവപ്പട്ട പൊടി

അര ടീസ്പൂൺ കറുവപ്പട്ട പൊടി എടുത്ത് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ദിവസവും ഈ വെള്ളം കുടിക്കുന്നതിലൂടെ അമിതവണ്ണം കുറയാൻ തുടങ്ങും. മെറ്റബോളിസം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുമായി ബന്ധപ്പെട്ട ഗുണങ്ങൾ കറുവപ്പട്ട വാഗ്ദാനം ചെയ്യുന്നു.  

ഇഞ്ചി

നിങ്ങൾക്ക് ശരീരത്തിൽ വേദനയുണ്ടെങ്കിൽ, ദഹനപ്രശ്നമുണ്ടെങ്കിൽ അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇഞ്ചി കഴിക്കാം. ഇഞ്ചി ശരീരത്തിലെ കൊഴുപ്പ്  വേ​ഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം ചായ പോലെ കുടിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News