വേനൽക്കാലം നിരവധി രോഗങ്ങൾക്ക് കൂടി കാരണമാകുന്ന കാലമാണ്. നിങ്ങളുടെ ശരീരത്തിൽ തണുപ്പ് നിലനിർത്തുന്നതിന് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.
സംസ്കരിക്കാത്ത ധാന്യങ്ങൾ പോഷകങ്ങളാൽ നിറഞ്ഞതാണ്. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇവ മികച്ചതാണ്. ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ധാന്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഓട്സ് നാരുകളാൽ സമ്പന്നമാണ്. ഓട്‌സിൽ കാണപ്പെടുന്ന ലയിക്കുന്ന നാരിന്റെ ഘടകങ്ങളിലൊന്നാണ് ബീറ്റാ-ഗ്ലൂക്കൻസ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓട്‌സ് എൽഡിഎൽ കൊളസ്ട്രോളിനെ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോളിനെ വർധിപ്പിക്കാൻ സഹായിക്കുന്നു.
മണിച്ചോളത്തിൽ ഫൈറ്റോകെമിക്കൽസ്, ഫിനോൾസ്, ടാന്നിൻസ്, പ്ലാന്റ് സ്റ്റിറോളുകൾ എന്നിവയുടെ ഗുണങ്ങളാൽ ഹൈപ്പോകൊളസ്‌ട്രോലെമിക് പ്രഭാവം ഉള്ളതായി കരുതുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ബി, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും.
ബാർലിയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ബാർലിയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബാർലിയിലെ തയാമിൻ, നിയാസിൻ, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ഹൃദയാരോഗ്യ ഗുണങ്ങളുള്ള പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായകമാണ്. തിനയിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...