Optical Illusion : പേരമരത്തിൽ ഒളിച്ചിരിക്കുന്ന പേര തത്തയെ 21 സെക്കന്റുകളിൽ കണ്ടെത്താമോ?

നിങ്ങൾക്ക് ഈ തത്തയെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് മികച്ച നിരീക്ഷണ പാടവം ഉണ്ടെന്നും, നിങ്ങൾ അതിബുദ്ധിമാൻ ആണെന്നുമാണ് അർഥം. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 04:00 PM IST
  • പേരതത്തയെ നിങ്ങൾക്ക് കണ്ടെത്താൻ ഉള്ള സമയം 21 സെക്കന്റുകൾ മാത്രമാണ്.
  • ഈ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ തത്തയെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് മികച്ച നിരീക്ഷണ പാടവം ഉണ്ടെന്നും, നിങ്ങൾ അതിബുദ്ധിമാൻ ആണെന്നുമാണ് അർഥം.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്.
 Optical Illusion : പേരമരത്തിൽ ഒളിച്ചിരിക്കുന്ന പേര തത്തയെ 21 സെക്കന്റുകളിൽ കണ്ടെത്താമോ?

സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.  ഇപ്പരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുകയെന്നത് ഒരേസമയം രസകരവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ്. ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഏകാഗ്രതയും നിരീക്ഷണ പാടവവും ഒക്കെ വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കും. കൂടാതെ തലച്ചോറിന് നൽകാൻ കഴിയാവുന്ന വളരെ നല്ലൊരു വ്യായാമം കൂടിയാണിത്. ഇത്തരം ചിത്രങ്ങൾ പലപ്പോഴും നിങ്ങളുടെ വ്യക്തിത്വ സവിശേഷതകളും സ്വഭാവവും മനസിലാക്കാൻ സഹായിക്കും. രോഗികളെ പൂർണമായി മനസിലാക്കാൻ പലപ്പോഴും മാനസികാരോഗ്യ വിദഗ്ദ്ധന്മാരും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ഒരു പേര മരത്തിന്റെ അതിസുന്ദരമായ ചിത്രമാണിത്. മരത്തിൽ നിറയെ പഴങ്ങളും പിടിച്ച് നിൽപ്പുണ്ട്. എന്നാൽ ഈ മരത്തിന്റെ ഇലകൾക്കിടയിൽ പേരയ്ക്ക തിന്നാൻ വന്ന ഒരു പേരതത്ത ഒളിച്ചിരിപ്പുണ്ട്. ഈ പേരതത്തയെ നിങ്ങൾക്ക് കണ്ടെത്താൻ ഉള്ള സമയം 21 സെക്കന്റുകൾ മാത്രമാണ്. ഈ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ തത്തയെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് മികച്ച നിരീക്ഷണ പാടവം ഉണ്ടെന്നും, നിങ്ങൾ അതിബുദ്ധിമാൻ ആണെന്നുമാണ് അർഥം. 

ALSO READ: Optical Illusion : ചെടികൾക്കിടയിൽ ഒളിച്ചിരിക്കുന്ന തവളയെ 8 സെക്കന്റുകളിൽ കണ്ടെത്താമോ?

തത്തയെ കാണാം 

optical illusion

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News