കൊറോണ വൈറസിനെ തടുക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമോ ?

ലോകത്ത് കൊറോണ വൈറസ്  വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ തടുക്കാന്‍  അതിന്‍റെ സവിശേഷത കളുമായി ബന്ധപ്പെട്ട പഠനത്തിലാണ് യുഎസ് ശാസ്ത്രജ്ഞര്‍. 

Last Updated : Apr 24, 2020, 05:39 PM IST
കൊറോണ വൈറസിനെ തടുക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമോ ?

ലോകത്ത് കൊറോണ വൈറസ്  വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ തടുക്കാന്‍  അതിന്‍റെ സവിശേഷത കളുമായി ബന്ധപ്പെട്ട പഠനത്തിലാണ് യുഎസ് ശാസ്ത്രജ്ഞര്‍. 

നിരവധി രാജ്യങ്ങളില്‍ കാലാവസ്ഥാ മാറ്റം നടക്കുന്ന  അവസരത്തില്‍ കൊറോണയും സൂര്യപ്രകാശവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ്  യുഎസ് ശാസ്ത്രജ്ഞരുടെ പുതിയ പഠനം.

കനത്ത ചൂടും കൊറോണ വൈറസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ലോകത്ത് വൈറസ് വ്യാപനം തുടങ്ങിയ സമയത്ത് തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നു. കടുത്ത ചൂടിൽ കൊറോണ വൈറസിന് നിലനിൽക്കാൻ സാധിക്കില്ലെന്ന ഒരു വാദം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു.
 
കൊറോണക്കെതിരായ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമാകമാനമുള്ള മെഡിക്കൽ സമൂഹം. എന്നാല്‍  അതിനിടെയാണ് സൂര്യപ്രകാശത്തിന് കൊറോണയെ നശിപ്പിക്കാൻ സാധിക്കുമോയെന്ന കാര്യത്തില്‍  പുതിയ കണ്ടുപിടിത്തങ്ങളുമായി യുഎസ് ശാസ്ത്രഞ്ജർ രംഗത്തെത്തിയിരിക്കുന്നത്. 

സൂര്യപ്രകാശത്തിന് വൈറസിനെ നശിപ്പിക്കാൻ സാധിക്കുമെന്നാണ് യുഎസ് ശാസ്ത്രഞ്ജരുടെ പുതിയ കണ്ടെത്തൽ. യുഎസ് ഹോം ലാന്‍ഡ്‌  സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറിലെ സാങ്കേതിക വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ വില്യം ബ്രയാനാണ് വൈറ്റ് ഹൗസിൽ ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇത് വരെയുള്ള ഏറ്റവും പ്രധാന കണ്ടെത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു. 

വായുവിലും ഉപരിതലത്തിലും വെച്ച് സൂര്യപ്രകാശത്തിന് കൊറോണ വൈറസിനെ നശിപ്പിക്കാൻ സാധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. അൾട്രാ വയലറ്റ് രശ്മികൾക്ക് വൈറസിനെ ചെറുക്കാൻ സാധിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചൂടിനും സൂര്യപ്രകാശത്തിനും വൈറസിനെ ചെറുക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡൻറ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയിൽ വൈറസ് വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ചില്ലാതിരുന്ന കാലത്താണ് ചൂടിന് വൈറസിനെ ചെറുക്കാൻ സാധിക്കുമെന്ന് ട്രംപ് പറഞ്ഞത്. ഏപ്രിലിൽ ഉണ്ടാവുന്ന കനത്ത ചൂടിൽ വൈറസ് നശിക്കുമെന്നാണ് ഒരു പൊതുപരിപാടിയിൽ ട്രംപ് പറഞ്ഞത്.  എന്നാല്‍ ട്രംപിന്‍റെ പ്രസ്താവന  വലിയ പരിഹാസത്തിന് വഴി തെളിച്ചിരുന്നു.
 
എന്നാല്‍, പുതിയ പഠനം ശരിയെന്ന് തെളിഞ്ഞാൽ ഇന്ത്യക്ക് അത് വലിയ ആശ്വാസമാവും.  ഇന്ത്യയിൽ വേനൽക്കാലത്ത് ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. സൂര്യപ്രകാശം ഉള്ള സാഹചര്യത്തിൽ 2-3 മിനിറ്റിനുള്ളിൽ വൈറസ് 90 ശതമാനം നശിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സൂരപ്രകാശം ഇല്ലെങ്കിലും കനത്ത ചൂടിൽ 9-10 മിനിറ്റിനുള്ളിൽ വൈറസ് നശിക്കും. ചൂടുകാലം വരുന്നതിനാൽ ഇന്ത്യക്ക് ഇത് ആശ്വാസത്തിൻെറ വാർത്തയാണ്.

അതേസമയം, ഈ പഠനത്തിന്  ലോകാരോഗ്യ സംഘടന യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല.

Trending News