Tomato Benefits: തക്കാളി കഴിക്കാം... ഹൃദയത്തെ സംരക്ഷിക്കാം

Tomato Benefits For Heart: ശക്തമായ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി ചില കാൻസറുകൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 03:32 PM IST
  • തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്ലേവനോയിഡുകൾ, വിറ്റാമിനുകൾ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
  • കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും ഇവ സഹായിക്കും
  • മറ്റ് ധാതുക്കൾക്ക് പുറമേ, തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിനുകൾ ബി, ഇ എന്നിവ ഉൾപ്പെടുന്നു
Tomato Benefits: തക്കാളി കഴിക്കാം... ഹൃദയത്തെ സംരക്ഷിക്കാം

തക്കാളി പോഷക സമ്പുഷ്ടമാണ്. അവ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. നേത്ര സംരക്ഷണം, ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, രക്തസമ്മർദ്ദം കുറയ്ക്കൽ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ തക്കാളിക്കുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി ചില കാൻസറുകൾ തടയാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൃഷി ചെയ്യാൻ എളുപ്പമായതിനാൽ തക്കാളി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണമാണ്.

ഹൃദയാരോഗ്യം സംരക്ഷിക്കാൻ തക്കാളി എങ്ങനെ സഹായിക്കുന്നു?

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്ലേവനോയിഡുകൾ, വിറ്റാമിനുകൾ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും ഇവ സഹായിക്കും. മറ്റ് ധാതുക്കൾക്ക് പുറമേ, തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിനുകൾ ബി, ഇ എന്നിവ ഉൾപ്പെടുന്നു.

ദിവസവും തക്കാളി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ പറയുന്നു. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ ധമനികളിലൂടെയുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ആരോ​ഗ്യാവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നു.

കുടലിന്റെ ആരോഗ്യം: തക്കാളി ആരോഗ്യകരമായ ദഹനത്തിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്നു. മെച്ചപ്പെട്ട പ്രതിരോധശേഷി, കാൻസർ, കരൾ രോഗങ്ങൾ തുടങ്ങിയ അവസ്ഥകൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു.

ALSO READ: World Heart Day: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ

കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു: തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ സഹായിക്കുന്നു. പ്ലാന്റ മെഡിക്ക ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രോസ്റ്റേറ്റ്, സ്തനാർബുദം തുടങ്ങിയ കാൻസറുകളുടെ കോശങ്ങളുടെ വളർച്ച തടയാൻ ലൈക്കോപീന് കഴിയുമെന്ന് മറ്റൊരു ഗവേഷണം സൂചിപ്പിക്കുന്നു.

ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു: സൂര്യാഘാതം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, സൂര്യാഘാതമേറ്റ ഭാ​ഗത്ത് തക്കാളി നീര് പുരട്ടുന്നത് ​ഗുണം ചെയ്യും. ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ദിവസേന തക്കാളി കഴിക്കുന്നത് സൂര്യരശ്മികൾ മൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ ചെറുക്കും.

ശരീരഭാരം കുറയ്ക്കൽ: തക്കാളിയിലെ ഉയർന്ന ജലാംശവും നാരുകളും നിങ്ങളെ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയും. ഇതുവഴി ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു: കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും തക്കാളിയിൽ ഉൾപ്പെടുന്നു, ഇത് കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ എന്നിവ തടയുന്നതിനും സഹായിക്കുന്നു. തക്കാളിയിൽ വിറ്റാമിൻ എ ഉൾപ്പെടുന്നു, ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News