Weight loss: വണ്ണം കുറയ്ക്കണോ? ഡയറ്റും വ്യായാമവും മാത്രം പോര

ഏഴ് മണിക്കൂറിൽ കുറവാണ് ഉറക്കം ലഭിക്കുന്നതെങ്കിൽ വണ്ണം വയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 11:54 AM IST
  • നല്ല ഉറക്കം ലഭിക്കുന്നതിന് നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക
  • അത്താഴത്തിന് ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്
  • രാത്രിയിൽ ചായ, കാപ്പി, ​ഗ്രീൻ ടീ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക
  • രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും
Weight loss: വണ്ണം കുറയ്ക്കണോ? ഡയറ്റും വ്യായാമവും മാത്രം പോര

വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമെല്ലാം എല്ലാവരും പരീക്ഷിക്കാറുണ്ട്. എന്നാൽ ഉറക്കവും വണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കും അറിയാൻ സാധ്യതയില്ല. മതിയായ ഉറക്കം കൂടി ശരിയായി ലഭിച്ചാലേ വണ്ണം കുറയ്ക്കാൻ സാധിക്കൂ. ഏഴ് മണിക്കൂറിൽ കുറവാണ് ഉറക്കം ലഭിക്കുന്നതെങ്കിൽ വണ്ണം വയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ശരീരം വിശക്കാനുള്ള ഹോർമോൺ ആയ ​ഗ്രെലിൻ കൂടുതലായി ഉത്പാദിപ്പിക്കും. ഇതുവഴി ഭക്ഷണം അമിതമായി കഴിക്കാൻ തോന്നും. ഇത് വണ്ണം കൂടുന്നതിന് കാരണമാകും. വണ്ണം കുറയ്ക്കണമെന്ന ആ​ഗ്രഹത്തിന് ഉറക്കക്കുറവ് തടസ്സമാണ്.

നല്ല ഉറക്കം ലഭിക്കുന്നതിന് നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക. അത്താഴത്തിന് ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. രാത്രിയിൽ ചായ, കാപ്പി, ​ഗ്രീൻ ടീ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. മസാലയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ALSO READ: ചില്ലറക്കാരനല്ല പഴങ്ങളുടെ രാജാവ്; മാമ്പഴത്തിന്റെ ​ഗുണങ്ങളറിയാം

ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. ഇവയുടെ അമിത പ്രകാശം കണ്ണുകളിലേക്കെത്തുന്നത് ഉറക്കം വരാൻ തടസ്സമാകും. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കിടക്കുന്നത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും. നല്ല വായു സഞ്ചാരമുള്ള മുറിയിൽ ഉറങ്ങാൻ കിടക്കുന്നതാണ് നല്ലത്. വൃത്തിയുള്ള കിടപ്പുമുറി നിങ്ങൾക്ക് മികച്ച ഉറക്കം നൽകാൻ ഉപകരിക്കും. കൃത്യമായി വ്യായാമം ചെയ്യുന്നവർക്കും രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. എന്നാൽ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുൻപ് വ്യായാമം ചെയ്യരുത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News