പാര്‍ട്ടി വെയറായി PPE കിറ്റ്; നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ എട്ടര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് മോശം സന്ദേശമാണ് യുവാക്കള്‍ക്ക് നല്‍കുന്നത്. 

Last Updated : Aug 10, 2020, 03:40 PM IST
  • കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വളരെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന PPE കിറ്റുകള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചത് ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് വിമര്‍ശനം.
  • രാജ്യത്ത് പലയിടത്തും PPE കിറ്റുകളുടെ അഭാവവുമുണ്ട്. ഈ സാഹചര്യത്തില്‍ താരം ചെയ്തത് അപക്വമായ പ്രവൃത്തിയാണെന്നും ആരാധകര്‍ പറയുന്നു.
  • ഫാഷന്‍ സെന്‍സ് കാണിക്കാനുള്ള ഉപകരണമല്ലെന്നും ചിത്രത്തില്‍ ആരും മാസ്ക് ധരിച്ചിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
  • ഓഗസ്റ്റ് ആറിന് നടന്ന പിറന്നാള്‍ സത്ക്കാരത്തിന്റെ ചിത്രങ്ങള്‍ താരവും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
പാര്‍ട്ടി വെയറായി PPE കിറ്റ്; നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

ജന്മദിനാഘോഷം പൊടിപൊടിക്കാന്‍ പാര്‍ട്ടി വെയറായി PPE കിറ്റുകള്‍ ഉപയോഗിച്ച നടി പരുള്‍ ഗുലാട്ടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. 

കൊറോണ വൈറസ് (Corona Virus) പശ്ചാത്തലത്തില്‍ വളരെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന PPE കിറ്റു(PPE Kit)കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചത് ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് വിമര്‍ശനം. കൂടാതെ, രാജ്യത്ത് പലയിടത്തും PPE കിറ്റുകളുടെ അഭാവവുമുണ്ട്. ഈ സാഹചര്യത്തില്‍ താരം ചെയ്തത് അപക്വമായ പ്രവൃത്തിയാണെന്നും ആരാധകര്‍ പറയുന്നു. 

 
 
 
 

 
 
 
 
 
 
 
 
 

Lock down birthday with all my favourite people ... Also it is @Nishhair ‘s birthday... And thanks to everyone who showed up and followed the theme #birthdaypartytheme #lockdownbirthday

A post shared by Parul Gulati  (@gulati06) on

ഗുണനിലവാരമില്ലാത്ത PPE കിറ്റുകള്‍ തിരികെ അയയ്ക്കും; കേന്ദ്ര ആരോഗ്യ മന്ത്രി

ഫാഷന്‍ സെന്‍സ് കാണിക്കാനുള്ള ഉപകരണമല്ലെന്നും ചിത്രത്തില്‍ ആരും മാസ്ക് ധരിച്ചിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് കൊവിഡിനെതിരെ പോരാടുമ്പോള്‍ പരുള്‍ PPE കിറ്റ്‌ ധരിച്ച് ആഘോഷിക്കുന്നു. - ഒരാള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ എട്ടര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് മോശം സന്ദേശമാണ് യുവാക്കള്‍ക്ക് നല്‍കുന്നത്. -മറ്റൊരാള്‍ കുറിച്ചു. 

ചൈനയില്‍ നിന്നു൦ ഗുണനിലവാരമില്ലാത്ത PPE കിറ്റുകള്‍ , കേന്ദ്രത്തെ വിമര്‍ശിച്ച് ശിവസേന...

പഞ്ചാബി സീരിയലുകളിലൂടെ ജനപ്രീതിയാര്‍ജ്ജിച്ച താരമാണ് പരുള്‍.  ഓഗസ്റ്റ് ആറിന് നടന്ന പിറന്നാള്‍ സത്ക്കാരത്തിന്റെ ചിത്രങ്ങള്‍ താരവും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

More Stories

Trending News