Garlic Health Benefits: അമിതവണ്ണം മുതൽ ഉയർന്ന രക്തസമ്മർദ്ദം വരെ; വെളുത്തുള്ളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഉദരഭാഗത്തെ കൊഴുപ്പ് കുറയ്ക്കാൻ വെളുത്തുള്ളി കഴിക്കുന്നത് സഹായിക്കും എന്നാണ് പറയപ്പെടുന്നത്. അതിലൂടെ അമിതവണ്ണവും തടയാനാകും. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 05:17 PM IST
  • വിവിധ ത്വക് രോ​ഗങ്ങൾക്കും വെളുത്തുള്ളി ഫലപ്രദമാണ്.
  • വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം ത്വക് രോഗങ്ങളെ പ്രതിരോധിക്കും.
  • തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തടയാൻ വെളുത്തുള്ളി ചതച്ച് ഉപയോഗിക്കാറുണ്ട് പലരും.
Garlic Health Benefits: അമിതവണ്ണം മുതൽ ഉയർന്ന രക്തസമ്മർദ്ദം വരെ; വെളുത്തുള്ളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഭക്ഷണങ്ങളിലെ രുചിക്കൂട്ടുകളിൽ ഒന്നാണ് വെളുത്തുള്ളി. ചില ഭക്ഷണങ്ങൾക്കൊപ്പം വെളുത്തുള്ളി ചേർക്കുമ്പോൾ അതിന് നല്ല സ്വാദായിരിക്കും. എന്നാൽ ഭക്ഷണങ്ങൾക്ക് രുചി കൂട്ടുന്ന ​ഗുണം മാത്രമല്ല വെളുത്തുള്ളിക്ക് ഉള്ളത്. ദഹനപ്രക്രിയ എളുപ്പമാക്കാനും വെളുത്തുള്ളി സഹായിക്കും. പല രോ​ഗങ്ങൾക്കും ഉള്ള പ്രതിരോധം കൂടിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കും ഇതൊരു പരിഹാരമാണ്. വയറുവേദന കുറയ്ക്കാനും ദഹന സംബന്ധമായ മറ്റ് രോഗങ്ങളെ പ്രതിരോധിക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്.

വെളുത്തുള്ളി കഴിക്കുമ്പോൾ ഉദരഭാഗത്തെ കൊഴുപ്പ് കുറയും എന്നാണ് പറയപ്പെടുന്നത്. ഇത് മൂലം അമിതവണ്ണം ഉണ്ടാകുന്നത് തടയപ്പെടുന്നു. ശരീരത്തിലെ ടോക്‌സിനുകളെയും വെളുത്തുള്ളി നീക്കം ചെയ്യുന്നു. ഒരു സ്പൂൺ വെളുത്തുള്ളി ചതച്ച് കഴിച്ചാൽ ടോക്സിനുകളെ നീക്കം ചെയ്യാൻ സാധിക്കും.

വിവിധ ത്വക് രോ​ഗങ്ങൾക്കും വെളുത്തുള്ളി ഫലപ്രദമാണ്. വെളുത്തുള്ളിയിലെ അജോയിൻ എന്ന എൻസൈം ത്വക് രോഗങ്ങളെ പ്രതിരോധിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അണുബാധയെ തടയാൻ വെളുത്തുള്ളി ചതച്ച് ഉപയോഗിക്കാറുണ്ട് പലരും. വെളുത്തുള്ളി സപ്ലിമെന്റുകൾ രോഗപ്രതിരോധശേഷി കൂട്ടും. പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുടെ തീവ്രത തടയാനും കുറയ്ക്കാനും വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായിച്ചേക്കാം.

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും. വെളുത്തുള്ളി സപ്ലിമെന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി വിവിധ പഠനങ്ങൾ കണ്ടെത്തി. രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ആൻജിയോസ്റ്റിൻ 2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ തടയുന്നതിലൂടെയാണ് രക്തസമ്മർദ്ദം കുറയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News