Watermelon Seeds: ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ വിത്തുകൾ; അറിയാം ഈ ​ഗുണങ്ങൾ

Watermelon Seeds For Weight Loss: തണ്ണിമത്തൻ വിത്തുകൾ അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 11, 2024, 02:34 AM IST
  • തണ്ണിമത്തൻ വേനൽക്കാലത്ത് ആരോ​ഗ്യകരമായ ഫലമാണ്
  • തണ്ണിമത്തനെ പോലെ തന്നെ തണ്ണിമത്തന്റെ കുരുവും പോഷക സമ്പുഷ്ടമാണ്
Watermelon Seeds: ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ വിത്തുകൾ; അറിയാം ഈ ​ഗുണങ്ങൾ

ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു. തണ്ണിമത്തൻ വേനൽക്കാലത്ത് ആരോ​ഗ്യകരമായ ഫലമാണ്. തണ്ണിമത്തനെ പോലെ തന്നെ തണ്ണിമത്തന്റെ കുരുവും പോഷക സമ്പുഷ്ടമാണെന്ന് നിങ്ങൾക്ക് അറിയാമോ? അതെ, തണ്ണിമത്തൻ വിത്തുകൾ അവശ്യ പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്.

ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തൻ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പ്രോട്ടീൻ: തണ്ണിമത്തൻ വിത്തുകളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ 
അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദീർഘനേരം വിശപ്പ് ഇല്ലാതെയിരിക്കാൻ സഹായിക്കുന്നു. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നം: മത്തങ്ങ വിത്തുകളിൽ ഒമേഗ -6 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഇത് കലോറി എരിച്ചുകളയാനും ദിവസം മുഴുവൻ ഊർജം നിലനിർത്താനും സഹായിക്കുന്നു.

നാരുകൾ: തണ്ണിമത്തൻ വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഇത് മികച്ചതാണ്.

മെറ്റബോളിസം വർധിപ്പിക്കുന്നു: തണ്ണിമത്തൻ വിത്തുകളിൽ കാണപ്പെടുന്ന മഗ്നീഷ്യം ഉപാപചയത്തിലും ഊർജ്ജ ഉൽപാദനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫലപ്രദമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ മെറ്റബോളിസം അത്യാവശ്യമാണ്. ഇത് ശരീരത്തെ കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

കലോറി കുറവ്: തണ്ണിമത്തൻ വിത്തുകളിൽ കലോറി താരതമ്യേന കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ​ഗുണം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News