ജീവിതശൈലി മാറ്റിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം

Last Updated : Jun 2, 2016, 04:54 PM IST
ജീവിതശൈലി മാറ്റിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം

നാൽപ്പത് ശതമാനം കാൻസർ ബാധിതരിലും  രോഗം ഗുരുതരമായി മരണം സംഭവിക്കുന്നത് ജീവിതശൈലി മാറ്റുന്നതിലൂടെ തടയാനാകുമെന്ന് പഠന റിപ്പോര്‍ട്ട്‌. കാൻസർ രോഗം ബാധിച്ചവര്‍  മരണത്തിന് കീഴടങ്ങുന്നത് തടയുവാന്‍ വേണ്ടി സ്ഥിരമായി വ്യായാമം പോലുള്ള ആരോഗ്യകരമായ ജീവിത ശീലങ്ങൾ സ്വീകരിക്കുകയും മദ്യത്തിന്‍റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് ഗവേഷകർ പറയുന്നു.

പുകവലിയുടെയും മദ്യപാനത്തിന്‍റെയും ഉപയോഗം  പൂര്‍ണമായും  ഉപേക്ഷിക്കുന്നതിലൂടെ  18.5 നും 27.5 എന്ന ഒരു ബോഡിമാസ് ഇൻഡെക്സ് കാത്തുസൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ മിതമായ പ്രതിവാര വ്യായാമം  150 മിനിറ്റോ അല്ലെങ്കില്‍ കടുത്തവ്യായാമം 75 മിനിറ്റോ ചെയ്‌താല്‍ കാൻസർ വരുന്നത് തടയാനും  രോഗം ഗുരുതരമായി മരണം സംഭവിക്കുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മസാച്യുസെറ്റ്സ് ജനറൽ ആശുപത്രി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ആരോഗ്യകരമായ ജീവിത ശൈലിയും കാൻസർ മരണവും തമ്മിലുള്ള ഡാറ്റ വിശകലനം ചെയ്തത്.

ആരോഗ്യകരമായ ജീവിതശൈലി  പിന്തുടരുന്നവരിൽ കാൻസർ സാധ്യത വളരെ കുറവാണ് സാധാരണ കണ്ടുവരുന്നത് . 89.571 സ്ത്രീകളും 46.399 പുരുഷന്മാരും ഉൾപ്പെട്ട  പഠനത്തിൽ,16.531 സ്ത്രീകളും 11.731 ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവരും ബാക്കി 73.040 സ്ത്രീകളും 34.608 പുരുഷന്മാരും കാൻസർ സാധ്യത ഉയർന്നവരും ആയിരുന്നു.

Trending News