Weight Loss: ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് മികച്ചത്... അറിയാം ​ഗുണങ്ങൾ

Weight Loss With Sweet Potatoes: പോഷക സമ്പന്നമായ, കുറഞ്ഞ കലോറി അടങ്ങിയ മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 11:31 AM IST
  • മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്
  • ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും
  • കലോറി നിയന്ത്രിത ഭക്ഷണക്രമം പാലിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
Weight Loss: ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് മികച്ചത്... അറിയാം ​ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആരോ​ഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണത്തിൽ ചേർക്കാവുന്ന മികച്ച ഉത്പന്നമാണ് മധുരക്കിഴങ്ങ്. പോഷക സമ്പന്നമായ, കുറഞ്ഞ കലോറി അടങ്ങിയ മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിന് മധുരക്കിഴങ്ങ് എങ്ങനെ ഉപകാരപ്രദമാകുമെന്ന് നോക്കാം.

നാരുകൾ: മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. കലോറി നിയന്ത്രിത ഭക്ഷണക്രമം പാലിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

പോഷക സമ്പുഷ്ടം: വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച സ്രോതസാണ് മധുരക്കിഴങ്ങ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് പോഷകങ്ങൾ പ്രധാനമാണ്. അവയുടെ സ്വാഭാവിക മധുരം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തിയെ ചെറുക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ALSO READ: പ്രമേഹം നിയന്ത്രിക്കുന്നതിന് ഞാവലിന്റെ ഇല എങ്ങനെ സഹായിക്കും?

വിശപ്പ് നിയന്ത്രിക്കുന്നു: മധുരക്കിഴങ്ങ് വിവിധ രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവ രുചികരമാണ്. മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഉയർന്ന കലോറി ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ ലഘുഭക്ഷണം: മധുരക്കിഴങ്ങ് പോഷകസമൃദ്ധമായ ലഘുഭക്ഷണമാണ്. അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News