ശരീരഭാരം കുറയ്ക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം കൊണ്ടുവരേണ്ടത് പ്രധാനമാണ്. ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും കൊഴുപ്പ് കുറയ്ക്കാനും വിത്തുകൾ നല്ലതാണെന്ന് കരുതപ്പെടുന്നു. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന അഞ്ച് വിത്തുകൾ ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
ചിയ വിത്തുകൾ: ചിയ വിത്തുകൾ നാരുകളാൽ സമ്പന്നമാണ്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ നിങ്ങളെ സഹായിക്കുന്നു. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു. ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രവർത്തനം മികച്ചതാക്കുകയും വേഗത്തിൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യും.
ഫ്ളാക്സ് സീഡ്സ്: ഫ്ളാക്സ് സീഡിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുന്നു. ഫ്ളാക്സ് സീഡിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു.
എള്ള് വിത്തുകൾ: എള്ളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കാനും കൊഴുപ്പ് കത്തുന്നത് പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യത്തിന്റെ മികച്ച ഉറവിടമായും എള്ള് വിത്തുകൾ കണക്കാക്കപ്പെടുന്നു.
ALSO READ: ഹൈപ്പോതൈറോയിഡിസം; തൈറോയ്ഡ് രോഗികൾക്ക് ഈ അഞ്ച് പോഷകങ്ങൾ നിർബന്ധം
സൂര്യകാന്തി വിത്തുകൾ: സൂര്യകാന്തി വിത്തുകളിൽ പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന വിറ്റാമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ.
മത്തങ്ങ വിത്തുകൾ: മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്നു. മാത്രമല്ല, അവ സിങ്കിൻ്റെ നല്ല ഉറവിടമാണ്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.