Colour Blindness | എന്താണ് വർണ്ണാന്ധത, എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങൾ?

Colour Blindness and Reasons: ഏപ്പോൾ വേണമെങ്കിലും ആർക്കും പിടിപെട്ടേക്കാവുന്ന രോഗങ്ങളിൽ ഒന്നാണ് വർണ്ണാന്ധത, ഇതിൻറെ കാര്യ കാരണങ്ങൾ പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 08:15 AM IST
  • ഇതുവഴി ആളുകൾക്ക് നിറങ്ങൾ ശരിയായി തിരിച്ചറിയാൻ കഴിയാതെ വരും
  • വർണ്ണാന്ധതയുടെ പ്രധാന കാരണം റെറ്റിനയിലെ കളർ പിക്സലുകൾക്ക് ശരിയായ കാഴ്ച ഇല്ലാതാകുന്നതാണ്
  • ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ കൃത്യമായി തിരിച്ചറിയാൻ പറ്റാതെ വരുന്ന അവസ്ഥ
Colour Blindness | എന്താണ് വർണ്ണാന്ധത, എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങൾ?

ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ ഭാഗങ്ങളിൽ ഒന്നാണ് കണ്ണുകൾ.  കണ്ണുകളെ എപ്പോഴും ശരിയായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ കണ്ണുകൾക്ക് നിറങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരാറുണ്ട്. ഇതിനെ വർണാന്ധത എന്ന് വിളിക്കുന്നു. ഇതുവഴി ആളുകൾക്ക് നിറങ്ങൾ ശരിയായി തിരിച്ചറിയാൻ കഴിയാതെ വരും. എന്താണ് . ഈ രോഗത്തിൻ്റെ കാരണം മറ്റ് വിശദാംസങ്ങൾ എന്നിവ പരിശോധിക്കാം.

വർണ്ണാന്ധതയുടെ പ്രധാന കാരണം

വർണ്ണാന്ധതയുടെ പ്രധാന കാരണം റെറ്റിനയിലെ കളർ പിക്സലുകൾക്ക് ശരിയായ കാഴ്ച ഇല്ലാത്തതാണ്. പല തരത്തിലുള്ള വർണ്ണാന്ധതകളുണ്ട്.
 ഇതിന് നിരവധി കാരണങ്ങളുമുണ്ട്. ഈ രോഗം ഒഴിവാക്കാൻ കണ്ണുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം.

വിവിധ തരത്തിലുള്ള വർണ്ണാന്ധത

Proton - ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ കൃത്യമായി തിരിച്ചറിയാൻ പറ്റാതെ വരുന്ന അവസ്ഥയാണിത്. സാധാരണ ഗതിയിൽ പലർക്കും കണ്ടു വരുന്ന അവസ്ഥയാണിത്.

Deuteranopia - പച്ച നിറം ശരിയായി തിരിച്ചറിയാൻ കഴിയില്ലാത്ത അവസ്ഥയാണിത്. ഒപ്പം തവിട്ട് നിറങ്ങളും ശരിയായി വേർതിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. 

Tritanopia - ചുവപ്പ്, തവിട്ട് നിറങ്ങൾ തിരിച്ചറിയാൻ കഴിയില്ലാത്ത അവസ്ഥയാണിത്.

കാരണം

ഗുരുതരമായ നേത്രരോഗമായി കണക്കാക്കപ്പെടുന്ന ഒന്ന് കൂടിയാണ് വർണ്ണാന്ധത, ചിലർക്ക് ജന്മനാ വർണ്ണാന്ധത പിടിപെടാം.  ചില സന്ദർഭങ്ങളിൽ ഇത് പല രോഗങ്ങൾ വഴിയും വർണ്ണാന്ധത ഉണ്ടാവാം. ഉദാഹരണത്തിന്, ഗ്ലോക്കോമ, എക്സിമ അല്ലെങ്കിൽ റെറ്റിനയുടെ പ്രശ്നങ്ങൾ മൂലവും വർണ്ണാന്ധത ഉണ്ടാകാം.

തലച്ചോറിനുണ്ടാകുന്ന ക്ഷതം, മുറിവുകൾ, നാഡിവ്യൂഹങ്ങളിലെ തകരാറുകൾ എന്നിവയും വർണ്ണാന്ധതക്ക് കാരണമാകും.  ചില മരുന്നുകളുടെ ഉപഭോഗവും വർണ്ണാന്ധതക്ക് കാരണമാകാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വർണ്ണാന്ധത തിരിച്ചറിഞ്ഞാൽ ഉടൻ ചികിത്സ ആരംഭിക്കണം. ഇത്തരമൊരു പ്രശ്നമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News