രാത്രി ഉറങ്ങാൻ പറ്റുന്നില്ലേ? നിർബന്ധമായും ഇത്രയും വൈറ്റമിനുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

സന്തുലിതമായൊരു ഫുഡ് ഡയറ്റാണ് ഇത്തരമൊരു പ്രശ്നത്തെ മറികടക്കാൻ ആവശ്യം. 

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 04:57 PM IST
  • ജോലി സ്ഥലത്തെ സമ്മർദ്ദം സ്ട്രെസ്സ് എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉറക്കമില്ലായ്മക്ക് കാരണമാവും
  • ഭക്ഷണ ക്രമീകരണമാണ് ഇതിനെ മറികടക്കാൻ ആവശ്യം
  • മികച്ച ഭക്ഷണം കഴിക്കുക നല്ല ജീവിതചര്യകൾ പിൻതുടരുക
രാത്രി ഉറങ്ങാൻ പറ്റുന്നില്ലേ? നിർബന്ധമായും ഇത്രയും വൈറ്റമിനുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത നിരവധി പേരുണ്ടാവും പലർക്കും അതിനുള്ള കാരണങ്ങളും അറിയില്ലായിരിക്കും. ഇത്തരമൊരു അവസ്ഥയുടെ പേരാണ്  insomnia. ജോലി സ്ഥലത്തെ സമ്മർദ്ദം സ്ട്രെസ്സ് എന്നിങ്ങനെ നിരവധി കാരണങ്ങൾ അതിന് പിന്നിലുണ്ടാവും. ഭക്ഷണമാണ് അത്തരമൊരു പ്രശ്നത്തിന് പിന്നിൽ.

സന്തുലിതമായൊരു ഫുഡ് ഡയറ്റാണ് ഇത്തരമൊരു പ്രശ്നത്തെ മറികടക്കാൻ ആവശ്യം. എന്നാൽ ഇത് പലരും പിൻതുടരാറില്ലെന്നാണ് വിലയിരുത്തൽ. ഇത് വൈറ്റമിനുകളുടെ കുറവിലേക്ക് നയിച്ചേക്കാം.

Also ReadFenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം

 
 

Vitamin C

പഴങ്ങളിൽ നിന്നാണ് വൈറ്റമിൻ-സി ലഭിക്കുന്നത്. രോഗ പ്രതിരോധ ശേഷിയെ ശക്തമാക്കാനും. പേശികളെ ബലപ്പെടുത്താനും ഇത് സഹായിക്കുന്നു. ഒാറഞ്ച്, നാരങ്ങ തുടങ്ങി എല്ലാത്തിലും വൈറ്റമിൻ-സി ഉണ്ട്

Vitamin B6

വൈറ്റമിൻ B6 ൻറെ കുറവ് ശരീരത്തിലെ സ്ലീപ്പീങ്ങ് സെല്ലുകളുടെ ഉത്പാദന കുറവിലേക്ക് നയിക്കും. വാഴപ്പഴം,ഒാട്സ്,ചിക്കൻ,മീൻ എന്നിവ ഇത് വർധിപ്പിക്കാൻ ഉപയോഗിക്കാം

Vitamin E

ഉറക്കത്തിലെ മറ്റ് പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ച് നയിക്കുന്ന വൈറ്റമിനുകളിലൊന്നാണിത്. ആൽമണ്ട്, മത്തങ്ങ, ചീര തുടങ്ങിയവയെല്ലാം വൈറ്റമിൻ-ഇ ശരീരത്തിൽ വർധിപ്പിക്കാം സഹായിക്കും.

Vitamin D

നിങ്ങളുടെ മൂഡ് മാറ്റങ്ങൾക്ക് കാരണമാവുന്ന വൈറ്റമിനാണിത്. കൂൺ, സാൽമൺ, മുട്ട തുടങ്ങിയവ എല്ലാം വൈറ്റമിൻ ഡി. ശരീരത്തിൽ വർധിപ്പിക്കും.

Also Read: Health Tips: പാലിനൊപ്പം ബദാമോ, എള്ളോ ചേർത്ത് കഴിച്ച് നോക്കു; ഗുണങ്ങളേറെയാണ്

ഉറക്ക കുറവ് മൂലം ഉണ്ടാവുന്ന പ്രധാന ചില പ്രശ്നങ്ങൾ

1. മൂഡ് മാറ്റങ്ങൾ
2.ഹൈപ്പർ ടെൻഷൻ
3. പ്രമേഹം
4. ഭാരക്കൂടുതൽ
5. അമിത വണ്ണം
6.രോഗ പ്രതിരോധ ശേഷിക്കുറവ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News